ഒറ്റ ദിവസം വിറ്റത് 51 ഇലക്ട്രിക് കാറുകൾ! ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് മെഗാ ഡെലിവറി

ബിവൈഡി ഓരോ ദിവസം ചെല്ലുന്തോറും ജനങ്ങൾക്ക് കൂടുതൽ പ്രിയപ്പെട്ട ബ്രാൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ബിവൈഡി തങ്ങളുടെ ആദ്യ മോഡൽ അവതരിപ്പിച്ചപ്പോൾ മുതൽ ജനപ്രിയരാണ്. കേരളത്തിലെ ബിവൈഡിയുടെ ഡീലർഷിപ്പ് ഇവിഎം ഗ്രൂപ്പാണ് എടുത്തിരിക്കുന്നത്. കേരളത്തിലെ ബിവൈഡി ആരാധകർക്കും അത് പോലെ തന്നെ തങ്ങളുടെ 51 കസ്റ്റമേഴ്സിന് വേണ്ടി ഇവിഎം ഗ്രൂപ്പ് ഒരു കിടിലൻ സർപ്രൈസാണ് നൽകിയത്. ബിവൈഡിയുടെ ഏറ്റവും പുതിയ മോഡലാണ് സീലയൺ 7. പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സീലയണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. 48.9 ലക്ഷം രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. ഇവിയുടെ ടോപ്-സ്‌പെക്ക് വേരിയന്റിന് 54.9 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

കേരളത്തിലെ ബിവൈഡിയുടെ ഡീലറുമാരായ ഇവിഎം ഗ്രൂപ്പ് തങ്ങളുടെ സീലയൺ 7 ബുക്ക് ചെയ്ത് 51 കസ്റ്റമേഴ്സിന് ഒറ്റ ദിവസം തന്നെ ഡെലിവറി നടത്തി ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിയിലെ ലേ മെറിഡീയൻ ഹോട്ടലിൽ വച്ചായിരുന്നു ഡെലിവറി. കേരളത്തിലെ എല്ലാ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഷോറൂമുകളിൽ വാഹനം ബുക്ക് ചെയ്ത 51 ഉപഭോക്താക്കൾക്കാണ് വാഹനം കൈമാറിയത്. ഇതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിക്കുകയും ചെയ്തു.

51 ev delivery in single day

ഡിസൈന്‍ വശം നോക്കുമ്പോള്‍ ആദ്യ കാഴ്ച്ചയിൽ സീല്‍ സെഡാന്റെ എസ്‌യുവി പതിപ്പല്ലേ സീലയണ്‍ എന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. സീലിനോട് സാമ്യമുള്ള ഫ്രണ്ട് ബമ്പര്‍, ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവ ഇതിന് ലഭിക്കുന്നു. ആംഗുലര്‍ ഹെഡ്ലാമ്പ് ക്ലസ്റ്ററുകള്‍ക്ക് താഴത്തായി ഡിആര്‍എല്ലുകള്‍ കൊടുത്തിരിക്കുന്നു.

മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈന്‍, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചില ഘടകങ്ങള്‍, എയറോഡൈനാമിക് കോണ്ടൂര്‍സ്, എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. സീലയണ്‍ 7 പ്രീമിയം വേരിയന്റില്‍ 19 ഇഞ്ച് അലോയ് വീലുകളും പെര്‍ഫോമന്‍സില്‍ 20 ഇഞ്ച് വീലുകളുമാണ് നല്‍കിയിരിക്കുന്നത്. അകത്തളത്തിലേക്ക് നോക്കിയാല്‍ മോഡേണ്‍ ഫീച്ചറുകളുടെ നീണ്ട നിര കാണാനാകും.

51 ev delivery in single day

15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇവിയുടെ ക്യാബിനില്‍ ഉള്ളത്. ഇതിനുപുറമെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്‌ലോട്ടിംഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍ഷെയ്ഡുള്ള പനോരമിക് ഗ്ലാസ് റൂഫ്, 50W വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ്-അപ്പ്-ഡിസ്‌പ്ലേ, പവര്‍ഡ് ടെയില്‍ഗേറ്റ്, വെഹിക്കിള്‍-ടു-ലോഡ് (V2L) ഫംഗ്ഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സേഫ്റ്റിയുടെ കാര്യത്തിലും ബിവൈഡി ഇലക്ട്രിക് എസ്‌യുവി മികച്ച് നില്‍ക്കുന്നു. 11 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയണ്‍ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഫ്രണ്ട് പാസഞ്ചര്‍, റിയര്‍ സീറ്റുകളിലെ ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.

51 ev delivery in single day

ഇവ കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ്, റിയര്‍ കൊളീഷന്‍ മുന്നറിയിപ്പുകള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ ഫ്രണ്ട്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ടുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയും ബിവൈഡി സജ്ജീകരിച്ചിട്ടുണ്ട്. ബിവൈഡി സീലിയണിന് 82.56kWh ബാറ്ററി പായ്ക്കാണുള്ളത്.

പ്രീമിയം വേരിയന്റ് 313 bhp കരുത്തില്‍ 380 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലാണ് വരുന്നത്. ഇത് 567 കീലോമീറ്റര്‍ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെര്‍ഫോമന്‍സ് വേരിയന്റിന് 530 bhp പവറില്‍ 690 Nm ടോര്‍ക്ക് വരെ നല്‍കാനാകും. ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്ററാണ് പ്രീമിയം വേരിയന്റിന്റെ റേഞ്ച് പറയുന്നത്. ഈ ഇവിക്ക് വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു.

51 ev delivery in single day

ഇന്ത്യയുടെ സ്വന്തം ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമില്‍ (BNCAP) ഇതുവരെ പരീക്ഷിക്കപ്പെട്ടില്ലെങ്കിലും ഇവി മറ്റൊരു ഇടിക്കൂട്ടില്‍ കരുത്ത് തെളിയിച്ചിയിരുന്നു. BYD സീലിയന്‍ 7 അന്താരാഷ്ട്ര സുരക്ഷാ പരിശോധനകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടുകയും ചെയ്തു. കാറുകളുടെ സുരക്ഷാ പ്രകടനം സൂക്ഷ്മമായി പരിശോധിക്കുന്ന യൂറോപ്പിലെ ഏറ്റവും വിശ്വസനീയമായ ക്രാഷ് ടെസ്റ്റ് പ്ലാറ്റ്ഫോമാണ് യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം).

മുതിര്‍ന്നവരുടെ സുരക്ഷയെക്കുറിച്ച് പറയുമ്പോള്‍ ഫ്രണ്ടല്‍ ഓഫ്സെറ്റ് ക്രാഷ് ടെസ്റ്റില്‍ കാറിന്റെ ഘടന സ്ഥിരതയുള്ളതും ശക്തവുമാണെന്ന് കണ്ടെത്തി. ഡ്രൈവറുടെയും മുന്‍വശത്തെ യാത്രക്കാരന്റെയും കാല്‍മുട്ടുകള്‍ക്കും തുടകള്‍ക്കും സമീപം മികച്ച സംരക്ഷണം നല്‍കുന്നുണ്ടെന്നും ടെസ്റ്റില്‍ കണ്ടെത്തി. സൈഡ് ബാരിയര്‍, പോള്‍ ഇംപാക്ട് ടെസ്റ്റുകളില്‍ എസ്‌യുവി പരമാവധി പോയിന്റുകള്‍ നേടി.

പിന്‍ഭാഗത്തുനിന്നുള്ള കൂട്ടിയിടിയില്‍ കഴുത്തിന് പരിക്കേല്‍ക്കുന്നത് തടയുന്നതിനുള്ള വിപ്ലാഷ് സംരക്ഷണത്തിനും നല്ല റേറ്റിംഗ് ലഭിച്ചു. ഈ എസ്‌യുവിക്ക് കുട്ടികളുടെ സുരക്ഷയില്‍ 93% സ്‌കോര്‍ ലഭിച്ചു. 6, 10 വയസ്സുള്ള കുട്ടികള്‍ക്ക് സമാനമായ ഡമ്മികള്‍ വെച്ച് നടത്തിയ ക്രാഷ് ടെസ്റ്റുകള്‍ മികച്ച സംരക്ഷണം നല്‍കുന്നതായാണ് കണ്ടെത്തിയത്. കാറില്‍ ISOFIX മൗണ്ടുകളും 'ചൈല്‍ഡ് പ്രെസെന്‍സ് ഡിറ്റക്ഷന്‍' ഫീച്ചറുമുണ്ട്. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും മികച്ച സംരക്ഷണം നല്‍കിയിട്ടുണ്ട്.

ഇതില്‍ AEB സിസ്റ്റം (ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്) നല്‍കിയിട്ടുണ്ട്. വിന്‍ഡ്ഷീല്‍ഡ് പില്ലറുകള്‍ക്ക് സമീപം തലയ്ക്കുള്ള സംരക്ഷണം അല്‍പ്പം ദുര്‍ബലമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. 'സൈക്ലിസ്റ്റ് ഡോറിംഗ് പ്രിവന്‍ഷന്‍' എന്നതിലും മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 11 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയണ്‍ 7.

ബിവൈഡി ബ്രാൻഡിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ ചാർജിങ്ങ് സ്റ്റേഷനുകളുടേയും ചാർജറുകളേയും ഞെട്ടിച്ച് കൊണ്ട് ബിവൈഡി തങ്ങളുടെ 1000 കിലോവാട്ട് ശേഷിയുളള പുതിയ ചാർജർ അവതരിപ്പിച്ചിരുന്നു. ടെസ്‌ല പോലെയുളള ഇവി ഭീമൻമാരുടെ കണ്ണുത്തളളിക്കുന്ന ഓഫറാണ് ബിവൈഡി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ബിവൈഡി മാർച്ച് 17-നായിരുന്നു വിപ്ലവകരമായ ചാർജർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഇപ്പോൾ തന്നെ ബുക്കിങ്ങുകളുടെ ബഹളമാണ്.

ബിവൈഡി ഇന്ത്യ തങ്ങളുടെ എസ്‌യുവികളായ അറ്റോ 3, സീൽ ഇലക്ട്രിക് സെഡാൻ എന്നിവയിലേക്ക് ചില മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി രണ്ട് ഇലക്ട്രിക് കാറുകൾക്കും ചില അധിക ഫീച്ചറുകൾ ഇനി മുതൽ ലഭിക്കും. കൂടാതെ മെച്ചപ്പെട്ട പ്രകടനത്തിനായി വൈദ്യുത എസ്‌യുവിയിൽ ബാറ്ററി അപ്‌ഗ്രേഡും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ബിൽഡ് യുവർ ഡ്രീംസ് അവകാശപ്പെടുന്നത്. സാങ്കേതിക പുരോഗതിക്കൊപ്പം ഉപയോക്താക്കളുടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ അപ്‌ഡേറ്റുകൾ ലക്ഷ്യമിടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 24, 2025, 21:08 [IST]
English summary
Evm southcost byd awarded india book of records for 51 cars delivered in single day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X