വാഹനപ്രേമിയായ ഗതാഗതമന്ത്രി ഇവിയെകുറിച്ച് പറഞ്ഞതറിഞ്ഞോ; ഇനി കച്ചോടം പൊടിപൊടിക്കും

ഇലക്ട്രിക് വാഹന വിപണി ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണെങ്കിലും ബാറ്ററിയുടെ വിലയുടെ കാര്യത്തിൽ എല്ലാവരും ആശങ്കാകുലരാണ്. ലിഥിയം ബാറ്ററിയുടെ വില കുറയ്ക്കാൻ സാധിച്ചാൽ അത് ഇവിയുടെ വിൽപ്പനയിൽ വലിയൊരു മുന്നേറ്റമായിരിക്കുമെന്നാണ് മന്ത്രി നിതിൻ ഗഡ്കരിയുടെ അഭിപ്രായം. കാരണം ബാറ്ററിയുടെ വില കുറയുന്നതോടെ വാഹനത്തിൻ്റെ വിലയും കുറയും. വായു മലിനീകരണം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും അത് ഏതു വിധേയനും രാജ്യത്ത് നിന്ന് തുടച്ചു നീക്കുക എന്നതാണ് സർക്കാരിൻ്റെ ഇപ്പോഴത്തെ നയം എന്നുമാണ് നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടത്.അതിന് ഇലക്ട്രിക് വാഹനങ്ങളുടെ വർധനവ് സഹായിക്കും. വാഹനത്തിൻ്റെ വില കുറഞ്ഞാൽ അളുകൾ ഐസിഇ എഞ്ചിനിൽ നിന്ന് ഇലക്ട്രിക്കിലേക്ക് തിരിയുമെന്നാണ് കേന്ദ്രത്തിൻ്റെ പ്രതീക്ഷ.

നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയതായി കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 2023 ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 50 ശതമാനം വർധനയുണ്ടായിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹന വിപണി ഉയർത്തിക്കൊണ്ട് വരുവാനും മലിനീകരണം കുറയ്ക്കുന്നതിനും ഒരുപാട് നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ക്രാപ്പേജ് പോളിസി പോലും ഇതിൻ്റെ ഭാഗമാണ്. പരിസ്ഥിതിയെ സഹായിക്കുന്നതിനും പുതിയ വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനുമാണ് വാഹന സ്ക്രാപ്പേജ് പോളിസിക്ക് കൂടുതൽ മുൻഗണന കൊടുക്കുന്നത്.

ഇവി ചാർജിങ്ങിലേക്ക് നോക്കിയാൽ അമിത ചാർജിംഗ് ഇവി ബാറ്ററിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. നാം ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ബാറ്ററികളുമായി വളരെ സാമ്യമുള്ളതാണ് ഇവികളുടെ ബാറ്ററിയും. ഒരു ബാറ്ററി ചാർജ് ചെയ്യുമ്പോൾ അത് 100 ശതമാനം വരെ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഫോണിന്റെ കാര്യവും ഇങ്ങനെ പറയാറുണ്ടെങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കാറോ ചെവികൊടുക്കാറേയില്ലെന്നതാണ് വസ്‌തുത.

മിക്ക ഇലക്ട്രിക് വാഹനങ്ങളിലും കാണപ്പെടുന്ന ലിഥിയം-അയൺ ബാറ്ററികൾ 30-80 ശതമാനം ചാർജ് പരിധിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കും. ബാറ്ററിയുടെ മുഴുവൻ ശേഷിയും തുടർച്ചയായി ചാർജ് ചെയ്യുന്നത് ബാറ്ററിയെ സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ്. അതിനാൽ നിങ്ങൾക്ക് പരമാവധി ചാർജ് ആവശ്യമില്ലെങ്കിൽ വാഹനം പൂർണമായും ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എപ്പോഴും ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്‌ത് കൊണ്ടുനടക്കുന്നതാവും ഉചിതം.

ബാറ്ററിയുടെ ചാർജ് പൂർണമായും ഉപയോഗിക്കരുതെന്നതാണ് അടുത്തതായി സൂക്ഷിക്കേണ്ട കാര്യം. കാരണം ബാറ്ററിയുടെ ആരോഗ്യത്തെ ഇക്കാര്യം വളരെയധികം ബാധിക്കുന്നു. ചാർജ് ഏകദേശം 20 ശതമാനമാകുമ്പോൾ റീചാർജ് ചെയ്യാൻ ശ്രമിക്കുക. ലിഥിയം-അയൺ ബാറ്ററികൾ ആഴത്തിലുള്ള ഡിസ്ചാർജ് അല്ലെങ്കിൽ ശേഷി മുഴുവനായും ഉപയോഗിക്കുന്നത് ശുപാർശ ചെയ്യാറുമില്ല.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി 80 ശതമാനത്തിലേക്ക് റീചാർജ് ആകുന്നത് വരെ ചാർജ് ഓൺ ചെയ്യുക. ബാക്കി വരുന്ന 20 ശതമാനം ചാർജ് റീജനറേറ്റീവ് ബ്രേക്കിംഗിൽ നിന്ന് സംഭരിക്കുന്നതിലേക്ക് അനുവദിക്കാം. ഇതിന്റെ ഫലമായി കുറഞ്ഞ ചാർജിംഗ് ചെലവും കൈവരിക്കാം. അതായത് കൂടുതൽ പൈസ പോക്കറ്റിൽ കിടക്കുമെന്ന് സാരം. ആയതിനാൽ പൂർണമായും ചാർജ് തീർക്കാതെ വാഹനം ഉപയോഗിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഉത്തമം.

ലിഥിയം-അയൺ ബാറ്ററികൾ മോട്ടോറിലേക്ക് പവർ നൽകുമ്പോൾ വലിയ താപമാണ് ഉത്പാദിപ്പിക്കുന്നത്. ആയതിനാൽ യാത്ര കഴിഞ്ഞ് എത്തിയാൽ ഉടൻ വണ്ടി ചാർജിംന് ഇടാത്തതാണ് ഉചിതം. കുറഞ്ഞത് 30 മിനിറ്റ് ബാറ്ററി തണുപ്പിച്ചതിന് ശേഷം ബാറ്ററി ചാർജ് ചെയ്യുന്നതാണ് എല്ലായ്പ്പോഴും സുരക്ഷിതം. ഉടൻ ബാറ്ററി ചാർജ് ചെയ്താൽ ഇത് വാഹനത്തിന്റെ തെർമൽ പ്രശ്‌നം വർധിപ്പിക്കുനും ഇടയാക്കും.

ഇനി ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ചാർജ് തീർന്ന് വഴിയിലാവാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.

സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.

ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണ്. വീട്ടിൽ ഒരു പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതു വഴി നിങ്ങൾക്ക് ഒറ്റരാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. എല്ലാ ദിവസവും രാവിലെ ഫുൾ-ചാർജിൽ വാഹനം എടുക്കാനും ഇതിലൂടെ സാധിക്കും. പബ്ലിക് ചാർജിംഗ് ഒഴിവാക്കുവാനും അതിലൂടെ നിങ്ങൾക്ക് സമയ ലാഭവും ഹോം ചാർജിംഗ് നേടിത്തരുന്നു.

സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, അവയുടെ ലഭ്യത, താരിഫ് റേറ്റുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന നിരവധി സ്മാർട്ട്‌ഫോൺ ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ പോകുന്ന വഴികളിൽ ചാർജിംഗ് പോയിന്റുകളുണ്ടെന്ന് മനസിലാക്കാനും അതിനനുസരിച്ച് യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും ഈ ആപ്പുകൾ നമ്മെ സഹായിക്കുന്നു.

പരമ്പരാഗത പെട്രോൾ, ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ചലിക്കുന്ന ഭാഗങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കുറച്ച് ശ്രദ്ധയൊക്കെ കൊടുക്കണമെന്ന കാര്യവും മറക്കേണ്ട. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്ക് ഹെൽത്തിനും അത്യന്താപേക്ഷിതമാണ് എന്നതും മറക്കേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 2, 2025, 17:13 [IST]
English summary
Falling lithium battery prices are good for electric vehicle sales said nitin gadkari details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X