കുടുംബത്തിലെ എല്ലാവര്‍ക്കും പോകാന്‍ ഒറ്റ കാര്‍ മതി! രാജ്യം കാത്തിരിക്കുന്ന 4 കാറുകള്‍
ഫാമിലി കാറുകള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനായി സമീപ ഭാവിയില്‍ ഒരുപിടി മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങാന്‍ പോകുന്നത്. പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ക്കൊപ്പം തന്നെ ചില ഇലക്ട്രിക് മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളും വൈകാതെ വിപണിയിലെത്താന്‍ പോകുകയാണ്. ആറോ ഏഴോ ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിക്കൊപ്പം കാലത്തിനൊത്ത ഫീച്ചറുകളും സജ്ജീകരിച്ചായിരിക്കും ഈ മോഡലുകളുടെ വരവ്. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന നാല് ശ്രദ്ധേയമായ ഫാമിലി എംപിവികളെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
എംജി M9: ഇവി സെഗ്‌മെന്റില്‍ വലിയ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വൈകാതെ തന്നെ M9 എന്ന പേരില്‍ ഒരു പുതിയ എംപിവി വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. രാജ്യത്തെ ആദ്യത്തെ 3-വരി ഇലകട്രിക് എംപിവിയായി മാറാന്‍ പോകുകയാണ് M9.

2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഈ മോഡലിന്റെ വില പ്രഖ്യാപനം വൈകാതെ നടക്കം. ഈ കാര്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ 51,000 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. എംജിയുടെ പ്രീമിയം കാര്‍ ഡീലര്‍ഷിപ്പായ എംജി സെലക്ട് വഴിയാകും ഇതിന്റെ വില്‍പ്പന. M9 മോഡലിനെ കുറിച്ച് പറയുമ്പോള്‍ ഇതിന് ടച്ച് സ്‌ക്രീന്‍ ആംറെസ്റ്റുകളുള്ള റിക്ലൈനിംഗ് ഓട്ടോമാന്‍ രണ്ടാം നിര സീറ്റുകളുണ്ട്.
ആകര്‍ഷകമായ രൂപകല്‍പ്പനയാണ് M9 എംപിവിക്കുള്ളത്. വലിയ ട്രപസോയിഡല്‍ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍, ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകള്‍, 8 മസാജ് മോഡുകളുള്ള ഓട്ടോമന്‍ സീറ്റുകള്‍ എന്നീ ഫീച്ചറുകള്‍ കാറില്‍ വരുന്നു. വാഹനത്തില്‍ 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ലെതര്‍ സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുണ്ട്.

കിയ കാരെന്‍സ് ഫെയ്‌സ്‌ലിഫ്റ്റ്: കൊറിയന്‍ കമ്പനിയുടെ ജനപ്രിയ മോഡലായ കാരെന്‍സിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടുത്ത മാസം അതായത് 2025 ഏപ്രിലില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ മോഡലിനൊപ്പം പുതിയ പേരില്‍ ഫെയ്‌സ്‌ലിഫ്റ്റഡ് എംപിവി വില്‍പ്പനക്കെത്തിക്കാനാണ് കമ്പനിയുടെ പ്ലാന്‍ എന്നാണ് സൂചന. മാരുതി സുസുക്കി എര്‍ട്ടിഗ, XL6 എന്നീ എംപിവികളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന അതേ സമീപനമായിരിക്കും കാരെന്‍സിന്റെ കാര്യത്തില്‍ കിയ സ്വീകരിക്കുക.
കിയ സമീപകാലത്ത് വിപണിയില്‍ എത്തിച്ച സിറോസ് കോംപാക്ട് എസ്‌യുവിയില്‍ നിന്നുള്ള സ്‌റ്റൈലിംഗ് സൂചകങ്ങള്‍ വരാന്‍ പോകുന്ന എംപിവിയില്‍ കിയ കടംകൊള്ളും. കൂടുതല്‍ ബോള്‍ഡ്, അഗ്രസീവ് ലുക്കിലായിരിക്കും കാര്‍ വരികയെന്നാണ് ഇതിനോടകം പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, മുന്‍ഗാമിയുടെ അതേ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തും.
കിയ കാരെന്‍സ് ഇവി: ഫെയ്‌സ്‌ലിഫ്റ്റഡ് കാരെന്‍സിന് പിന്നാലെ 2025 ജൂണില്‍ കിയ കാരെന്‍സിന്റെ ഫുള്‍ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഈ ഇലക്ട്രിക് വേരിയന്റ് ഹ്യുണ്ടായി ക്രെറ്റ ഇവിയുമായി ബാറ്ററി ഓപ്ഷനുകള്‍ പങ്കിടും. 42 kWh, 51.4 kWh എന്നീ ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലായിരിക്കും ഇലക്ട്രിക് എംപിവി വരിക.
ഫുള്‍ ചാര്‍ജില്‍ ഈ ബാറ്ററികള്‍ ഏകദേശം 390 മുതല്‍ 473 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉണ്ടെങ്കിലും കാരെന്‍സ് ഇവിയുടെ ഡിസൈനും സവിശേഷതകളും ഫെയ്സ്ലിഫ്റ്റ് ചെയ്ത ഐസിഇ പതിപ്പിന് സമാനമായിരിക്കും. ഇവിയുടെ ടോപ്പ് വേരിയന്റിന് 25 ലക്ഷം രൂപയ്ക്ക് മുകളില്‍ എക്‌സ്-ഷോറൂം വില ഉണ്ടാകാന്‍ സാധ്യതയുണ്ട്.

റെനോ ട്രൈബര്‍: ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റുന്ന 7 സീറ്റര്‍ എംപിവിയാണ് ട്രൈബര്‍. ഈ വര്‍ഷാവസാനം റെനോ ട്രൈബറിന് ഒരു പ്രധാന അപ്ഡേറ്റ് ലഭിക്കാന്‍ പോകുന്നുവെന്നാണ് വിവരം. അടിമുടി അപ്‌ഡേറ്റുകള്‍ക്ക് വിധേയമായ കാറിന്റെ ചില സ്‌പൈ ചിത്രങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍ര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡിസൈന്‍ വശം മാത്രമല്ല കാറിന്റെ ഫീച്ചര്‍ ലിസ്റ്റിലും നവീകരണമുണ്ടാകും.
എന്നിരുന്നാലും ട്രൈബറിന് നിലവിലുള്ള 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും തുടര്‍ന്നും തുടിപ്പേകുക. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ഇത് ഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റ് വന്നാല്‍ പിന്നാലെ ഇതിന്റെ നിസാന്‍ റീബാഡ്ജ്ഡ് പതിപ്പും പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിങ്ങള്‍ ഒരു ഫാമിലി എംപിവി വാങ്ങാന്‍ പദ്ധതിയിടുന്നവരാണെങ്കില്‍ അല്‍പ്പം കാത്തിരിക്കാം.


Click it and Unblock the Notifications








