കോടികൾ വാരി ടോൾ പ്ലാസകൾ; ഓഗസ്റ്റ് 15 മുതൽ വാർഷിക പാസ് പ്രാബല്യത്തിൽ വരുന്നു

സംസ്ഥാനത്തും അത് പോലെ അതിർത്തി കടന്നു പോകുമ്പോഴും ടോൾ കൊടുക്കണമെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. രാജ്യത്ത് 2026 നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ റെക്കോർഡ് വർധനവാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-മെയ് കാലയളവിൽ ഫാസ്റ്റ് ടാഗുകൾ വഴിയുള്ള സംസ്ഥാനത്തേും ദേശീയ പാതകളിലുടനീളമുള്ള ടോൾ പിരിവ് 19.6 ശതമാനംവർധിച്ച് 20,681.87 കോടിയിലെത്തിയിരിക്കുകയാണ്. ടോൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തുടനീളമുള്ള ഹൈവേയിലെ ടോൾ നിരക്കുകൾ ശരാശരി നാല് മുതൽ അഞ്ച് ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു.

അതിന് ശേഷമാണ് മന്ത്രി നിതിൻ ഗഡ്കരി 3000 രൂപയ്ക്ക് വാർഷിക പാസ് സംവിധാനം പ്രഖ്യാപിച്ചത്. കേരളത്തിലെ കാര്യം നോക്കിയാൽ കണക്കുകൾ പ്രകാരം കേരളത്തിൽ 11 പ്രധാന ടോൾ പ്ലാസകളാണുളളത്. 14 ജില്ലകളിലായി വ്യാപിച്ചു കിടുക്കുന്ന ആക്കുളം, വാളയാർ,കൊല്ലം,കുമ്പളം,കുണ്ടന്നൂർ,പാലിയേക്കര,പന്നിയങ്കര,പൊന്നാരിമങ്കലം,തിരുവല്ലം,തിരുവങ്ങാട്,വരാപ്പുഴ എന്നിവടങ്ങളിലൊക്കെ ടോൾ പ്ലാസകളുണ്ട്.

fastag collection increased

3000 രൂപ കൊടുത്താൽ വർഷത്തിൽ 200 തവണ ടോൾ പ്ലാസകൾ കടക്കാമെന്നതാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നയത്തിൽ വ്യക്തമാക്കുന്നത്. അങ്ങനെ നോക്കിയാൽ ഒരു തവണ ടോൾ പ്ലാസ കടക്കുന്നതിന് മുടക്കേണ്ടത് വെറും 15 രൂപ മാത്രമാണ്. സ്ഥിരമായി ടോൾ പ്ലാസകൾ ഉപയോഗിക്കുന്നവർ വർഷത്തിൽ 10000 രൂപയോളം മുടക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ പുതിയ വാർഷിക നിരക്ക് 7000 രൂപയോളം ലാഭിക്കുന്നു.

രാജ്യത്തുടനീളമുള്ള ക്രോസ് ടോളുകൾ കൂടുതൽ സുഗമമാക്കുക എന്നതാണ് ഈ വാർഷിക പാസിന്റെ ലക്ഷ്യം. 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസ്, ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 യാത്രകൾ വരെയോ, ഏതാണ് ആദ്യം വരുന്നത് എന്നതിന് ആശ്രയിച്ചാണ് നടപ്പിലാവുക. ഫാസ്ടാഗ് വാർഷിക പാസ് വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ലഭ്യമാകൂവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

fastag collection increased

പ്രധാനമായും സ്വകാര്യ വാഹന ഉടമകൾക്കാണ് ഇതിന്റെ സേവനം ലഭ്യമാവുകയെന്ന് സാരം. ആനുവൽ ഫാസ്ടാഗ് പാസ് ആക്ടിവേഷനും പുതുക്കലിനുമായി ഒരു സമർപ്പിത ലിങ്ക് രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി ഗഡ്കരി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 3000 രൂപയുടെ ഒറ്റത്തവണ പേയ്മെന്റ് നടത്തിയാല്‍ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും പരിധിയില്ലാത്ത യാത്ര സാധ്യമാക്കുന്നത് യാഥാർഥ്യമാവുന്ന സന്തോഷത്തിലാവും യാത്രാപ്രേമികൾ.

വാർഷിക പാസ് സ്വകാര്യ വാഹന ഉടമകൾക്ക് ഒരു വർഷത്തേക്ക് അധിക ടോൾ ചാർജുകൾ നൽകാതെ ദേശീയ പാതകളിലൂടെയും സംസ്ഥാന എക്സ്പ്രസ് വേകളിലൂടെയും സഞ്ചരിക്കാൻ കഴിയുക എന്നത് വലിയൊരു അനുഗ്രഹം തന്നെയാവും. തുടരെ തുടരെ യാത്രകൾ ചെയ്യുന്നവർക്ക് ടോൾ ചെലവുകൾ നന്നേ കുറയ്ക്കാനും ഈ സേവനം സഹായകരമാവും. നിലവിലുള്ള ഫാസ്ടാഗ് ഇൻഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കി തന്നെയാണ് ആനുവൽ പാസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.

fastag collection increased

പിന്നീട് ഭാവിയിൽ അവതരിപ്പിക്കാനിരിക്കുന്ന സെൻസർ അധിഷ്ഠിത ടോൾ പിരിവ് സംവിധാനങ്ങൾക്ക് അനുസൃതമായി വാർഷിക പാസ് നവീകരിക്കുകയും ചെയ്യുന്നതാവും. വരുമാനത്തിൽ കാര്യമായ സ്വാധീനം ചെലുത്താതെ തന്നെ ടോൾ റോഡുകളിൽ സ്വകാര്യ വാഹനങ്ങളുടെ യാത്ര വളരെ എളുപ്പമാക്കുന്നതാണ് ഈ നീക്കം. 2023-24 സാമ്പത്തിക വർഷത്തിൽ ടോൾ പിരിവിൽ നിന്ന് സർക്കാർ ഏകദേശം 55,000 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 10, 2025, 15:37 [IST]
English summary
Fastags collection increased in the first quarter of the current financial year details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X