പട്ടാളത്തില്‍ ഗൂര്‍ഖകളും! ബള്‍ക്ക് ഓര്‍ഡര്‍ കിട്ടിയ സന്തോഷത്തില്‍ മഹീന്ദ്ര ഥാറിന്റെ എതിരാളി

ഇന്ത്യയില്‍ ഓഫ്‌റോഡ് എസ്‌യുവി വിഭാഗം ഭരിക്കുന്നത് മഹീന്ദ്ര ഥാര്‍ ആണ്. കഴിഞ്ഞ വര്‍ഷം ഥാറിന്റെ 5 ഡോര്‍ പതിപ്പായ റോക്‌സ് കൂടി എത്തിയതോടെ ഈ വിഭാഗത്തില്‍ ഥാറിന്റെ അപ്രമാദിത്തമാണ്. 2023-ല്‍ ഥാറിനെ നേരിടാനായി മാരുതി സുസുക്കി ജിംനി 5 ഡോര്‍ കൊണ്ടുവന്നെങ്കിലും ഥാറിന്റെ ഉപഭോക്തൃ അടിത്തറ ഇളക്കാനായില്ല. ജിംനിക്കും മുമ്പേ ഥാറിന് വെല്ലുവിളി ഉയര്‍ത്തിയ മോഡല്‍ ആണ് ഫോഴ്‌സ് ഗൂര്‍ഖ. കഴിവുറ്റ ഓഫ് റോഡര്‍ എസ്‌യുവിയാണെങ്കിലും ഇതിന്റെ വിലയും അത്ര ഫീച്ചര്‍ റിച്ചല്ലാത്തതും കാരണം അത്ര പോപ്പുലറായില്ല. ഇപ്പോള്‍ ഗൂര്‍ഖയെ ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് അതിനെ കുറിച്ച് വിശദമായി വായിക്കാം.

മികച്ച പ്രകടനത്തിനും ഓഫ്-റോഡിംഗിനും പേരുകേട്ട ഫോഴ്‌സ് ഗൂര്‍ഖ ഇതിനോടകം കേരള പൊലീസിന്റെ വാഹന വ്യൂഹത്തിലടക്കം ഇടംപിടിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പൊലീസ് സ്‌റ്റേഷനുകളില്‍ അടക്കം പട്രോളിംഗ് സംഘത്തിന്റെ ഉപയോഗത്തിനായാണ് സര്‍ക്കാര്‍ ഗൂര്‍ഖ വാങ്ങിയത്. തണ്ടര്‍ബോള്‍ട്ടുകാര്‍ അടക്കം ദുഷ്‌കരമായ പാതകളിലൂടെ യാത്ര ചെയ്യാന്‍ ഗൂര്‍ഖ ഉപയോഗിച്ച് വരുന്നു.

2024 force gurkha

കഴിഞ്ഞ വര്‍ഷം ഫോഴ്‌സ് ഗൂര്‍ഖയുടെ 5 ഡോര്‍ പതിപ്പ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഗൂര്‍ഖയുടെ കഴിവുകള്‍ പൂര്‍ണമായി മനസ്സിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സുരക്ഷാ സേനയില്‍ എസ്‌യുവി ഉള്‍പ്പെടുത്താന്‍ പോകുകയാണ്. ഇതിനായി ഫോഴ്സ് മോട്ടോര്‍സില്‍ നിന്ന് മൊത്തം 2,978 ഗൂര്‍ഖ വാഹനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ പ്രതിരോധ സേന.

കരസേനയിലും വ്യോമസേനയിലുമായായിരിക്കും ഈ ഓഫ്‌റോഡ് എസ്‌യുവി വിന്യസിക്കുക. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഗൂര്‍ഖ വാഹനങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ ഫോഴ്‌സിനോട് സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഫോഴ്സ് മോട്ടോര്‍സ് ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കായി വാഹനങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ഇതാദ്യമല്ല.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫോഴ്സ് മോട്ടോര്‍സ് ഇന്ത്യന്‍ സുരക്ഷാ സേനയ്ക്ക് ഗൂര്‍ഖ LSV (ലൈറ്റ് സ്‌ട്രൈക്ക് വെഹിക്കിള്‍) വാഹനങ്ങള്‍ വിതരണം ചെയ്തുവരുന്നു.

2024 force gurkha off-roading

നേരത്തെ സൂചിപ്പിച്ചതുപോലെ ദുര്‍ഘടമായ ഓഫ്-റോഡ് യാത്രയ്ക്കായി ലഭ്യമായ ഗൂര്‍ഖ വാഹനം സൈന്യത്തിന് വളരെ ഉപയോഗപ്രദമായിരിക്കും. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും 70 സെന്റീമീറ്റര്‍ വരെ ആഴമുള്ള വെള്ളക്കെട്ടുകളില്‍ വരെ ഇറക്കാന്‍ കഴിയുമെന്നതും ഗൂര്‍ഖയെ വ്യത്യസ്തമാക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്കായി ഗൂര്‍ഖയില്‍ ശക്തമായ 4x4 പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നു. മരുഭൂമികള്‍ മുതല്‍ ദുര്‍ഘടമായ മലമ്പാതകള്‍ വരെ എവിടെയും കൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് ഗൂര്‍ഖ വാഹനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇതുവരെ പറഞ്ഞത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന ഫോഴ്സ് ഗൂര്‍ഖ വാഹനത്തെക്കുറിച്ചാണ്. എന്നാല്‍ ഇന്ത്യന്‍ സുരക്ഷാ സേനയ്ക്ക് ഇതിനേക്കാള്‍ പല മടങ്ങ് നിലവാരമുള്ള ഗൂര്‍ഖ വാഹനങ്ങളായിരിക്കും ഫോഴ്സ് മോട്ടോര്‍സ് നിര്‍മിച്ച് നല്‍കുക. തുടക്കത്തില്‍ പറഞ്ഞ പോലെ 3-ഡോര്‍, 5- ഡോര്‍ എന്നിങ്ങനെ രണ്ട് ബോഡി സ്‌റ്റൈലുകളിലാണ് നിലവില്‍ ഫോഴ്‌സ് ഗൂര്‍ഖ വില്‍ക്കുന്നത്.

Take a Poll

ഈ രണ്ട് ബോഡി സ്‌റ്റൈലുകളിലും 2.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഇന്റര്‍-കൂള്‍ഡ് ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ മെര്‍സിഡീസ് സോഴ്‌സ്ഡ് ടര്‍ബോ ഡീസല്‍ എഞ്ചിന്‍ പരമാവധി 138 bhp പവറും 320 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഈ ഓഫ്‌റോഡര്‍ വാഹനത്തിന് മുന്നിലും പിന്നിലും ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ ലഭിക്കുന്നു.

ഇന്ത്യന്‍ ആര്‍മിയിലും ഇന്ത്യന്‍ വ്യോമസേനയിലും ഉപയോഗിക്കുന്നതിന് വളരെ അനുയോജ്യമായ ഒരു വാഹനമാണ് ഫോഴ്സ് ഗൂര്‍ഖ എന്ന കാര്യത്തില്‍ സംശയമില്ല. ഥാറിനെ പോലെ വില്‍പ്പന നേടാന്‍ സാധിക്കുന്നില്ലെങ്കിലും സൈന്യത്തില്‍ നിന്നുള്ള ഈ വമ്പന്‍ ഓര്‍ഡര്‍ ഫോഴ്‌സിന് ബിസിനസില്‍ ഗുണം ചെയ്യുമെന്ന കാര്യം തീര്‍ച്ച. ഗൂര്‍ഖയെ സൈന്യത്തിലെടുത്തതിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അതേ ജിംനിയോ ഥാറോ ആയിരുന്നോ കൂടുതല്‍ അനുയോജ്യം?. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Friday, March 28, 2025, 10:58 [IST]
English summary
Force motors procured an order for 2978 units of gurkha from indian defence forces
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X