കുടുംബത്തോടെ നാടുവിട്ട ബ്രാൻഡ്; എന്നിട്ടും യൂസ്ഡ് കാർ മാർക്കറ്റിൽ വൻ ഡിമാൻ്റുളള എസ്‌യുവി
തലക്കെട്ടിൽ നിന്ന് തന്നെ ഏതായിരിക്കും ആ ബ്രാൻഡ് എന്ന് പലർക്കും മനസിലായികാണുമല്ലോ.നാടുവിടുന്നതിന് മുൻപ് അടുത്ത 20 വർഷത്തേക്ക് തങ്ങളുടെ സർവീസ് സെൻ്ററുകൾ പ്രവർത്തിക്കുന്നതായിരിക്കുമെന്ന് മ്പനി പറഞ്ഞിരുന്നു. ഷോറൂമുകളെല്ലാം പൊളിച്ചു മാറ്റി, എന്നിട്ടും ഫോർഡിൻ്റെ എസ്‌യുവിക്ക് യൂസ്ഡ കാർ മാർക്കറ്റിൽ ഡിമാൻ്റ് ഉയരണമെങ്കിൽ അതൊരു ചെറിയ കാര്യമല്ല.ഷോറൂമും സർവീസ് സെൻ്ററും എല്ലാവിധ സജ്ജീകരണങ്ങൾ ഉണ്ടായിട്ട് പോലും ഉപഭോക്താക്കൾ ചില ബ്രാൻഡുകൾ തെരഞ്ഞെടുക്കാൻ മടിക്കുന്നുണ്ട്. എന്തായാലും ഫോർഡ് ഇക്കോസ്പോർടിന് ലഭിക്കുന്ന ഡിമാൻ്റിൻ്റെ കാരണങ്ങൾ എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നായാണ് ഫോർഡ് ഇക്കോസ്‌പോർട്ട് കണക്കാക്കപ്പെട്ടിരുന്നത്. ഫോർഡ് രാജ്യം വിട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ലെങ്കിലും, അമേരിക്കൻ ബ്രാൻഡ് ഇപ്പോഴും നിലവിലുള്ള ഉപഭോക്താക്കൾക്ക് വിൽപ്പനാനന്തര സേവനം നൽകുന്നു. ബിൽഡ് ക്വാളിറ്റി തന്നെയാണ് വാഹനത്തെ ഉപഭോക്താക്കൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്.

ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് എസ്‌യുവി മോഡൽ എന്ന നിലയിൽ ഇക്കോസ്‌പോർട്ട് 5 ലക്ഷം മുതൽ ലഭിക്കുന്നുണ്ട്. പവർ, പെർഫോമൻസ്, കംഫർട്ട് എന്നിവയെല്ലാം തരുന്ന അമേരിക്കൻ മോഡലിന് വലിയ ഡിമാന്റാണ് യൂസ്‌ഡ് കാർ മാർക്കറ്റിലുള്ളത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വിപണിയിൽ എത്തിയിരുന്നത്. ഇതിൽ 1.5 ലിറ്റർ ഡീസലും 1.5 ലിറ്റർ പെട്രോളുമാണ് ജനപ്രിയമായവ.
ഡീസൽ എഞ്ചിൻ ഏകദേശം 98 bhp പവറിൽ 250 Nm torque വരെ നൽകുമ്പോൾ എസ്‌യുവിയുടെ പെട്രോൾ 118 bhp വരെ നൽകാൻ വരെ ശേഷിയുള്ളതായിരുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയാണ് വരുന്നത്. 2021-ൽ ഫോർഡ് രാജ്യത്ത് നിന്ന് ഗുഡ്ബൈ പറഞ്ഞുപോയെങ്കിലും ബ്രാൻഡ് അതിൻ്റെ സർവീസ് സെന്ററുകൾ പ്രവർത്തിപ്പിക്കുന്നത് തുടരുകയും സ്‌പെയർ പാർട്‌സിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ടെന്നതിനാൽ അക്കാര്യത്തിലും ആശങ്ക വേണ്ട.

തമിഴ്നാട്ടിലെ തങ്ങളുടെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോര്‍ഡ് അധികൃതർ സ്ഥിരീകരിച്ചിരുന്നു. പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ടാവുമെന്ന് മാത്രം. ഇന്ത്യക്കായി പുതിയ കാറുകളൊന്നും ബ്രാൻഡ് ഇവിടെ നിർമിക്കില്ല. പകരം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, കയറ്റുമതി വിപണികൾക്കായുള്ള വാഹനങ്ങൾ ഇന്ത്യയിൽ നിർമിക്കാനാണ് ഫോർഡ് പദ്ധതിയിടുന്നത്. ഈ സംരംഭത്തിന് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.
അതോടൊപ്പം തന്നെ പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള ഫോർഡിൻ്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കാനും ഈ നീക്കത്തിലൂടെ സാധിച്ചേക്കും. നിലവിൽ, തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ 2,500 മുതൽ 3,000 വരെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതും.

2022-ല്‍ ഫാക്ടറികള്‍ പൂട്ടിയതിനെ തുടർന്ന് ഗുജറാത്തിലെ ഫാക്ടറി ടാറ്റ മോട്ടോർസിന് വിൽക്കുകയും ചെയ്‌തു. എന്നാ തമിഴ്നാട്ടിലെ ഫാക്ടറി ഫോർഡ് വിൽക്കാൻ തയാറായിരുന്നില്ല. ചെന്നൈയിലെ മധ്യമലയില്‍ ഏകദേശം 350 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ പ്ലാന്‍റ് വില്‍ക്കാന്‍ ഫോര്‍ഡ് മോട്ടോഴ്സ് ശ്രമിച്ചിരുന്നുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. സാനന്ദിലെ എഞ്ചിൻ നിർമാണ സൗകര്യങ്ങൾക്കൊപ്പം ഫോഡ് ഏറ്റവും കൂടുതൽ ശമ്പളം മുടക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








