മടങ്ങിയെത്തുന്നത് വണ്ടിപ്രാന്തൻമാരുടെ പ്രിയ ബ്രാൻഡ്, എന്നാൽ സംഭവത്തിൽ ഒരു ട്വിസ്റ്റുണ്ടേ
രാജ്യത്ത് നിന്ന് നാടുവിട്ടാൽ പിന്നെ ഒരു തിരിച്ചുവരവ് അത്ര സാധ്യമല്ല, എന്നാൽ ചില ബ്രാൻഡുകൾ തിരികെ വരണമെന്ന് ഓരോ വാഹനപ്രേമികളും ആഗ്രഹിക്കുന്നുണ്ട്, അതിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ബ്രാൻഡാണ് ഫോർഡ്. ചെന്നൈയിയിലെ തങ്ങളുടെ പ്ലാൻ്റ് മാത്രം സൂക്ഷിച്ച് കൊണ്ട് അവർ നാട്ടു വിട്ടപ്പോഴെ എല്ലാവർക്കും മന,ിലായതാണ്. ഒരു ഗംഭീര തിരിച്ചു വരവ് ഉണ്ടാകുമെന്ന്. ഇപ്പോൾ എന്തായാലും ആ കാര്യതതിൽ ചെറിയ സൂചന കമ്പനി നൽകിയിട്ടുണ്ട്. എന്ന് കരുതി എല്ലാ മോഡലുകളും തിരികെ എത്തിക്കില്ല. തങ്ങളുടെ പര്ധാന എതിരാളിയായിരുന്നു ടൊയോട്ട ഫോർച്ച്യൂണറിൻ്റെ സ്ഥാനം തെറിപ്പിക്കാൻ കഴിയുന്ന ഒരു എസ്‌യുവി ആയിട്ടാണ് ഫോർഡ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചെന്നൈ പ്ലാന്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് വിൽക്കാനുള്ള കരാർ അവസാനിപ്പിക്കാൻ ഫോർഡ് തീരുമാനിച്ചതോടെ തിരിച്ചുവരവിനുള്ള സാധ്യത ശരിവെക്കുകയും ചെയ്‌തിരുന്നു. പക്ഷേ ഇന്ത്യയിൽ പ്രാദേശികമായി വണ്ടികൾ നിർമിക്കാൻ അമേരിക്കൻ ബ്രാൻഡിന് ഉദ്ദേശമൊന്നുമില്ല. പകരം സമ്പുർണ ഇറക്കുമതിയായി ചില മോഡലുകൾ കൊണ്ടുവരാനാണ് ഫോർഡ് ശ്രമിക്കുന്നത്. ഇതിൽ ഏറ്റവും പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്നത് എൻഡവറിനെയാണ്.

ശക്തനായ എതിരാളികളില്ലാതെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ അപരാജിതനായി കുതിക്കുന്ന ടൊയോട്ട ഫോർച്യൂണറിന്റെ അന്തകനായി വീണ്ടും എൻഡവർ എത്തുമ്പോൾ സംഗതി കളറാവുമെന്ന് ഉറപ്പാണ്. പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ടെന്ന് മാത്രം. എൻഡവർ എന്ന പേരിന് പകരം ആഗോളതലത്തിൽ അറിയപ്പെടുന്ന എവറസ്റ്റ് എന്ന പേരിൽ തന്നെയാവും എസ്‌യുവിയുടെ വരവ്. മുമ്പ് എവറസ്റ്റ് മറ്റൊരു സ്ഥാപനം ട്രേഡ് മാർക്ക് ചെയ്തതിനാലാണ് കമ്പനിക്ക് ഉപയോഗിക്കാൻ സാധിക്കാതെ പോയിരുന്നത്.
തുടക്കത്തിൽ ഇറക്കുമതിയായാവും (കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ്) പുറത്തിറങ്ങുകയെങ്കിലും കാര്യമായ ഡിമാന്റ് ഉണ്ടെങ്കിൽ ഭാവിയിൽ എവറസ്റ്റ് (Everest) ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കാനും ഫോർഡിന് ഉദ്ദേശമുണ്ട്. നിലവിൽ അവതരണത്തിന്റെ ഭാഗമായി എസ്‌യുവിയുടെ പരീക്ഷണയോട്ടം നടത്തുകയാണ് കമ്പനി. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന ലുക്കാണ് വാഹനത്തിനുണ്ടാവുക.

മൂന്ന് നിരകളുള്ള ലാഡർ ഫ്രെയിം എസ്‌യുവിയുടെ ആകാരം മൊത്തത്തിൽ ബോക്‌സി സ്റ്റൈലായിരിക്കും. മുൻവശത്ത് വലിയ ഗ്രില്ലും അതിന്റെ മധ്യഭാഗത്ത് തിരശ്ചീനമായി പോവുന്നൊരു ബാറും പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് ഇടംപിടിക്കുക. C-ആകൃതിയിലുള്ള ഡിആർഎല്ലുകളും എവറസ്റ്റിനെ മിഴിവുറ്റതാക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ ഇൻവേർട്ടഡ് സ്റ്റൈലുള്ള L-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് ശ്രദ്ധേയമാവുക.
എവറസ്റ്റിൻ്റെ ഇന്റീരിയർ കണ്ടാലും ഫോർച്യൂണർ കുലുങ്ങും. ഫോർഡിൻ്റെ ഏറ്റവും പുതിയ SYNC ഇൻഫോടെയ്ൻമെൻ്റ് സോഫ്‌റ്റ്‌വെയർ പ്രവർത്തിക്കുന്ന 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 12.4 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 3 സ്‌പോക്ക് ലെതർ എൻകേസ്ഡ് സ്റ്റിയറിംഗ് വീൽ പോലുള്ള കാര്യങ്ങളെല്ലാം ഇതിലുണ്ടാവും. വിദേശത്ത് എവറസ്റ്റിനൊപ്പം ലഭ്യമായ ADAS സാങ്കേതികവിദ്യയും 9 എയർബാഗുകൾ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് സേഫ്റ്റി കിറ്റും എസ്‌യുവിക്കുണ്ടാവും.

ഫോർഡ് എൻഡവറിലെ ADAS ലെവൽ 2 ടെക്കിൽ പ്രീ-കൊളിഷൻ അസിസ്റ്റ്, ഇൻ്റർസെക്ഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇനി എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ എവറസ്റ്റിന് 170 bhp കരുത്തിൽ 405 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ സിംഗിൾ ടർബോ ഡീസൽ എഞ്ചിനാവും ലഭിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








