ഇവികളുടെ ചരിത്രത്തിൽ ഇതൊരു നാഴികകല്ല്; ഫോർഡിൻ്റെ വക ഇവിയിൽ കാത്തിരിക്കുന്നത് വൻ ട്വിസ്റ്റുകൾ

ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചപ്പോൾ മുതൽ അതിൻ്റെ ട്രാൻസ്മിഷൻ ഓട്ടോമാറ്റിക്കാണ്. അത് കൊണ്ട് തന്നെയാണ് പലരും വാഹനം വാങ്ങാൻ പോലും മുന്നോട്ട് വരുന്നത്. പ്രത്യേകിച്ച് പ്രായമായവർക്ക് എന്നും ഓട്ടോമാറ്റിക്കിനോടായിരിക്കും അൽപ്പം താൽപ്പര്യം കൂടുതൽ. എന്നാൽ നിങ്ങളിൽ കുറച്ച് പേരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഇവക്ട്രിക് കാറുകൾക്ക് ഒരു മാനുവൽ ട്രാൻസ്മിഷൻ ലഭിച്ചിരുന്നു എങ്കിലെന്ന്. എന്നാൽ ഇതു വരെ ഇറങ്ങിയ ഇവികളിൽ ഒന്നും ഇ സംവിധാനം നൽകിയിട്ടില്ല. എന്നാൽ രാജ്യം വിട്ട് പോയ പ്രിയപ്പെട്ട ഫോർഡ് ഒരു കിടിലൻ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.

അത് മറ്റൊന്നുമല്ല ഇവികൾക്ക് ഒരു പ്രത്യേക ടാൻസ്മിഷൻ സംവിധാനം നൽകാനുളള പേറ്റൻ്റ് സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ ബ്രാൻഡ്. ഒരു റെട്രോ സ്റ്റൈൽ മാനുവൽ ഷിഫ്റ്റർ നൽകാനാണ് ഫോർഡ് പദ്ധതിയിട്ടിരിക്കുന്നത്. 2023 -ൽ സ്വന്തമാക്കിയ പേറ്റൻറ്റ് ഇ മാർച്ചിലാണ് കമ്പനി പുറത്ത് വിടുന്നത്. ഒരു മാനുവൽ ട്രാൻസ്മിഷൻ്റെ അനുഭവം നൽകാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഈ ലിവർ ഉപയോഗിച്ച് മോട്ടോറിൻ്റെ വേഗതയിലും ടോർക്ക് ഔട്ട്‌പുട്ടിലും വ്യത്യാസം വരുത്താൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് സംവിധാനമായി പ്രവർത്തിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. ഫോർഡിൻ്റെ തിരിച്ചുവരവിനെ കുറിച്ച് നോക്കിയാൽ യുഎസ് സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഫോർഡ് കമ്പനിയുമായി കാണുകയും തമിഴ്നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കമ്പനി ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു.

തമിഴ്നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോര്‍ഡ് അധികൃതരും സ്ഥിരീകരിച്ചിരുന്നു. പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ടാവുമെന്ന് മാത്രം. ഇന്ത്യക്കായി പുതിയ കാറുകളൊന്നും ബ്രാൻഡ് ഇവിടെ നിർമിക്കില്ല. പകരം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, കയറ്റുമതി വിപണികൾക്കായുള്ള വാഹനങ്ങൾ ഇന്ത്യയിൽ നിർമിക്കാനാണ് ഫോർഡ് പദ്ധതിയിടുന്നത്. ഈ സംരംഭത്തിന് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും.

അതോടൊപ്പം തന്നെ പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള ഫോർഡിൻ്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കാനും ഈ നീക്കത്തിലൂടെ സാധിച്ചേക്കും. നിലവിൽ, തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ 2,500 മുതൽ 3,000 വരെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതും.

2022-ല്‍ ഫാക്ടറികള്‍ പൂട്ടിയതിനെ തുടർന്ന് ഗുജറാത്തിലെ ഫാക്ടറി ടാറ്റ മോട്ടോർസിന് വിൽക്കുകയും ചെയ്‌തു. എന്നാ തമിഴ്നാട്ടിലെ ഫാക്ടറി ഫോർഡ് വിൽക്കാൻ തയാറായിരുന്നില്ല. ചെന്നൈയിലെ മധ്യമലയില്‍ ഏകദേശം 350 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ പ്ലാന്‍റ് വില്‍ക്കാന്‍ ഫോര്‍ഡ് മോട്ടോഴ്സ് ശ്രമിച്ചിരുന്നുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. സാനന്ദിലെ എഞ്ചിൻ നിർമാണ സൗകര്യങ്ങൾക്കൊപ്പം ഫോഡ് ഏറ്റവും കൂടുതൽ ശമ്പളം മുടക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

Take a Poll

ഫോര്‍ഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകള്‍ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാന്‍ ആലോചനയുണ്ടെന്നാണ് വിവരം. ഒപ്പം എൻഡവറും ഇവിടെ ഒരുങ്ങിയേക്കും. പ്രതിവർഷം 1.50 ലക്ഷം കാറുകളും 3.40 ലക്ഷം എഞ്ചിനുകളും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 350 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തമിഴ്‌നാട് പ്ലാൻ്റിൽ നിന്ന് പുതിയ എൻഡവർ കയറ്റുമതി ചെയ്യാനും ഫോർഡ് പദ്ധതിയിടുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, March 27, 2025, 9:00 [IST]
English summary
Ford will introduce new gear shifting system for ev patented details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X