ഫോർഡിൻ്റെ വണ്ടി വാങ്ങാൻ കാത്തിരിക്കുവാണോ! ഇനി ഒരു തിരിച്ചു വരവില്ലേ ശശിയേ?
രാജ്യം വിട്ട് പോയെങ്കിലും ഇപ്പോഴും ഫാൻ ബേസിന് ഒരു കുറവുമില്ലാത്ത ബ്രാൻഡാണ് ഫോർഡ്. ജനപ്രിയമായ നിരവധി മോഡലുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ വിൽപ്പന ഇല്ലെങ്കിലും യൂസ്ഡ് കാർ മാർക്കറ്റിൽ ഇപ്പോഴും ഡിമാൻ്റിന് കുറവൊന്നുമില്ല. തിരിച്ചു വരവിൻ്റെ പാതയിലാണ് ബ്രാൻഡ് എന്ന വാർത്തകൾ പുറത്ത് വിരുന്നുണ്ടെങ്കിലും കമ്പനി ഔദ്യോഗികമായി ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല, പക്ഷേ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, കമ്പനിയുടെ തിരിച്ചു വരവിൻ്റെ കാര്യത്തിൽ ഒന്നു കൂടി ആലോചിക്കേണ്ടതായിട്ടുണ്ടെന്നാണ്. കാരണം എന്താണെന്നായിരിക്കും ഇപ്പോൾ ആലോചിക്കുന്നത് അല്ലേ. അതിൻ്റെ കാരണം ഡൊണാൾഡ് ട്രംപാണെന്ന് കൂടി അറിഞ്ഞാലോ.
അതേ, ട്രംപിൻ്റെ പുതിയ പരിഷ്കാരങ്ങൾ കാരണമാണ് ഫോർഡിൻ്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് വൈകുന്നതെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിൻ്റെ പുതിയ താരിഫുകളാണ് ഇന്ത്യയിൽ തിരികെ വന്ന് അവതരിപ്പിക്കുന്ന പദ്ധതിയുടെ സാമ്പത്തിക വശങ്ങൾ ഒന്ന് കൂടി പരിശോധിക്കണമെന്ന് കമ്പനിയെ കൊണ്ട് ചിന്തിപ്പിച്ചത്. ഇന്ത്യ എന്നത് ബ്രാൻഡിൻ്റെ പ്രധാന വിപണിയായി കരുതുന്നില്ലെന്നാണ് കമ്പനി വൃത്തങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.

ചെന്നൈയിലെ പ്ലാൻ്റിൽ എഞ്ചിനുകൾ നിർമിക്കുമെന്ന് ബ്രാൻഡ് നേരത്തെ അറിയിച്ചിരുന്നു,എന്നാൽ ഇനി ഇതിനെ കുറിച്ച് പുതിയ അപ്ഡേറ്റുകൾ അറിയിക്കുമെന്നാണ് കമ്പനി അറിയിച്ചത്.ഫോർഡിൻ്റെ ബിസിനസ് സർവീസ് ടീം ഇപ്പോഴും രാജ്യത്ത് സജ്ജമാണെന്ന് കൂടി കമ്പനി അറിയിച്ചിരുന്നു. യുഎസിലേക്കുളള കയറ്റുമതി നിരക്കുമായി ബന്ധപ്പെട്ടാണ് പുതിയ അനിശ്ചിതാവസ്ഥ വന്നിരിക്കുന്നത്.
ഫോർഡ് എവറസ്റ്റ് എന്ന മോഡൽ രാജ്യത്ത് പല തവണ ക്യാമറക്കണ്ണിൽ കുടുങ്ങിയിരുന്നു. എൻഡവർ എന്ന പേരിന് പകരം ആഗോളതലത്തിൽ അറിയപ്പെടുന്ന എവറസ്റ്റ് എന്ന പേരിൽ തന്നെയാവും എസ്‌യുവിയുടെ വരുന്നത് എന്ന് പല തവണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് നിരകളുള്ള ലാഡർ ഫ്രെയിം എസ്‌യുവിയുടെ ആകാരം മൊത്തത്തിൽ ബോക്‌സി സ്റ്റൈലായിരിക്കും.

മുൻവശത്ത് വലിയ ഗ്രില്ലും അതിന്റെ മധ്യഭാഗത്ത് തിരശ്ചീനമായി പോവുന്നൊരു ബാറും പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് ഇടംപിടിക്കുക. C-ആകൃതിയിലുള്ള ഡിആർഎല്ലുകളും എവറസ്റ്റിനെ മിഴിവുറ്റതാക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ ഇൻവേർട്ടഡ് സ്റ്റൈലുള്ള L-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് ശ്രദ്ധേയമാവുക.
എവറസ്റ്റിൻ്റെ ഇന്റീരിയർ കണ്ടാലും ഫോർച്യൂണർ കുലുങ്ങും. ഫോർഡിൻ്റെ ഏറ്റവും പുതിയ SYNC ഇൻഫോടെയ്ൻമെൻ്റ് സോഫ്‌റ്റ്‌വെയർ പ്രവർത്തിക്കുന്ന 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 12.4 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 3 സ്‌പോക്ക് ലെതർ എൻകേസ്ഡ് സ്റ്റിയറിംഗ് വീൽ പോലുള്ള കാര്യങ്ങളെല്ലാം ഇതിലുണ്ടാവും. വിദേശത്ത് എവറസ്റ്റിനൊപ്പം ലഭ്യമായ ADAS സാങ്കേതികവിദ്യയും 9 എയർബാഗുകൾ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് സേഫ്റ്റി കിറ്റും എസ്‌യുവിക്കുണ്ടാവും.
ഫോർഡ് എൻഡവറിലെ ADAS ലെവൽ 2 ടെക്കിൽ പ്രീ-കൊളിഷൻ അസിസ്റ്റ്, ഇൻ്റർസെക്ഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ് തുടങ്ങിയ നൂതന സുരക്ഷാ ഉപകരണങ്ങളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇനി എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ എവറസ്റ്റിന് 170 bhp കരുത്തിൽ 405 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ സിംഗിൾ ടർബോ ഡീസൽ എഞ്ചിനാവും ലഭിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








