FJ ക്രൂയിസറൊക്കെ ഇനി വന്നിട്ടും കാര്യമില്ല! ടൊയോട്ടയുടെ കൊമ്പൊടിക്കാൻ ഫോർഡ് തിരിച്ചു വരുന്നു

ഇന്ത്യയിൽ നിരവധി ബ്രാൻഡുകൾ കച്ചോടം കുറഞ്ഞതിൻ്റെ പേരിൽ നാട് വിട്ട് പോയിട്ടുണ്ടെങ്കിലും ഫോർഡ് രാജ്യം വിട്ടപ്പോൾ എല്ലാ വാഹനപ്രേമികളുടേയും ചങ്ക് ഒന്ന് തകർന്നു. ഹാച്ച്ബാക്ക് മുതൽ മുട്ടൻ എസ്‌യുവി വരെ ലൈനപ്പിലുണ്ടായിരുന്ന ബ്രാൻഡ് പെട്ടെന്ന് നിർത്തി പോകുമ്പോൾ ആർക്കാണ് സങ്കടം വരാത്തത്. ഇനി ഒരു തിരിച്ചു വരവില്ല എന്ന് കരുതി കളം നിറഞ്ഞ് ആടുകയായിരുന്ന ടൊയോട്ടയുടെ ചങ്കിടിപ്പ് കൂട്ടാൻ ഫോർഡ് വലിയൊരു സിഗ്നൽ തന്നിട്ടുണ്ട്. നാടുവിട്ട് പോയപ്പോഴും തങ്ങളുടെ നിർമാണ പ്ലാൻ്റ് കൈവിടാതിരുന്നപ്പോഴേ എല്ലാവരും സംശയിച്ചിരുന്നതാണ് ഒരുനാൾ ബ്രാഡിൻ്റെ തിരിച്ചുവരവ്.

എന്തായാലും ഫോർഡ് ഔദ്യോഗികമായി തങ്ങളുടെ ചെന്നൈ പ്ലാൻ്റിൽ നിർമാണം പുനരാരംഭിക്കുകയാണ് എന്ന് പ്രഖ്യാപിച്ചുവെന്നാണ് ഓട്ടോകാർ തങ്ങളുടെ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്ലാൻ്റിൻ്റെ വാർഷിക ഉൽപ്പാദന ശേഷിയെന്നത് 235,000 എഞ്ചിനുകൾ ആണ്, 2029 ൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. ചെന്നൈ പ്ലാന്റിൽ സൈറ്റ് തയ്യാറാക്കലും അതിനൊപ്പം തന്നെ നിക്ഷേപ പ്രവർത്തനങ്ങളും ഈ വർഷം അവസാനം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Ford Will Resume Manufacturing In Chennai Plant

ഞങ്ങളുടെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെ ഭാഗമായിട്ട് ഫോർഡിന്റെ നിർമ്മാണ ശൃംഖലയിലെ ചെന്നൈ പ്ലാന്റിന്റെ നിർണായക പങ്ക് എടുത്തു പറയേണ്ടതാണെന്നാണ് ഫോർഡ് മോട്ടോർ കമ്പനിയിലെ ഇന്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് ജെഫ് മാരന്റിക് പറഞ്ഞത്. തമിഴ്നാട് സർക്കാരിന്റെ പിന്തുണ അംഗീകരിക്കുകയും അതോടൊപ്പം തന്നെ കമ്പനിയുടെ പ്രാദേശിക പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്.

ടൊയോട്ടയുടെ വരാനിരിക്കുന്ന മോഡലുകളുടെയെല്ലാം കൊമ്പൊടിക്കാൻ ഫോർഡിൻ്റെ ഒറ്റ മോഡൽ തന്നെ ധാരാളം. ശക്തനായ എതിരാളികളില്ലാതെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ അപരാജിതനായി കുതിക്കുന്ന ടൊയോട്ട ഫോർച്യൂണറിന്റെ അന്തകനായി വീണ്ടും എൻഡവർ എത്തുമ്പോൾ സംഗതി കളറാവുമെന്ന് ഉറപ്പാണ്. എൻഡവർ എന്ന പേരിന് പകരം ആഗോളതലത്തിൽ അറിയപ്പെടുന്ന എവറസ്റ്റ് എന്ന പേരിൽ തന്നെയാവും എസ്‌യുവിയുടെ വരവ്.

Ford Will Resume Manufacturing In Chennai Plant

തുടക്കത്തിൽ ഇറക്കുമതിയായാവും (കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ്) പുറത്തിറങ്ങുകയെങ്കിലും കാര്യമായ ഡിമാന്റ് ഉണ്ടെങ്കിൽ ഭാവിയിൽ എവറസ്റ്റ് (Everest) ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കാനും ഫോർഡിന് ഉദ്ദേശമുണ്ട്. നിലവിൽ അവതരണത്തിന്റെ ഭാഗമായി എസ്‌യുവിയുടെ പരീക്ഷണയോട്ടം നടത്തുകയാണ് കമ്പനി. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും കൊതിപ്പിക്കുന്ന ലുക്കാണ് വാഹനത്തിനുണ്ടാവുക.

മൂന്ന് നിരകളുള്ള ലാഡർ ഫ്രെയിം എസ്‌യുവിയുടെ ആകാരം മൊത്തത്തിൽ ബോക്‌സി സ്റ്റൈലായിരിക്കും. മുൻവശത്ത് വലിയ ഗ്രില്ലും അതിന്റെ മധ്യഭാഗത്ത് തിരശ്ചീനമായി പോവുന്നൊരു ബാറും പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് ഇടംപിടിക്കുക. C-ആകൃതിയിലുള്ള ഡിആർഎല്ലുകളും എവറസ്റ്റിനെ മിഴിവുറ്റതാക്കുന്നുണ്ട്. പിന്നിലേക്ക് വന്നാൽ ഇൻവേർട്ടഡ് സ്റ്റൈലുള്ള L-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് ശ്രദ്ധേയമാവുക.

Ford Will Resume Manufacturing In Chennai Plant

എവറസ്റ്റിൻ്റെ ഇന്റീരിയർ കണ്ടാലും ഫോർച്യൂണർ കുലുങ്ങും. ഫോർഡിൻ്റെ ഏറ്റവും പുതിയ SYNC ഇൻഫോടെയ്ൻമെൻ്റ് സോഫ്‌റ്റ്‌വെയർ പ്രവർത്തിക്കുന്ന 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 12.4 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 3 സ്‌പോക്ക് ലെതർ എൻകേസ്ഡ് സ്റ്റിയറിംഗ് വീൽ പോലുള്ള കാര്യങ്ങളെല്ലാം ഇതിലുണ്ടാവും. വിദേശത്ത് എവറസ്റ്റിനൊപ്പം ലഭ്യമായ ADAS സാങ്കേതികവിദ്യയും 9 എയർബാഗുകൾ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് സേഫ്റ്റി കിറ്റും എസ്‌യുവിക്കുണ്ടാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 31, 2025, 15:27 [IST]
English summary
Ford will resumes manufacturing in chennai plant all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X