എഥനോൾ പെട്രോൾ വഴി ഗുണം ലഭിച്ചത് ഗഡ്കരിയുടെ മകനോ! കമ്പനിയുടെ നേട്ടം 1.15 ബില്യൺ, സത്യാവസ്ഥ എന്ത്
രാജ്യത്ത് എഥനോൾ കലർന്ന പെട്രോൾ നിർബന്ധമാക്കിയപ്പോൾ മുതൽ വലിയ പ്രതിഷേധങ്ങളും ക്യാമ്പയിനുകളുമാണ് നടക്കുന്നത്. മന്ത്രി പുത്രൻമാരുടെ കമ്പനിക്ക് ഗുണം ലഭിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം ധൃതി പിടിച്ച് എഥനോൾ പെട്രോൾ നിർബന്ധമാക്കിയതെന്നാണ് പ്രതിഷേധമുയരുന്നത്. എന്നാൽ പുറത്ത് വരുന്ന ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ മകൻ്റെ കമ്പനിയായ സിഐഎൻ അഗ്രോ ഇൻഡസ്ട്രീസ് & ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരി മൂല്യം കുതിച്ചുയർന്ന് ബില്യൺ ഡോളറിലേക്ക് എത്തിയിരിക്കുന്നു എന്നതാണ്. ഒക്‌ടോബർ 15 ൻ്റെ കണക്ക് പരിശോധിക്കുമ്പോൾ ഒരു ഓഹരിക്ക് 3,460.15 രൂപ എന്ന നിലയിൽ, കമ്പനി 9,683 കോടി രൂപയുടെ വിപണി മൂലധനം നേടിയിട്ടുണ്ട്.
അതായത് ഏകദേശം 1.15 ബില്യൺ ഡോളർ. രാജ്യത്ത് ഇതുവരെ വന്നിട്ടുളള ഏറ്റവും മികച്ച മുന്നേറ്റങ്ങളിലൊന്നായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. 12 മാസം കൊണ്ട് കമ്പനി 1500 ശതമാനം വർധനവാണ് നടത്തിയിരിക്കുന്നത്. നിതിൻ ഗഡ്കരിക്കും ഉടമസ്ഥാവകാശമുളള കമ്പനി എഥനോൾ കലർന്ന പെട്രോൾ വിൽക്കുന്നത് വഴി വലിയ മുന്നേറ്റമാണ് കൈവരിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.

എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് വഴി എണ്ണ ഇറക്കുമതി കുറയ്ക്കും. ഇതിനുപുറമെ, കരിമ്പ്, ചോളം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്. അതിൻ്റെ കമ്പനി നടത്തുന്നതോ മന്ത്രിയുടെ മകനും.ഇതുവഴി കർഷകർക്ക് അവരുടെ വിളകൾക്കും അവശിഷ്ടങ്ങൾക്കും നല്ല വില ലഭിക്കുന്നത് കൊണ്ട് തന്നെ അവരുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകുമെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം.
ഇന്ത്യ 85 ശതമാനത്തിലധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണ്, എന്നാൽ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നത് വഴി ഇറക്കുമതി കുറയ്ക്കാൻ സാധിക്കുമെന്നും അതുവഴി രാജ്യത്തിന് പല നേട്ടങ്ങളുണ്ടാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. എന്തൊക്കെ ആണെങ്കിലും പ്രതിപക്ഷം ഒരു അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് ഒരു പിടിവളളിയായി പുതിയ റിപ്പോർട്ട് പുറത്ത് വന്നത്.

എഥനോൾ കലർന്ന പെട്രോൾ നിങ്ങളുടെ വാഹനത്തിന് കേടുപാടുകൾ സൃഷ്ടിക്കുമോയെന്നുളള ഭയമാണ് ഭൂരിപക്ഷം ആളുകൾക്കും. E20 പെട്രോൾ കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ ഉദ്‌വമനം 20 മുതൽ 50 ശതമാനം വരെ കുറയ്ക്കുന്നത് വഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ട്. E20 ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ ട്യൂൺ ചെയ്യാത്ത വാഹനങ്ങൾക്ക്, പെട്രോളിൻ്റെ സാന്ദ്രതയേക്കാൾ എഥനോളിന് കൂടുതലായത് കൊണ്ട് വാഹനത്തിൻ്റെ മൈലേജ് കുറയാനുള്ള സാധ്യതയുണ്ട്.
എന്നാൽ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ (MoPNG) അനുസരിച്ച് E20 പെട്രോൾ പഴയ വാഹനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തുന്നില്ലെന്നും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും മറ്റ് സ്ഥാപനങ്ങളുടെയും പരിശോധനകളിൽ, E20 കാരണം വാഹനങ്ങളുടെ പെർഫോമൻസിലോ, ഇന്ധന ഉപഭോഗത്തിലോ കാര്യമായ വ്യത്യാസം വരുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

മോഡേണ്‍ കാറുകളില്‍ വരുന്ന എഞ്ചിനുകളും ഫ്യുവല്‍ സിസ്റ്റങ്ങളും ഉയര്‍ന്ന എഥനോള്‍ കലര്‍ന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഥനോള്‍ സൃഷ്ടിക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള വസ്തുക്കള്‍ ഇവയില്‍ ഉപയോഗിക്കുന്നു. എന്നാല്‍ പല പഴയ കാറുകളില്‍ വരുന്ന ഭാഗങ്ങള്‍ ഈ രീതിയിലുള്ള പ്രതിരോധശേഷി നല്‍കുന്നില്ല.ഈ വ്യത്യാസം കാരണം വാഹനങ്ങളുടെ മൈലേജില്‍ ചെറിയ കുറവ് സംഭവിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








