പരിസ്ഥിതി സൗഹൃദ ഗണേശോത്സവം: 500+ Km റേഞ്ചുള്ള റോഡ് ട്രിപ്പിന് പറ്റിയ ടോപ് 5 ഇവികള്‍

ഗണേശ ചതുര്‍ത്ഥി (Ganesh Chaturthi 2025) അടുത്തിരിക്കുകയാണ്. ഈ ഉത്സവകാലം ദൂരെയുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പദ്ധതിയിടുന്ന അന്യദേശങ്ങളിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ബിസിനസ് ചെയ്യുകയോ ചെയ്യുന്ന ആളാണോ നിങ്ങള്‍?. ഗണേശ ചതുര്‍ത്ഥിക്ക് സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന അഞ്ച് ഇലക്ട്രിക് കാറുകള്‍ (Electric Car) ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഇവയുടെ എക്‌സ്‌ഷോറൂം വില 25 ലക്ഷം രൂപയില്‍ താഴെയാണ്. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്യുന്ന ആ വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ടാറ്റ കര്‍വ് EV (55kWh): ഈ പട്ടികയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇവിയാണ് കര്‍വ് ഇലക്ട്രിക് എസ്‌യുവി കൂപ്പെ. ടാറ്റ കര്‍വ് ഇവിയുടെ 55kWh പതിപ്പിന് 17.49 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില. ഇത് ഒറ്റ ചാര്‍ജില്‍ 502 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു. ഇത് ദീര്‍ഘദൂര യാത്രകള്‍ക്ക് വളരെ അനുയോജ്യമാണ്.

mahindra be 6

മഹീന്ദ്ര BE 6: ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ ഏറ്റവും പുതിയ BE6 ഇലക്ട്രിക് എസ്‌യുവി 59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാം. 59kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 557 കിലോമീറ്ററും, 79kWh ബാറ്ററി 683 കിലോമീറ്ററുമാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ഇത് യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ യഥാക്രമം 450 കിലോമീറ്റര്‍, 520 കിലോമീറ്റര്‍ ദൂരം ട്രൂ റേഞ്ച് നല്‍കാന്‍ സാധ്യതയുണ്ട്.

ഈ പട്ടികയിലെ ഏറ്റവും ആകര്‍ഷകമായ ഡിസൈനില്‍ വരുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ് മഹീന്ദ്ര BE6. താഴ്ന്ന വേരിയന്റുകളില്‍ 228 bhp പവറും പരമാവധി 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ 281 bhp പവറില്‍ 380 Nm ടോര്‍ക്ക് വരെ നല്‍കാന്‍ കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ കൂപ്പെ എസ്‌യുവിയുടെ പ്രാരംഭ വില 18.9 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).

മഹീന്ദ്ര XUV 9e: BE6 ഇവിയുടെ കുറച്ച് കൂടി ആഡംബരം നിറഞ്ഞ കസിന്‍ മോഡല്‍ ആണ് XUV 9e. BE6 ഇവിക്ക് സമാനമായ ബാറ്ററി പായ്ക്ക് ഓപ്ഷന്‍ തന്നെയാണ് ഇതിനും ലഭിക്കുന്നത്. 59kWh ബാറ്ററിയില്‍ 542 കിലോമീറ്ററും, 79kWh ബാറ്ററിയില്‍ 656 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്. BE6 ഇവിയിലുള്ള അതേ 281 bhp, 380 Nm സിംഗിള്‍ മോട്ടോര്‍ സജ്ജീകരണമാണ് ഇതിലും ഉപയോഗിക്കുന്നത്. സിറ്റി യാത്രകള്‍ക്ക് ഇത് വളരെ സൗകര്യപ്രദമാണ്.

മഹീന്ദ്ര XUV 9e-യുടെ വില 21.9 ലക്ഷം രൂപയില്‍ (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു. അടുത്തിടെ ഇവിയുടെ മിഡ്-സ്പെക്ക് പാക്ക് ടൂ വേരിയന്റിന്റെ വിതരണവും മഹീന്ദ്ര ആരംഭിച്ചു. മഹീന്ദ്രയുടെ XEV 9e, പാക്ക് ടൂ, പാക്ക് ത്രീ സെലക്ട് പതിപ്പുകള്‍ക്ക് യഥാക്രമം 24.90 ലക്ഷം രൂപയും 27.90 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഈ വേരിയന്റുകള്‍ തമ്മില്‍ മൂന്ന് ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്.

tata harrier ev

ടാറ്റ ഹാരിയര്‍ EV: ടാറ്റയുടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയുടെ 65kWh ബാറ്ററി പായ്ക്ക് 538 കിലോമീറ്ററും 75kWh യൂണിറ്റ് 627 കിലോമീറ്ററുമാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 400 PS വരെ പവര്‍ നല്‍കുന്ന ഈ വാഹനം ഡ്രൈവിംഗ് പാക്കേജിന്റെ കാര്യത്തില്‍ ഈ പട്ടികയിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ്. 21.49 ലക്ഷം രൂപ മുതലാണ് ഹാരിയര്‍ ഇവിയുടെ വില തുടങ്ങുന്നത്.

BYD അറ്റോ 3: ചൈനീസ് ഇലക്ട്രിക് എസ്‌യുവിയില്‍ ഘടിപ്പിച്ച 60kWh ബാറ്ററി പായ്ക്ക് സിംഗിള്‍ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 200 bhp പവറുള്ളതിനാല്‍ ഗണപതിയെ സ്വീകരിക്കാനുള്ള യാത്ര രസകരമാക്കാന്‍ ഈ വാഹനം സഹായിക്കുന്നു. BYD അറ്റോ 3 എസ്‌യുവിയുടെ വില 24.99 ലക്ഷം രൂപയില്‍ (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു.

byd atto 3

അവസാനമായി ഉത്സവകാലത്ത് ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി പറഞ്ഞ് തരാം. സുപ്രധാനമായ ഒന്ന് ശരിയായ വേരിയന്റ് തിരഞ്ഞെടുക്കുക എന്നതാണ്. വ്യത്യസ്ത വേരിയന്റുകള്‍ക്ക് വ്യത്യസ്ത റേഞ്ചാണ് ഉണ്ടാകുകയെന്നതിനാല്‍ 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന ട്രിം തിരഞ്ഞെടുക്കുക. 20% ബഫര്‍ ആസൂത്രണം ചെയ്യുക എന്നത് പ്രധാനമാണ്.

എസി ഉപയോഗം, ട്രാഫിക്, വഴിതെറ്റലുകള്‍ എന്നിവ ഇവിയുടെ റേഞ്ചിനെ ബാധിക്കും. അതിനാല്‍ 20% അധിക ദൂരം സഞ്ചരിക്കാനുള്ള ചാര്‍ജ് വാഹനത്തിലുണ്ടെന്ന് ഉറപ്പ് വരുത്തണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് ടയറുകളില്‍ ശരിയായ പ്രഷര്‍ ഉണ്ടെന്ന് ഉറപ്പാക്കുക. വാഹനത്തില്‍ അധിക യാത്രക്കാരോ ലഗേജോ കയറ്റിയാല്‍ ഭാരം വര്‍ധിക്കും. ഈ ഗണേഷ ചതുര്‍ത്ഥിക്ക് കുടുംബ വീട്ടിലോ അല്ലെങ്കില്‍ ഏതെങ്കിലും പുണ്യ സ്ഥലങ്ങളോ ഇലക്ട്രിക് കാറില്‍ സന്ദര്‍ശിക്കാന്‍ പ്ലാന്‍ ഇടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.

More from DriveSpark

Article Published On: Wednesday, August 13, 2025, 11:44 [IST]
English summary
Ganesh chaturthi 2025 best electric cars suitable for festive road trips under rs 25 lakh budget
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X