MG കാര്‍ വാങ്ങാന്‍ ഇതിലും ബെസ്റ്റ് സമയമില്ല! ഗണേശ് ചതുര്‍ത്ഥിക്ക് ₹4 ലക്ഷം വരെ ലാഭിക്കാം
ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡ് ആയ മോറിസ് ഗരാജസ് (MG Motor India) ഇന്ത്യയില്‍ ഐസി എഞ്ചിന്‍, ഇലക്ട്രിക് കാര്‍ വിഭാഗങ്ങളിലായി ഒരുപിടി കാറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വര്‍ഷത്തെ ഗണേശ് ചതുര്‍ത്ഥിയോടനുബന്ധിച്ച് എംജി തങ്ങളുടെ തെരഞ്ഞെടുത്ത കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ മൂല്യം വരുന്ന ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. എംജി കോമറ്റ് ഇവി, എംജി ZS ഇവി, എംജി ആസ്റ്റര്‍, എംജി ഹെക്ടര്‍, എംജി ഗ്ലോസ്റ്റര്‍ എന്നിവയുള്‍പ്പെടെയുള്ള മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഗണേശ ചതുര്‍ത്ഥി ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
എംജിയുടെ 'മൈ ഗണേശ് മൈ പ്രൈഡ്' ക്യാമ്പയിനിന് കീഴിലാണ് പുതിയ ഓഫര്‍. ഡിസ്‌കൗണ്ടിനൊപ്പം, ഉപഭോക്താക്കള്‍ക്ക് ഒരു 'സ്പിന്‍ ആന്‍ഡ് വിന്‍' ഓഫറും ലഭ്യമാണ്. എല്ലാ മോഡലുകളിലും 'ബൈ നൗ, പേ ലേറ്റര്‍' എന്ന അഡീഷനല്‍ സ്‌കീമും വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ എംജി കാറുകള്‍ക്ക് ലഭിക്കുന്ന ഓഫറുകള്‍ മോഡല്‍ തിരിച്ച് ചുവടെ വായിക്കാം.

എംജി കോമെറ്റ് ഇവി: രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ ആയ എംജി കോമെറ്റ് ഇവിക്ക് ഗണേശ് ചതുര്‍ത്ഥി ആഘോങ്ങളുടെ ഭാഗമായി 56,000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ബാറ്ററി ഒരു സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ കോമെറ്റ് ഇവിയുടെ എക്‌സ്‌ഷോറൂം വില 4.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. അതേസമയം കോമെറ്റ് ഇവിയുടെ ബാറ്ററി വാടക കിലോമീറ്ററിന് 3.1 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
എംജി ആസ്റ്റര്‍: ബ്രാന്‍ഡില്‍ നിന്നുള്ള എസ്‌യുവിയായ ആസ്റ്റര്‍ ഇപ്പോള്‍ 1.10 ലക്ഷം രൂപ വരെ ആനുകൂല്യത്തില്‍ സ്വന്തമാക്കാം. കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിന്റെ ആറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി എംജി ആസ്റ്ററിന്റെ എക്സ്-ഷോറൂം വില അടുത്തിടെ 9.99 ലക്ഷമായി കുറച്ചിരുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവയടക്കമുള്ള എസ്‌യുവികള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

എംജി ഹെക്ടര്‍: ആസ്റ്ററിനൊപ്പം ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എംജി ഹെക്ടറിന്റെ വിലയും കമ്പനി കുറച്ചിരുന്നു. എംജി ഹെക്ടറിന്റെ ഷാര്‍പ്പ് പ്രോ എംടി വേരിയന്റിന്റെ വില 19.59 ലക്ഷമായി (എക്‌സ്-ഷോറൂം) കുറച്ചിരുന്നു. ഗണേശ ചതുര്‍ത്ഥി ദിനാഘോഷങ്ങളുടെ ഭാഗമായ എംജി ഹെക്ടറിന് ഇപ്പോള്‍ 1.15 ലക്ഷം വരെ അധിക ക്യാഷ് ബെനഫിറ്റുകളും ലഭിക്കും. ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV700, ഹ്യുണ്ടായി അല്‍കസാര്‍, ജീപ്പ് കോമ്പസ് എന്നിവയുമായാണ് ഹെക്ടര്‍ മത്സരിക്കുന്നത്.
എംജി ZS ഇവി: ഗണേശ ചതുര്‍ത്ഥി ഓഫര്‍ ക്യാമ്പയിനിന്റെ ഭാഗമായി എംജിയുടെ ZS ഇവി 1.34 ലക്ഷം വരെ ആനുകൂല്യത്തില്‍ സ്വന്തമാക്കാം. കോമെറ്റ് ഇവിയെ പോലെ ഇലക്ട്രിക് എസ്‌യുവിയും ബാസ് സ്‌കീമില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഇവി ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമിന് മോഡലിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് വെറും 13 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ വാങ്ങാം. ബാറ്ററി വാടക കിലോമീറ്ററിന് 4.5 രൂപയാണ് നല്‍കേണ്ടത്.

എംജി ഗ്ലോസ്റ്റര്‍: കമ്പനി പുറത്തിറക്കുന്ന ഫുള്‍സൈസ് എസ്‌യുവിയാണ് ഗ്ലോസ്റ്റര്‍. 2025 ജൂലൈയില്‍ ഗ്ലോസ്റ്ററിന്റെ വില്‍പ്പന വെറും 16 യൂണിറ്റ് മാത്രമായിരുന്നു. കാറിന്റെ വില്‍പ്പന ഉയര്‍ത്താനായി എംജി ഗ്ലോസ്റ്ററിന് ഇപ്പോള്‍ വമ്പന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഫോര്‍ച്യൂണറിന്റെ എതിരാളിയായ എസ്‌യുവി വാങ്ങുന്നവര്‍ക്ക് 4 ലക്ഷം വരെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
ഇതോടെ 41.05 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഗ്ലോസ്റ്റര്‍ സ്വന്തമാക്കാന്‍ പറ്റിയ ഏറ്റവും മികച്ച അവസരമാണ് ഇത്. എന്നിരുന്നാലും, ഈ ഓഫറുകള്‍ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എംജിയുടെ ഗണേശോത്സവ ഓഫറുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കായി നിങ്ങളുടെ ഏറ്റവും അടുത്ത എംജി ഷോറൂം സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നു.


Click it and Unblock the Notifications








