പുറത്തിറങ്ങും മുമ്പേ ഓര്‍ഡര്‍ ചെയ്തത് 30000 പേർ! ഇതാണ് ശരിക്കുമുള്ള 'ഓട്ടോകാര്‍'
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കൂടിക്കൊണ്ടിരിക്കുകയാണ്. പ്രീമിയം മോഡലുകളേക്കാള്‍ കുറഞ്ഞ വിലയുള്ള കാറുകളാണ് ഉപഭോക്താക്കള്‍ കൂടുതലായി ഇഷ്ടപ്പെടുന്നത്. എന്നാല്‍ നിലവില്‍ ബജറ്റ് ഇവി ഓപ്ഷനുകള്‍ ഇന്ത്യയില്‍ കുറവാണ്. ടാറ്റ ടിയാഗോ ഇവി, എംജി കോമെറ്റ് ഇവി എന്നിവയാണ് അതില്‍ ചിലത്. അടുത്തിടെ സമാപിച്ച ഓട്ടോ എക്‌സ്‌പോയില്‍ ചില കമ്പനികള്‍ കുറഞ്ഞ വിലയില്‍ ചില ഇവികള്‍ കൊണ്ടുവന്നിരുന്നു. ജെന്‍സോള്‍ ഇവി രണ്ട് സീറ്റുകള്‍ മാത്രമുള്ള ഒരു ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. സവിശേഷമായ ഡിസൈനില്‍ വരുന്ന ഈ ഇവി ടാക്‌സി സര്‍വീസുകള്‍ക്ക് യോജിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
തങ്ങളുടെ ഇസിയോ ഇലക്ട്രിക് കാറിനും ഇസിബോട്ട് കാര്‍ഗോ പ്ലാറ്റ്ഫോമിനും കൂടി 30,000 ഓര്‍ഡറുകള്‍ ലഭിച്ചതായി അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ജെന്‍സോള്‍ ഇവിയുടെ സഹസ്ഥാപകനും സിഇഒയുമായ പ്രതീക് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ചെലവ് കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളോട് ഇന്ത്യക്കാരുടെ താല്‍പര്യം വര്‍ധിച്ച് വരുന്നതാണ് ഇത് എടുത്ത് കാണിക്കുന്നത്.

ബ്ലൂസ്മാര്‍ട്ടുമായും ഇലക്ട്രിക് കാറുകള്‍ക്കുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ഓലയുടെ പ്രോജക്ട് ടീമുമായി തങ്ങള്‍ ബന്ധപ്പെട്ടതായും ഇത് ജെന്‍സോളിനെ B2B മാര്‍ക്കറ്റിനെ ഗൗരവമായി തന്നെ പരിഗണിക്കാന്‍ പ്രേരിപ്പിച്ചതായി പ്രതീക് ഗുപ്ത പറഞ്ഞു. ഈ ഇവികള്‍ക്ക് ഒരു കിലോമീറ്ററിന് 50-60 പൈസ വരെയാണ് റണ്ണിംഗ് കോസ്റ്റ് വരുന്നതെന്നാണ് കമ്പനി പറയുന്നത്. ഇത് പരമ്പരാഗത പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് 80 ശതമാനം വരെ ചെലവ് കുറഞ്ഞതാണ്.
ഇസിയോ മോഡലിന് ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ഓടാന്‍ കഴിയും. ബാറ്ററി പൂര്‍ണമായി റീചാര്‍ജ് ചെയ്യാന്‍ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ മാത്രം മതി. ഇവിയുടെ 'റിവേഴ്‌സ് ട്രൈക്ക് സ്ട്രക്ച്ചര്‍' ആണ് ശ്രദ്ധേയമായ ഒരു സവിശേഷത. ഇത് ഇടുങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് എളുപ്പമാക്കുന്നു.ഇസിയോ കാര്‍ ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യം ബെംഗളൂരുവിലായിരിക്കും ഇത് ലഭ്യമാക്കുക. പിന്നീട് ഡല്‍ഹിയിലും ഘട്ടംഘട്ടമായി മറ്റ് പ്രധാന മേഖലകളിലും ഇവ ലഭ്യമാകും. അതേസമയം, അതിന്റെ കാര്‍ഗോ വേരിയന്റായ ഇസിബോട്ട് 2026-ല്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. പെര്‍ഫോമന്‍സും വിശ്വാസ്യതയും ഉറപ്പാക്കാന്‍ ഇവികള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട്. ജെയ്സാല്‍മീറിലെ ചൂടുള്ള കാലാവസ്ഥയില്‍ മുതല്‍ പശ്ചിമഘട്ടത്തിലെ മണ്‍സൂണില്‍ വരെ ജെന്‍സോളിന്റെ ഇവികള്‍ വിപുലമായ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.
ഈ സമഗ്രമായ പരിശോധനകളുടെ ഫലമായി ARAI സര്‍ട്ടിഫിക്കേഷന്‍ വിജയകരമായി. ഈ ഇവികളിലെ ബാറ്ററികള്‍ ഇപ്പോള്‍ 800-1,000 ചാര്‍ജിംഗ് സൈക്കിളുകളെ പിന്തുണയ്ക്കുന്ന തരത്തില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് ഇപ്പോള്‍ 3,000 ചാര്‍ജിംഗ് സൈക്കിളുകളെ പിന്തുണയ്ക്കുന്നു.ബാറ്ററി ആയുസ്സ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതാണ് ഈ മെച്ചപ്പെടുത്തലുകള്‍. എല്‍എഫ്പി ബാറ്ററികള്‍ക്കായുള്ള സെക്കന്‍ഡ്-ലൈഫ് ആപ്ലിക്കേഷനുകള്‍ക്കായുള്ള ഒരു പാരിസ്ഥിതിക പങ്കാളിത്തത്തെയും ഇത് പ്രതിനിധീകരിക്കുന്നു.
ഇലക്ട്രിക് വാഹന മേഖലയില്‍ സ്ഥിരതയ്ക്കും ചെലവ് കുറയ്ക്കലിനുമുള്ള ജെന്‍സോളിന്റെ പ്രതിബദ്ധതയാണ് നൂതന ആശയങ്ങള്‍ എടുത്തുകാണിക്കുന്നത്. ഗതാഗതക്കുരുക്ക്, വര്‍ധിച്ചുവരുന്ന മലിനീകരണം, തുടങ്ങിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ലോകോത്തര നിലവാരവും ലക്ഷ്യബോധവുമുള്ള മൊബിലിറ്റി സൊല്യൂഷനുകള്‍ സൃഷ്ടിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ജെന്‍സോള്‍ ഊന്നിപ്പറയുനനു. കോംപാക്റ്റ് ഇവികള്‍ക്കും ലാസ്റ്റ്-മൈല്‍ ഡെലിവറി വാഹനങ്ങള്‍ക്കും വിപണിയില്‍ ശക്തമായ ഡിമാന്‍ഡ് ഉണ്ടെന്നാണ് ജെന്‍സോള്‍ ഇവികള്‍ക്കുള്ള പ്രീ-ഓര്‍ഡറുകള്‍ സൂചിപ്പിക്കുന്നത്. കമ്പനിയുടെ പൂനെയിലെ ചക്കന്‍ പ്ലാന്റില്‍ വെച്ച് ഉടന്‍ ഇവയുടെ ഉത്പാദനം തുടങ്ങും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








