150 കി.മീ റേഞ്ചും 7 സീറ്റുകളുമുള്ള ഇ-ഓട്ടോ വിപണിയില്‍! കാറിന് പകരം ഇത് വാങ്ങിയാലോ?

ഇന്ത്യയില്‍ സാധാരണയായി കണ്ട് വരുന്ന ഒരു വാഹനമാണ് ഓട്ടോറിക്ഷ. കുറഞ്ഞ ചെലവിലുള്ള ഗതാഗത മാര്‍ഗമായതിനാല്‍ തന്നെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഓട്ടോകള്‍ ജനപ്രിയമാണ്. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ട്. ഒരു സാധാരണ ഓട്ടോയുടെ സീറ്റിംഗ് കപാസിറ്റി ഡ്രൈവര്‍ അടക്കം 4 ആണ്. എന്നാല്‍ കേരളത്തിലെയടക്കം ഗ്രാമപ്രദേശങ്ങളില്‍ ഓട്ടോയില്‍ ഏഴും എട്ടും പേര്‍ വരെ കയറാറുണ്ട്. ഇത് നിയമവിരുദ്ധവും വാഹനത്തിന് ദോഷകരവുമാണെങ്കിലും സാമ്പത്തിക ലാഭം മുന്‍നിര്‍ത്തി പലരും ഇത് ചെയ്ത് വരുന്നു. എന്നാല്‍ രാജ്യത്തിനകത്ത് വാണിജ്യ വാഹന വിഭാഗത്തില്‍ ഓരോ ദിവസവും പുതിയ മാറ്റങ്ങള്‍ അരങ്ങേറുകയാണ്.

ഇപ്പോള്‍ ഗായത്രി ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (GEV) 7 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ഓട്ടോ ദബാംഗ് മാക്‌സ് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള മറ്റ് ഒരു ഓട്ടോറിക്ഷയിലും കാണാത്ത നിരവധി സവിശേഷതകളും സൗകര്യങ്ങളും ഗായത്രി ഇലക്ട്രിക് വെഹിക്കിള്‍ ഈ ഓട്ടോറിക്ഷയില്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രധാനം 7+1 സീറ്റിംഗ് ലേഔട്ട് തന്നെയാണ്. ഇത് കൂടാതെ അതിവേഗ ഇ-ലോഡറായ എന്‍ട്രെഗ സീരീസും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിന് മികച്ച പേലോഡ് ശേഷിയുണ്ട്.

gev launches dabang maxx auto

ഈ പുതിയ ഇലക്ട്രിക് ത്രീ വീലറുകള്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT) സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും എല്ലാ സര്‍ക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതുമാണ്. ദബാംഗ് മാക്‌സ് ഇ-ഓട്ടോയെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയില്‍ മറ്റൊരു ഓട്ടോറിക്ഷയിലും ഇത്രയധികം സീറ്റുകള്‍ കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇത് ഇന്ത്യയിലെ ആദ്യത്തെ 7+1 സീറ്റര്‍ ഓട്ടോറിക്ഷയായി മാറുന്നു. നൂതന സാങ്കേതികവിദ്യയും സുഖസൗകര്യളുമുള്ള ദബാംഗ് മാക്‌സ് പൊതു, സ്വകാര്യ ഗതാഗതത്തിന് ആഡംബരപൂര്‍ണവും സുഖകരവുമായ ഓപ്ഷനായി മാറുന്നു.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇതിന് സഞ്ചരിക്കാന്‍ കഴിയും. ഫുള്‍ചാര്‍ജില്‍ 150 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ ഇവിക്ക് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 7800W മോട്ടോറും 60V\12.6 KW ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററിയുമാണ് ഈ സീറോ-എമിഷന്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.

ദീര്‍ഘദൂര യാത്രകള്‍ക്ക് ഉയര്‍ന്ന ബാറ്ററി പെര്‍ഫോമന്‍സും 22% ഗ്രേഡബിലിറ്റിയും നല്‍കുന്നു. ഈ ഇവി ചാര്‍ജ് ചെയ്യാന്‍ കുറഞ്ഞ് ചെലവ് മാത്രമേയുള്ളൂവെന്നാണ് കമ്പനി പറയുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം നേടുന്നതിന് ദബാംഗ് മാക്‌സ് ഓട്ടോഡ്രൈവര്‍മാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7 പേര്‍ക്ക് വരെ കയറാന്‍ കഴിയുമെന്നതിനാല്‍ ഒരു സാധാരണ ഓട്ടോറിക്ഷയേക്കാള്‍ ഇരട്ടി ലാഭം നേടാന്‍ കഴിയും.

ദബാംഗ് മാക്‌സിനെ ഷെയേര്‍ഡ് ഓട്ടോ സര്‍വീസുകള്‍ക്ക് അനുയോജ്യമായ ഒരു ഓട്ടോ എന്ന നിലയിലാണ് ഗായത്രി ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കിയിരിക്കുന്നത്. ദബാംഗ് മാക്‌സിനൊപ്പം കമ്പനി ഒരു ലോഡ് ഓട്ടോയും വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്. എന്‍ട്രെഗ എന്ന് പേരിട്ടിരിക്കുന്ന ഇ-ലോഡര്‍ രണ്ട് വേരിയന്റുകളില്‍ വാങ്ങാം. എന്‍ട്രെഗ HD+, എന്‍ട്രെഗ LD എന്നിവ ഉപയോക്താക്കള്‍ക്ക് പരമാവധി ലാഭം നല്‍കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.

700 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ഇതിന് കഴിയും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ വരെ ഇ-ലോഡര്‍ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 60V\210 AH ശേഷിയുള്ള ഒരു ലിഥിയം-അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി പായ്ക്കാണ് ഇതില്‍ ഉപയോഗിക്കുന്നത്. പാസഞ്ചര്‍ ഇലക്ട്രിക് ഓട്ടോയായ ദബാംഗ് മാക്‌സ് എക്സിലെ അതേ 7800W മോട്ടോറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഏറ്റവും കുത്തനെയുള്ള ചരിവുകള്‍ പോലും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇതിന് കഴിയുമെന്നും പറയപ്പെടുന്നു. ഈ ഇലക്ട്രിക് ഓട്ടോകളുടെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി ഉടന്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 2.50 ലക്ഷം രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. ഇത്രയും കുറഞ്ഞ വിലയില്‍ വന്നാല്‍ കാര്‍ വാങ്ങുന്ന ചില ഫാമിലികളും ടാക്‌സിക്കാരും മാറി ചിന്തിച്ചേക്കാം.

More from DriveSpark

Article Published On: Monday, February 17, 2025, 14:48 [IST]
English summary
Gev dabang maxx electric auto launched with 7 1 seating promising 150 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X