ഗ്രേറ്റ് ഹോണ്ട ഫെസ്റ്റിന് തുടക്കം! പണച്ചെലവില്ലാതെ എലിവേറ്റില്‍ ജനങ്ങള്‍ ചോദിച്ച ഫീച്ചര്‍
രാജ്യത്തെ ഉത്സവ പ്രതീതിയിലേക്ക് നയിച്ചുകൊണ്ട് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (HCIL) 'ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്' വാര്‍ഷിക ക്യാമ്പയിന്‍ പ്രഖ്യാപിച്ചു. രാജ്യം മലയാളികളുടെ സ്വന്തം ഓണം ഉള്‍പ്പെടെ നിരവധി ഉത്സവങ്ങള്‍ കൊണ്ടാടാനായി തയാറെടുക്കുമ്പോള്‍ തങ്ങളുടെ കാര്‍ നിരയിലുടനീളം ആകര്‍ഷകമായ ഓഫറുകളും ആവേശകരമായ പുതിയ സാങ്കേതിക സവിശേഷതകളും കൂട്ടിച്ചേര്‍ത്ത് സന്തോഷം ഇരട്ടിയാക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. 'ഗെറ്റ്.ഫെസ്റ്റ്.ഗോ' എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ ക്യാമ്പയിനിന്റെ ഭാഗമായി ഹോണ്ട എലിവേറ്റ്, അമേസ്, സിറ്റി തുടങ്ങിയ ജനപ്രിയ മോഡലുകളില്‍ എക്സ്‌ക്ലൂസീവ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ഈ ഉത്സവ സീസണില്‍ കൂടുതല്‍ മൂല്യമുള്ള ഒരു ഹോണ്ട കാര്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഉപഭോക്താക്കള്‍ക്ക് കൈവന്നിരിക്കുന്നത്. തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് പുതിയ സവിശേഷതകള്‍ ചേര്‍ത്ത് കൊണ്ട് ഹോണ്ട കാര്‍സ് ഇന്ത്യ എലിവേറ്റ് എസ്‌യുവിയില്‍ പുതിയ 'എലൈറ്റ് പായ്ക്ക്' അവതരിപ്പിച്ചു. 'ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്' ക്യാമ്പയിനിന്റെ ഭാഗമായി പുതിയ ഹോണ്ട എലിവേറ്റ് എലൈറ്റ് പായ്ക്കില്‍ അധിക ചെലവില്ലാതെ 360-ഡിഗ്രി ക്യാമറയും ഏഴ് നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗും ചേര്‍ത്തിട്ടുണ്ട്.

ഹോണ്ട എലിവേറ്റില്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ട ചുരുക്കം ചില സവിശേഷതകളില്‍ ഒന്നാണ് 360-ഡിഗ്രി ക്യാമറ. ഉയര്‍ന്ന വേരിയന്റുകളില്‍ വാഹന നിര്‍മ്മാതാവ് ലെയ്ന്‍ വാച്ച് ക്യാമറ വാഗ്ദാനം ചെയ്യുന്നു. പുതിയ ഫീച്ചര്‍ ലഭിക്കുന്നത് പുതിയ ഉപഭോക്താക്കള്‍ക്കിടയില്‍ ഹോണ്ട എലിവേറ്റിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കും.നിലവില്‍ 11.91 ലക്ഷം രൂപ മുതലാണ് എലിവേറ്റ് ശ്രേണിയുടെ എക്‌സ്്-ഷോറൂം വില ആരംഭിക്കുന്നത്.
ഹോണ്ട അമേസിലും എലിവേറ്റിലും 360-ഡിഗ്രി ക്യാമറ ഒരു ആക്സസറിയായി ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷത അധിക തുക മുടക്കിയാല്‍ ലഭ്യമാകും. ഇത് ഡീലര്‍ഷിപ്പില്‍ വെച്ച് റെട്രോഫിറ്റ് ചെയ്ത് നല്‍കും. തേര്‍ഡ്-പാര്‍ട്ടി 360-ഡിഗ്രി സറൗണ്ട് വിഷന്‍ ക്യാമറയ്ക്ക് വാങ്ങിയ തീയതി മുതല്‍ വിതരണക്കാരനില്‍ നിന്ന് രണ്ട് വര്‍ഷത്തെ വാറണ്ടി ലഭിക്കും.

ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റിന് കീഴില്‍ അമേസ്, സിറ്റി എന്നീ മോഡലുകളിലും നിരവധി ആകര്‍ഷകമായ സ്‌കീമുകളും ആനുകൂല്യങ്ങളും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഉത്സവ കാലയളവില്‍ സ്‌കീമുകളുടെ വിശദാംശങ്ങള്‍ വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാകും. മികച്ച ഡീലിനായി നിങ്ങളുടെ പ്രാദേശത്തുള്ള ഹോണ്ട ഷോറൂം സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നു.
2023 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഹോണ്ട പുറത്തിറക്കിയ എലിവേറ്റ് നിലവില്‍ കമ്പനിക്ക് തരക്കേടില്ലാത്ത വില്‍പ്പന നേടിക്കൊടുക്കുന്നുണ്ട്. നിലവില്‍ ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് ഹോണ്ട എലിവേറ്റ് വാഗ്ദാനം ചെയ്യുന്നത്. എലിവേറ്റിലെ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 121 bhp പവറും 145 Nm ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

6 സ്പീഡ് മാനുവല്‍, 7 സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം വാഗ്ദാനം ചെയ്യുന്നത് എലിവേറ്റിന്റെ ഒരു കുറവായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇതിന് പരിഹാരമായി അടുത്ത വര്‍ഷം കമ്പനി എലിവേറ്റില്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹൈബ്രിഡ് എസ്‌യുവി ഹോണ്ടയുടെ രാജസ്ഥാനിലുള്ള പ്ലാന്റിലായിരിക്കും നിര്‍മിക്കുക.
മിക്കവാറും സിറ്റി e:HEV ഹൈബ്രിഡ് സൊനിലുള്ള ഹൈബ്രിഡ് സെറ്റപ്പായിരിക്കും എലിവേറ്റിന് ലഭിക്കുക. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജുള്ള കാറുകളില്‍ ഒന്നാണ് സിറ്റി ഹൈബ്രിഡ്. ലിറ്ററിന് 26.5 കിലോമീറ്റാണ് ഹോണ്ട സിറ്റി e:HEV ഹൈബ്രിഡ് കാറിന്റെ ക്ലെയിംഡ് മൈലേജ്. ഫുള്‍ ടാങ്കില്‍ 1,000 ഡ്രൈവിംഗ് റേഞ്ചും പറയപ്പെടുന്നു. എസ്‌യുവിക്ക് അനുസൃതമായ ട്യൂണിംഗില്‍ ഈ ഹൈബ്രിഡ് പവര്‍ട്രെയിന്‍ എലിവേറ്റില്‍ വന്നാല്‍ എസ്‌യുവിയുടെ വില്‍പ്പന കൂടുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








