രാവിലെ കുളിച്ചൊരുങ്ങി വിട്ടോ ഷോറൂമിലേക്ക്; ജിഎസ്ടി കുറച്ചതിനാൽ വണ്ടികളുടെ വില കുറയുക നാളെ മുതൽ
കേന്ദ്ര ധനമന്ത്രി ഈ മാസം ആദ്യം നടത്തിയ ജിഎസ്ടി ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരികയാണ്. പ്രഖ്യാപനം കഴിഞ്ഞതിന് ശേഷം എങ്ങനെയെങ്കിലും സെപ്റ്റംബർ 22 ആയാൽ മതിയെന്നേയുളളു. കാരണം മനസിൽ പോലും വിചാരിക്കാത്ത അത്രയും വിലകുറവാണ് വാഹനങ്ങൾക്ക് വന്നിരിക്കുന്നത്. വാഹനം വാങ്ങാൻ സാമ്പത്തികമായി പലരേയും പിന്നോട്ട് വലിക്കുന്ന അധിക ജിഎസ്ടി 18 ശതമാനമായി കുറച്ചതോടെ വാഹന വിപണിക്ക് എനർജി ഡ്രിങ്ക് കുടിച്ച അവസ്ഥയാണ്.വാഹനം വാങ്ങുന്നവരും വിൽക്കുന്നവരും ഒരു പോലെ ഹാപ്പി. ഇളവുകൾ പഖ്യാപിച്ചത് മുതൽ രാജ്യത്തെ വാഹന ബ്രാൻഡുകളുടെ മോഡലുകളിലെ വിലകുറവിനെ കുറിച്ച് വളരെ വിശദമായി തന്നെ വായനക്കാരിലേക്ക് ഞങ്ങൾ എത്തിച്ചിരുന്നു.
പുതിയ കാറുകൾക്കുണ്ടായിരുന്ന നികുതി നല്ലരീതിയിൽ കുറഞ്ഞിട്ടുണ്ട്. നാല് മീറ്ററിൽ താഴെ നീളമുള്ള ചെറിയ എഞ്ചിനുകളുള്ള കോംപാക്ട് പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഇപ്പോൾ 18 ശതമാനം ജിഎസ്ടി മാത്രമാണ് വേണ്ടിവരിക. അതായത് ഇത്തരം കാറുകളുടെ വിലയിൽ ലക്ഷങ്ങളുടെ വരെ വിലക്കുറവുണ്ടായെന്ന് ചുരുക്കം. പുതിയൊരു കാർ വാങ്ങിയേക്കാമെന്ന് ആലോചിച്ചിരുന്ന മിഡിൽ ക്ലാസുകാരനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

ഹോണ്ടയുടെ കാര്യം നോക്കിയാൽ ജിഎസ്ടി ഇളവുകളുടെ ഫലമായി അമേസ്, എലിവേറ്റ്, സിറ്റി എന്നിവയ്ക്ക് 95,500 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ടാം തലമുറ ഹോണ്ട അമേസിന് 72,800 രൂപ വരെയും മൂന്നാം തലമുറ അമേസിന് 95,500 രൂപ വരെയും വിലക്കുറവ് ലഭിക്കും. ഹോണ്ട എലിവേറ്റിനും സിറ്റിക്കും യഥാക്രമം 58,400 രൂപയും 57,500 രൂപയും വരെ വിലക്കുറവ് ലഭിക്കും.
മഹീന്ദ്രയുടെ ഡിമാൻ്റുളള മികച്ച മോഡലാണ് 7 സീറ്ററായ XUV 700. നിലവിൽ MX, AX3, AX5 S, AX5, AX7, AX7 L എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന മഹീന്ദ്ര എസ്‌യുവിക്ക് വരുന്ന വിലക്കുറവ് എത്രയാണെന്ന് പറയാം. ആദ്യത്തെ ബേസ് MX മോഡലിന് 88,900 രൂപ കുറയുമ്പോൾ AX3 പതിപ്പിന് 1,06,500 രൂപയും AX5 S വേരിയന്റിന് 1,10,200 രൂപയുമാണ് വില കുറഞ്ഞിരിക്കുന്നത്. XUV700 എസ്‌യുവിയുടെ AX5 മോഡലിന് 1,18,300 രൂപയും AX7-ന് 1,31,900 രൂപയും വിലക്കുറവ് സംഭവിച്ചു.

ഹ്യുണ്ടായി മോഡലുകളിലേക്ക് നോക്കിയാൽ ഗ്രാന്‍ഡ് i10 നിയോസ്, ഓറ, എക്സ്റ്റര്‍, i20, വെന്യു, വെര്‍ണ, ക്രെറ്റ, അല്‍കസാര്‍, ട്യൂസോണ്‍ എന്നിവയാണ് ഹ്യുണ്ടായിയുടെ ഐസിഇ കാര്‍ പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വരുന്നതോടെ ഹ്യുണ്ടായി കാറുകള്‍ക്ക് 2.40 ലക്ഷം രൂപ വരെയാണ് കുറയാന്‍ പോകുന്നത്.
സെഡാന്‍ മോഡലിന് 60,640 രൂപയാണ് കുറയാന്‍ പോകുന്നത്. കോംപാക്ട് സെഡാനായ ഓറയ്ക്ക് 78,465 രൂപയും മൈക്രോ എസ്‌യുവിയായ എക്സ്റ്ററിന് 89,209 രൂപയുമാണ് വില കുറയുന്നത്. i20 പ്രീമിയം ഹാച്ച്ബാക്കിന് ഇനി 98,053 രൂപ കുറച്ചു നല്‍കിയാല്‍ മതി. i20 N-ലൈനിന്റെ വില 1,08,116 രൂപ കുറച്ചു.

സ്കോഡയുടെ ഇന്ത്യയിലെ ഏറ്റവും വിജയകരമായ മോഡലായ കൈലാക്കിന് ജിഎസ്ടി കുറയ്ക്കൽ വലിയ നേട്ടമാണ് നൽകുന്നത് കേട്ടോ. നികുതി ഘടന 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാനം ആയി മാറിയതോടെ കോംപാക്‌ട് എസ്‌യുവിയുടെ ഓപോ വേരിയന്റുകളുടെയും എക്സ്ഷോറൂം വില 70,000 രൂപ മുതൽ 1.19 ലക്ഷം രൂപ വരെ കുറഞ്ഞുവെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് അവകാശപ്പെടുന്നത്.
കാറുകൾ മാത്രമല്ല കുടുംബത്തിൽ നിന്നും സ്കൂളുകളിൽ നിന്നും വിനോദയാത്രകളും, അതോടൊപ്പം തന്നെ കല്ല്യാണങ്ങൾക്ക് വേണ്ടി യാത്ര ചെയ്യാനുമായി എന്നും മുന്നിൽ തന്നെയുളള ഫോഴ്സിൻ്റെ ടെംബോ ട്രാവലറുകൾക്കും വില കുറഞ്ഞിട്ടുണ്ട് കേട്ടോ. ഇന്ത്യക്കാരുടെ ജനപ്രിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവികളില്‍ ഒന്നായ ഫോഴ്‌സ് ഗൂര്‍ഖക്ക് വമ്പന്‍ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. ഓഫ്‌റോഡര്‍ എസ്‌യുവിയുടെ വില 92,900 മുതല്‍ 1.25 ലക്ഷം രൂപ വരെയാണ് കുറഞ്ഞത്.

ട്രാവലര്‍ ശ്രേണിയില്‍ കോണ്‍ഫിഗറേഷന്‍ അനുസരിച്ച് 1.18 ലക്ഷം മുതല്‍ 4.52 ലക്ഷം രൂപ വരെ വിലക്കുറവുണ്ട്. പാസഞ്ചര്‍, സ്‌കൂള്‍ ബസ്, ആംബുലന്‍സ്, കാര്‍ഗോ പതിപ്പുകളില്‍ ലഭ്യമാകുന്ന ട്രാവലര്‍ ഫോഴ്സ് മോട്ടോഴ്സിന്റെ ഏറ്റവും വിജയകരമായ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ്. വാണിജ്യ വാന്‍ വിഭാഗത്തില്‍ ബ്രാന്‍ഡിന് ശക്തമായ 65 ശതമാനം വിപണി വിഹിതവും ഇത് സമ്മാനിക്കുന്നു.
എന്തായാലും നാളെ മുതൽ രാജ്യത്തെ ഷോറൂമുകളിലെല്ലാം തന്നെ ഒരു തിരക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും കിട്ടിയ സമയം കളയാതെ നിങ്ങളും പുതിയ വാഹനം വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ നടത്തിക്കോ. സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിലും നല്ലത് നിങ്ങൾക്ക് ജിഎസ്ടി ഇളവ് ലഭിച്ചത് കൊണ്ട് അൽപ്പം പണം കൂടി മുടക്കിയാൽ മതിയാകും. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








