ഈ കാറുകള്‍ക്ക് ഇനി നികുതി 40 ശതമാനം! വില വല്ലാതെ കൂടില്ല, കാരണം അറിയണോ?

ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി ഒരു വമ്പന്‍ പ്രഖ്യാപനം നടത്തി. വാഹനങ്ങള്‍ അടക്കം 100-ലേറെ ഉല്‍പ്പന്നങ്ങളുടെ ചരക്കുസേവന നികുതി (ജിഎസ്ടി) കുറയ്ക്കുന്നത് സംബന്ധിച്ചായിരുന്നു അത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, ജിഎസ്ടി നികുതികള്‍ എത്രത്തോളം കുറയ്ക്കുമെന്ന് ജനങ്ങള്‍ക്കിടയില്‍ ആകാംക്ഷ ഉയര്‍ന്നുവന്നു. ചെറു കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും വില കുറയ്ക്കുന്ന ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ വാഹന വില്‍പ്പനയില്‍ നേരിയ ഇടിവും നേരിട്ടു. ഇന്നലെയും ഇന്നുമായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം മാറുന്ന നികുതി ഘടനയെ കുറിച്ചുള്ള സൂചനകള്‍ നല്‍കി.

ഇന്ത്യയില്‍ നേരത്തെ, 1,200 സിസി എഞ്ചിന്‍ ശേഷിയും 4,000 മില്ലിമീറ്ററില്‍ കൂടാത്ത നീളവുമുള്ള പെട്രോള്‍ കാറുകള്‍, പെട്രോള്‍ ഹൈബ്രിഡ് കാറുകള്‍, എല്‍പിജി കാറുകള്‍, സിഎന്‍ജി കാറുകള്‍ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ബാധകമായിരുന്നു, ഇപ്പോള്‍ ഇത് വെറും 18 ശതമാനമായി കുറച്ചിരിക്കുന്നു. നാല് സ്ലാബ് നികുതി ഘടന രണ്ട് സ്ലാബ് സംവിധാനത്തിലേക്ക് മാറ്റി ലളിതമാക്കുന്ന സുപ്രധാന ജിഎസ്ടി പരിഷ്‌കരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

hyundai creta

ജിഎസ്ടി കൗണ്‍സില്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, 1200 സിസിയില്‍ താഴെയും 4000 മില്ലിമീറ്ററില്‍ താഴെയുമുള്ള പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, എല്‍പിജി, സിഎന്‍ജി കാറുകള്‍, 1500 സിസിയില്‍ താഴെയും 4000 മില്ലിമീറ്ററില്‍ താഴെയുമുള്ള ഡീസല്‍, ഡീസല്‍ ഹൈബ്രിഡ് കാറുകള്‍, 350 സിസിയില്‍ താഴെ എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകള്‍, മുച്ചക്ര വാഹനങ്ങള്‍, കാര്‍ഗോ വാഹനങ്ങള്‍ എന്നിവയ്ക്ക് 18 ശതമാനം നികുതി ചുമത്തുമെന്ന് പറയപ്പെടുന്നു. മറ്റ് വാഹനങ്ങള്‍ക്ക് 40 ശതമാനം നികുതി ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി മുതല്‍ 40 ശതമാനം നികുതി ചുമത്തപ്പെടുന്ന കാറുകള്‍ ഏതൊക്കെയാണെന്നാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്. മാരുതി വാഹനങ്ങള്‍ എടുത്താല്‍ ഇന്‍വിക്‌റ്റോ പ്രീമിയം എംപിവി, ഗ്രാന്‍ഡ് വിറ്റാര എസ്‌യുവി, ഇന്നലെ അവതരിപ്പിച്ച വിക്‌ടോറിസ്, എര്‍ട്ടിഗ എന്നിവയ്ക്ക് 40 ശതമാനം നികുതി ചുമത്തും. അതുപോലെ, ടാറ്റയുടെ കര്‍വ്, ഹാരിയര്‍, സഫാരി എന്നിവയ്ക്ക് 40 ശതമാനം നികുതി ചുമത്തും.

toyota innova crysta

മഹീന്ദ്ര സ്‌കോര്‍പിയോ, XUV700 ഹ്യുണ്ടായിയുടെ ക്രെറ്റ, അല്‍കസാര്‍, ട്യൂസോണ്‍ എന്നിവയ്ക്ക് 40 ശതമാനം നികുതി ചുമത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. കിയയുടെ സെല്‍റ്റോസ്, കാരെന്‍സ്, കാരെന്‍സ് ക്ലാവിസ് എന്നിവ ഈ 40 ശതമാനം നികുതി വിഭാഗത്തില്‍ പെടുമെന്നാണ് സുചന. ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവി, റൂമിയോണ്‍ എംപിവി, ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍, ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, കാമ്രി, വെല്‍ഫയര്‍, ഹൈലക്‌സ്, ലാന്‍ഡ് ക്രൂയിസര്‍ 300 എന്നിവയ്ക്ക് 40 ശതമാനം നികുതി ചുമത്തും.

ഹോണ്ട എലിവേറ്റും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. എംജിയുടെ മോഡലുകളില്‍ ഹെക്ടര്‍, ഗ്ലോസ്റ്റര്‍ എന്നിവയും ഫോക്സ്വാഗണിന്റെ ടൈഗൂണ്‍, വെര്‍ട്ടിസ്, ടിഗുവാന്‍ എന്നിവയ്ക്കും 40 ശതമാനം നികുതി ബാധകമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കോഡ കുഷാഖ് എസ്‌യുവിക്കും 40 ശതമാനം നികുതി ബാധകമായിരിക്കും. എന്നിരുന്നാലും ഈ പട്ടിക ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ബ്രാന്‍ഡ് മോഡല്‍ പഴയ നികുതി (ജിഎസ്ടി+സെസ്) പുതിയ നികുതി
മാരുതി ഗ്രാൻഡ് വിറ്റാര 28+22 40
വിക്‌ടോറിസ് - 40
എര്‍ട്ടിഗ 28+15 40
ഇന്‍വിക്‌റ്റോ 28+15 40
ടാറ്റ കര്‍വ് 28+22 40
ഹാരിയര്‍ 28+22 40
സഫാരി 28+22 40
മഹീന്ദ്ര സ്‌കോർപിയോ 28+22 40
XUV 700 28+22 40
ഹ്യുണ്ടായി ക്രെറ്റ 28+17 40
അല്‍കസാര്‍ 28+22 40
ട്യൂസോണ്‍ 28+11 40
കിയ സെല്‍റ്റോസ് 28+17 40
കാരെന്‍സ് 28+22 40
ടൊയോട്ട ഹൈറൈഡര്‍ 28+22 40
റൂമിയോണ്‍ 28+22 40
ഇന്നോവ ഹൈക്രോസ് 28+15 40
കാമ്രി 28+22 40
വെല്‍ഫെയര്‍ 28+22 40
ഹൈലക്‌സ് 28+22 40
ലാന്‍ഡ് ക്രൂയിസര്‍ 300D 28+22 40
എംജി ഹെക്ടര്‍ 28+22 40
ഗ്ലോസ്റ്റർ 28+22 40
ഫോക്‌സ്‌വാഗൺ ടിഗുവാന്‍ 28+22 40
ടൈഗൂണ്‍ 28+22 40
വെര്‍ട്ടിസ് 28+22 40

*പട്ടിക പൂര്‍ണമല്ല

ഈ കാറുകള്‍ക്കെല്ലാം 40 ശതമാനം നികുതി ഉള്ളതിനാല്‍ വില കൂടുമെന്ന് കരുതരുത്. നിലവില്‍ ഈ കാറുകള്‍ക്ക് 28 ശതമാനം ജിഎസ്ടിക്ക് പുറമേ 22 ശതമാനം സെസും ബാധകമാണ്. അങ്ങനെ നോക്കിയാല്‍ നിലവില്‍ 50 ശതമാനമാണ് നികുതി. ഇത് 40 ശതമാനമായി കുറയുമെന്ന് പറയാം. അതേസമയം, ചില കാറുകള്‍ക്ക് സെസ് വ്യത്യാസപ്പെടുന്നു. നേരത്തെ 31 ശതമാനമായിരുന്ന സെസ് ഇപ്പോള്‍ 40 ശതമാനമാക്കി മാറ്റിയിട്ടുണ്ട്. പൂര്‍ണമായ പട്ടിക പുറത്തുവരുമ്പോള്‍ മാത്രമേ ഇത് കൃത്യമാകൂ.

ജിഎസ്ടി നികുതിയില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ ആഡംബര കാര്‍ നികുതി നിരക്കില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നില്ലെന്ന് പറയാം. മിക്ക കാറുകള്‍ക്കും വിലക്കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചില കാറുകള്‍ക്ക് വളരെ ചെറിയ വിലവര്‍ധനവ് പ്രതീക്ഷിക്കാം. ഇത് വില്‍പ്പനയെ അത്രയധികം ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ ജിഎസ്ടി നികുതി പ്രാബല്യത്തില്‍ വരും.

More from DriveSpark

Article Published On: Thursday, September 4, 2025, 13:00 [IST]
English summary
Gst revision here is chart of cars with 40 per cent tax compared with old rate in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X