ഇവി വാങ്ങുമ്പോള്‍ ലാഭം 37.5 ലക്ഷം! നികുതി കൂട്ടാന്‍ മാത്രമല്ല കുറയ്ക്കാനും പറ്റുമെന്ന് തെളിയിച്ച് സര്‍ക്കാര്‍

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ വിവിധ സര്‍ക്കാറുകള്‍ തീവ്രമായ ശ്രമങ്ങള്‍ നടത്തി വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ സബ്‌സിഡിയും ഇന്‍സെന്റീവുകളും നല്‍കുന്നതോടൊപ്പം ചില സംസ്ഥാനങ്ങള്‍ പ്രത്യേക ഇവി നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ആണെങ്കില്‍ ഇവികള്‍ വാങ്ങുന്നവര്‍ക്ക് റോഡ് നികുതി കുറച്ച് കൊടുക്കുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനം ഇപ്പോള്‍ ഇവികള്‍ക്കുള്ള റോഡ് നികുതി 6 ശതമാനത്തില്‍ നിന്ന് 1 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാറാണ് ഇപ്പോള്‍ ഇവി വിപണിക്ക് പുതു ഊര്‍ജ്ജമേകുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം വിപണിയെ എങ്ങിനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

ഗുജറാത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള റോഡ് നികുതി 6 ശതമാനത്തില്‍ നിന്ന് വെറും 1 ശതമാനമാക്കിയ തീരുമാനം 2026 മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും. ഗണ്യമായ ലാഭം വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇത് പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള തീരുമാനത്തെ സ്വാധീനിക്കുകയും ചെയ്‌തേക്കാം. ഇവികള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും അത്ര പെട്ടെന്ന് അവഗണിച്ച് പോകാന്‍ സാധിക്കുന്നതല്ല.

electric passenger vehicle

നമുക്ക് കണക്കുകള്‍ വെച്ച് തന്നെ നോക്കാം. മുമ്പ് 30 ലക്ഷം രൂപയുടെ ഇലക്ട്രിക് കാര്‍ വാങ്ങുമ്പോള്‍ റോഡ് നികുതിയായി 1.8 ലക്ഷം രൂപ നല്‍കേണ്ടി വന്നിരുന്നു. ഇപ്പോള്‍, പുതുക്കിയ 1 ശതമാനം നികുതി നിരക്കില്‍ നല്‍കേണ്ട നികുതി 30,000 രൂപ മാത്രമാണ്. അതായത് നേരിട്ടുള്ള ലാഭം 1.5 ലക്ഷം രൂപയാണ്. പോക്കറ്റില്‍ നില്‍ക്കുന്ന ഈ പണം കൊണ്ട് ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാകും.

അതില്‍ ഒന്ന് വീട്ടില്‍ വേണമെങ്കില്‍ സോളാര്‍ പാനലുകള്‍ സജ്ജീകരിക്കാമെന്നതാണ്. ഇത് നിങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ സഹായിക്കും. മറ്റൊരു ഓപ്ഷന്‍ നല്ല ഹോം ചാര്‍ജിംഗ് സജ്ജീകരണങ്ങള്‍ ഫിറ്റ് ചെയ്യാം എന്നതാണ്. ഗുജറാത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി ഇളവിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മാസ് മാര്‍ക്കറ്റ് ഇവികളോ ഇടത്തരം ഇവികളോ വാങ്ങുന്നവര്‍ അല്ല.

tata evs

മറിച്ച് അത് പ്രീമിയം ഇലക്ട്രിക് കാറുകളും ആഡംബര ഇലക്ട്രിക് കാറുകളും വാങ്ങുന്നവര്‍ ആണ്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഏറ്റവും വിലയേറിയ ഇലക്ട്രിക് കാര്‍ റോള്‍സ് റോയ്സ് സ്പെക്ടര്‍ ആണ്. മുമ്പ് 45 ലക്ഷം രുപയുണ്ടായിരുന്ന ഇവിയുടെ റോഡ് നികുതി ഇപ്പോള്‍ 7.5 ലക്ഷമായി കുറയുകയാണ്. ലാഭം 37.5 ലക്ഷം രൂപ.

ഈ ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും വളരെ ലളിതമാണ്. പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ വാഹന്‍ 4.0 പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇത് രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുക മാത്രമല്ല, നികുതി ആനുകൂല്യങ്ങള്‍ ബാധകമാണെന്ന് ഓട്ടോമാറ്റിക്കായി ഉറപ്പാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ പദ്ധതി ഹൈബ്രിഡുകള്‍ ഒഴികെയുള്ള പ്യുവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമുള്ളതാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.

mahindra be 6 xev 9e

സംസ്ഥാനത്തിനകത്ത് വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയില്‍ സമീപകാലത്തുണ്ടായ ഇടിവാണ് ഈ നികുതി ഇളവിന് പിന്നിലെ കാരണം. സബ്സിഡി പിന്‍വലിച്ചതിനെത്തുടര്‍ന്ന് വില്‍പ്പന 43 ശതമാനത്തിലധികം ഇടിഞ്ഞതാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. 2023-ല്‍ 88,614 യൂണിറ്റ് ഇവികള്‍ വിറ്റ സ്ഥാനത്ത് 2024-ല്‍ അത് 50,010 യൂണിറ്റ് ആയി കുറഞ്ഞിരുന്നു. നികുതി ഇളവ് ദൈനംദിന യാത്രകള്‍ക്ക് പറ്റിയ ഇവികള്‍ നോക്കുന്നവരെയും ആഡംബര വാഹന പ്രേമികളെയും വരെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.

ഈ തന്ത്രപരമായ നീക്കം ഗുജറാത്തിലെ വൈദ്യുത വാഹന വില്‍പ്പന ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും, ഇന്ത്യയിലെ വൈദ്യുത വാഹന സ്വീകാര്യതയില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ സംസ്ഥാനത്തെ എത്തിക്കുമെന്നും വ്യവസായ വിദഗ്ധരും ഡീലര്‍മാരും ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. വൈദ്യുതി വാഹനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുന്ന ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഇത്രയും നല്ല സമയം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ഈ ധീരമായ സംരംഭം ഇന്ത്യയുടെ വൈദ്യുത വാഹന വിപ്ലവത്തിന് കരുത്തേകും. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ് ഈ ഒരു തീരുമാനം.

More from DriveSpark

Article Published On: Wednesday, April 23, 2025, 10:30 [IST]
English summary
Gujarat government slashed road tax on electric vehicles to 1 percentage up to rs 37 5 lakh savings
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X