ടാറ്റ നാനോയുടെ പകരക്കാരന്‍, അതും ഹീറോയില്‍ നിന്ന്? കാര്‍ കമ്പനികളെ വിറപ്പിച്ച് പുതിയ നീക്കം
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് EICMA 2025-ല്‍ നിരവധി ഭാവി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മിലാനില്‍ നടന്ന എക്‌സിബിഷനില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ സ്റ്റാളിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു പുതിയ മൈക്രോ ഇലക്ട്രിക് ഫോര്‍വീലറായ 'NEX 3'. വിഡ സബ് ബ്രാന്‍ഡിന് കീഴിലുള്ള 'നോവസ്' ശ്രേണിയുടെ ഭാഗമായാണ് ഈ വാഹനം ഹീറോ കൊണ്ടുവന്നത്. കോംപാക്റ്റ് ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള ഹീറോയുടെ പ്രധാന ചുവടുവെപ്പാണ്. ഭാവിയില്‍ ഹീറോ കാര്‍ നിര്‍മാണത്തിലേക്കും കടക്കുമെന്നതിന്റെ സൂചനകളാണ് ഇത് നല്‍കുന്നത്.
ടാറ്റ നാനോയെ പോലെ സിറ്റി ഫ്രണ്ട്‌ലിയായ ഒരു കോംപാക്ട് ഇവിയിലൂടെയാകും ഒരുപക്ഷേ ഹീറോ ഈ വന്‍ മുന്നേറ്റത്തിന് ആദ്യ ചുവടുവെപ്പ് നടത്തുക. നാല് വീലുകള്‍ ലഭിക്കുന്ന നെക്‌സ് 3-യില്‍ രണ്ട് യാത്രക്കാര്‍ക്ക് ഒന്നിനു പുറകെ ഒന്നായി ഇരിക്കാന്‍ സൗകര്യമുണ്ട്. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഒരു വ്യക്തിഗത ഇലക്ട്രിക് വാഹനമായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കുറഞ്ഞ സ്ഥലസൗകര്യങ്ങള്‍ മാത്രമാണ് ലഭ്യമാകുന്നതെങ്കിലും നഗര, ഗ്രാമീണ മേഖലകളില്‍ മതിയായ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് യാത്ര ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. പ്രായോഗികതയെയും ഫ്യൂച്ചര്‍ ഡിസൈനിംഗും സംയോജിപ്പിക്കുന്ന ഫിലോസഫിയാണ് NEX 3 പ്രതിഫലിപ്പിക്കുന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പവന്‍ മുഞ്ജാല്‍ പറഞ്ഞു.
നിലവില്‍ കണ്‍സെപ്റ്റ് മോഡലാണ് NEX 3. ഈ കണ്‍സെപ്റ്റില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഇലക്ട്രിക് കാര്‍ സമീപഭാവിയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കാം. NEX 3 കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് കാര്‍ കൂടാതെ ഇലക്ട്രിക് ബ്രാന്‍ഡായ വിഡ വഴി ഭാവിയില്‍ നോവസ് ശ്രേണിക്ക് കീഴില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് ഉദ്ദേശിക്കുന്നു.

NEX 1, NEX 2 എന്നീ കണ്‍സെപ്റ്റ് വാഹനങ്ങളും ഹീറോ മോട്ടോകോര്‍പ്പ് 2025 EICMA-യില്‍ പ്രദര്‍ശിപ്പിച്ചു. NEX 1 ഒരു പോര്‍ട്ടബിള്‍, പേഴ്‌സണല്‍ മൊബിലിറ്റി ഡിവൈസ് ആണ്. കോംപാക്ട് സെല്‍ഫ് ബാലന്‍സിംഗ് ഇലക്ട്രിക് ട്രൈക്ക് ആണ് NEX 2. ഇത് മോട്ടോര്‍സൈക്കിളിന്റെ ആവേശവും സിറ്റി ഉപയോഗത്തിനുള്ള മുച്ചക്ര വാഹനത്തിന്റെ ആവശ്യകതയും സമന്വയിപ്പിക്കുന്നു. വിഡ നോവസ് ഇലക്ട്രിക് വാഹനങ്ങളിലൂടെ സുസ്ഥിര മൊബിലിറ്റിയെ പുനര്‍നിര്‍വചിക്കാനാണ് ഹീറോ മോട്ടോകോര്‍പ്പ് ശ്രമിക്കുന്നത്.
ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പില്‍ നിന്ന് ഇത്തരത്തിലുള്ള നൂതന ആശയങ്ങള്‍ വരുന്നതില്‍ അത്ഭുതമില്ല. 'ലൈഫ് മൊബിലിറ്റി' എന്ന ഹീറോ ബ്രാന്‍ഡിന്റെ തത്വശാസ്ത്രമാണ് ഇതിനെല്ലാം പിന്നില്‍.ഈ അഡ്വാന്‍സ്ഡ് കണ്‍സെപ്റ്റുകള്‍ക്കൊപ്പം ഹീറോ വിഡ രണ്ട് പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുകളും EICMA 2025 എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു.

വിഡ ഉബെക്‌സ് കണ്‍സെപ്റ്റ്, വിഡ പ്രോജക്റ്റ് VxZ എന്നിവയാണവ. പ്രോജക്റ്റ് VxZ അമേരിക്കന്‍ കമ്പനിയായ സീറോ മോട്ടോര്‍സൈക്കിള്‍സുമായി സഹകരിച്ചാണ് വികസിപ്പിച്ചത്. ആഗോളതലത്തില്‍ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് കടക്കാനുള്ള ഹീറോയുടെ ലക്ഷ്യമാണ് ഇത് എടുത്തുകാണിക്കുന്നത്. കൂടാതെ, യൂറോപ്യന്‍ വിപണിയില്‍ ഹീറോ വിഡ ബ്രാന്‍ഡിന്റെ ഔദ്യോഗിക ലോഞ്ചിംഗിന് ഇത് വഴിയൊരുക്കുന്നു.
വിഡ VX2 എന്ന സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ ഇലക്ട്രിക് സ്‌കൂട്ടറും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. ഇതിനുപുറമെ വിഡ DIRT.E ഓഫ്-റോഡ് ഇലക്ട്രിക് ബൈക്കുകളും പ്രദര്‍ശിപ്പിച്ചു. 4 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള DIRT.E K3, ഹൈപെര്‍ഫോമന്‍സ് DIRT.E MX7 റേസിംഗ് കണ്‍സെപ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








