ടാറ്റ കര്‍വ് ഇവിയെ പോലീസിലെടുത്തു! ഹിമാചലിന്റെ ഓമനപുത്രന്‍ ഇനി ഇവന്‍ തന്നെ

അടുത്തിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായി. ഹിമാചല്‍ പ്രദേശ് പോലീസ് ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്ന കര്‍വ് ഇവി ചേര്‍ത്ത് തങ്ങളുടെ വാഹന വ്യൂഹം വിപുലീകരിച്ചുവെന്നതായിരുന്നു ആ വാര്‍ത്ത. വീഡിയോ വൈറലായതോടെ ഈ വാര്‍ത്ത പൊതുജനങ്ങളില്‍ നിന്ന് വളരെയധികം പ്രശംസ നേടി.

ടാറ്റ കര്‍വ് ഇവിയുടെ അരങ്ങേറ്റം പോലീസ് വാഹനനിരയില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടാന്‍ പോവുകയാണ്. ഇത് മറ്റു പല ഇവികൾക്കും പ്രജോതനം നൽകുന്ന വാർത്ത കൂടിയാണ്. ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവി കൂപ്പെയെ ഹിമാചല്‍ പോലീസില്‍ ചേര്‍ത്തതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ലേഖനം തുടര്‍ന്ന് വായിക്കൂ.

Tata Curvv EV

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഈ അപ്‌ഗ്രേഡിലൂടെ ഹിമാചല്‍ പോലീസ് പ്രവര്‍ത്തന കാര്യക്ഷമത, ഓഫീസര്‍ സുരക്ഷ എന്നിവ വര്‍ധിപ്പിക്കുക മാത്രമല്ല, നിയമ നിര്‍വഹണവും നൂതന പരിഹാരങ്ങളും സ്വീകരിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ശക്തമായ മാതൃകയായി മാറുകയും ചെയ്തിരിക്കുകയാണ്. ഹിമാചല്‍ പോലീസിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി വകുപ്പിനായി കൂപ്പെ-എസ്യുവി ശൈലിയിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ പരിഷ്‌ക്കരിച്ചിട്ടുണ്ട്.

മാത്രവുമല്ല ആധുനിക രൂപകല്‍പ്പന, പ്രവര്‍ത്തനക്ഷമത, സാങ്കേതികവിദ്യ എന്നിവയുടെ മികച്ച സംയോജനം കൂടിയാണ് ഈ ടാറ്റ കര്‍വ് ഇവി. വെള്ള, നീല നിറങ്ങളിലാണ് ഈ കാറുകള്‍ വരുന്നത്. ഇവികളില്‍ ബോള്‍ഡ് 'പോലീസ്' ഡെക്കലുകളും, സംസ്ഥാന ചിഹ്നവും, 'ഡയല്‍ 112' എമര്‍ജന്‍സി നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇവിയുടെ അകത്ത് സേനക്ക് ആവശ്യമായ ഉപകരണങ്ങളും സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. മാത്രവുമല്ല ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങള്‍, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, ഉദ്യോഗസ്ഥര്‍ക്ക് തത്സമയം ഡാറ്റ ആക്സസ് ചെയ്യാനുള്ള സൗകര്യം എന്നിവ പട്രോളിംഗ് സമയത്തും അടിയന്തര സാഹചര്യങ്ങളിലുമെല്ലാം ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ പൊലീസിനെ സഹായിക്കും. ഡ്യുവല്‍-ചാനല്‍ ഡാഷ്‌ക്യാമുകളും ഈ ഇവികളില്‍ വരുന്നുണ്ട്.

ഓരോ വാഹനത്തിലും റൂഫ് മൗണ്ടഡ് എല്‍ഇഡി സ്‌ട്രോബ് ലൈറ്റുകള്‍, സൈറണുകള്‍, ലൗഡ്സ്പീക്കറുകള്‍, 360-ഡിഗ്രി റെക്കോഡിംഗ് ക്യാമറ സിസ്റ്റം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഡ്യുവല്‍-ചാനല്‍ ഡാഷ്‌ക്യാമുകളും ഈ ഇവികളില്‍ വരുന്നുണ്ട്. 45 kWh, 55 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് കര്‍വ് ഇവി പുറത്തിറങ്ങുന്നത്. ഈ ബാറ്ററികളുടെ ക്ലെയിംഡ് റേഞ്ച് യഥാക്രമം 502 കിലോമീറ്ററും 585 കിലോമീറ്ററുമാണ്.

ഡ്രൈവിംഗ് ശൈലിയും ഭൂപ്രകൃതിയും അനുസരിച്ച് 45 kWh ബാറ്ററിറി പായ്ക്ക് ഏകദേശം 330 മുതല്‍ 350 കിലോമീറ്റര്‍ വരെ ട്രൂ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു. അതേസമയം വലിയ 55 kWh ബാറ്ററി പായ്ക്ക് യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഫുള്‍ ചാര്‍ജില്‍ ഏകദേശം 360 മുതല്‍ 380 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തണുപ്പുള്ള പ്രദേശങ്ങളില്‍ പോലും മികച്ച ഊര്‍ജ്ജ ഉപയോഗമാണ് ഇവികള്‍ ഉറപ്പാക്കുന്നത്. ഇത് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഏകദേശം 40 മിനിറ്റിനുള്ളില്‍ ബാറ്ററി 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു. ലോംഗ് റേഞ്ച്, ഫാസ്റ്റ് ചാര്‍ജിംഗ്, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്നിവയുടെ സംയോജനം ടാറ്റ കര്‍വ് ഇവിയെ പരിസ്ഥിതി സൗഹൃദമാക്കുക മാത്രമല്ല, പോലീസ് ഡ്യൂട്ടിക്ക് പ്രായോഗികവും ലാഭകരവുമാക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 11, 2025, 8:00 [IST]
English summary
Himachal police upgrades its fleet to tata curvv ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X