തിരിച്ചു വരവിൻ്റെ പാതയിലോ അംമ്പി; വന്നാൽ ഇന്നോവ വരെ മൂലയ്ക്കിരിക്കും, സത്യാവസ്ഥ എന്താണെന്ന് അറിയാം
ഏതൊരു രാജ്യത്തേയും വാഹന വിപണിയിൽ തങ്ങളുടെ പ്രതാപ കാലത്ത് രാജാവായി വിലസിയിരുന്ന ഒരു വാഹനം കാണും. ഇന്ത്യയിലെ ആ രാജാവ് ആരാണെന്ന് ചോദിച്ചാൽ അത് ഹിന്ദുസ്ഥാൻ മോട്ടോർസ് വിപണിയിൽ എത്തിച്ച അംബാസഡറാണ് എന്നതാണ്. 2014-ൽ നിരവധി കാരണങ്ങളാൽ വാഹനം പിൻവലിക്കുപ്പെട്ടുവെങ്കിലും ഇപ്പോഴും പഴയ വാഹനങ്ങൾ പൊന്ന പോലെ സുക്ഷിക്കുന്ന നിരവധി പേരുണ്ട്. 2026-ൽ അംബാസഡർ രാജ്യത്തേക്ക് ഒരു തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണ് എന്ന് നിരവധി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. അതിൻ്റെ പിന്നിലെ സത്യാവസ്ഥ എന്തായിരിക്കും എന്ന് നോക്കിയാലോ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഇക്കണോമിക് ടൈംസ് തങ്ങളുടെ ഫെയ്സ്‌ബുക്കിലാണ് അംബാസഡർ തിരിച്ചു വരവിൻ്റെ പാതയിലാണ് എന്നും അതോടൊപ്പം തന്നെ 2026-ൽ 10 മുതൽ 15 ലക്ഷം രൂപ വിലയിൽ ഇലക്ട്രിക് പതിപ്പ് ഇറക്കുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനത്തിൻ്റെ വില പരിശോധിച്ചാൽ ടാറ്റ ടിഗോർ മുതൽ സിട്രൺ EC3 -യക്ക് വരെ ഭീഷണിയാണ് എന്ന് വേണം മനസിലാക്കാൻ.

ഹിന്ദുസ്ഥാൻ മോട്ടോർസ്, പ്രീമിയർ തുടങ്ങിയ ഇന്ത്യൻ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് കാറുകൾ നിർമിക്കാൻ തുടങ്ങിയ 1940-കളുടേതാണ് ഉത്പാദന പ്രക്രിയയിലെ ചരിത്രപരമായ ദശകം. 1940 ന് ശേഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ആദ്യ കാർ അംബാസിഡർ ആയിരുന്നു അതും 1942-ൽ ഹിന്ദുസ്ഥാൻ. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ കമ്പനിയാണ് ഹിന്ദുസ്ഥാൻ മോട്ടോർസ്.
മോറിസ് ഓക്‌സ്‌ഫോർഡ് മോഡലുകൾ വികസിപ്പിക്കുന്നതിനായി മോറിസ് മോട്ടോർസുമായി സാങ്കേതിക സഹകരണത്തോടെയാണ് കൊൽക്കത്തയിൽ ഹിന്ദുസ്ഥാൻ മോട്ടോർസ് സ്ഥാപിക്കുന്നത്. ഇതാണ് പിന്നീട് അംബാസിഡറായി മാറിയത്. 1947-ൽ സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ കാർ സാഹോദര്യത്തെ പൂരകമാക്കുന്നതിനായി ഒരു വാഹന ഘടക നിർമാണ വ്യവസായം ആരംഭിക്കാൻ ഇന്ത്യൻ സർക്കാരും ശ്രമിച്ചു.

ഇതിന്റെ ഭാഗമായാണ് 1953-ൽ ഒരു ഇറക്കുമതി സബ്‌സ്റ്റിറ്റ്യൂഷൻ പ്രോഗ്രാം ആരംഭിക്കുന്നത്. ഇത് പൂർണമായും ബിൽറ്റ്-അപ്പ് കാറുകളുടെ ഇറക്കുമതി നിയന്ത്രിക്കാനായി കൊണ്ടുവന്ന നയമായിരുന്നു. 1960 മുതൽ 1980 വരെ ഇന്ത്യൻ വിപണിയിൽ ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ ആധിപത്യമാണ് കാണാനായത്. അംബാസഡർ മോഡൽ കാരണം വലിയ തോതിലുള്ള വിൽപ്പനയാണ് കമ്പനി കൈവരിച്ചത്.
ഒരുകാലത്ത് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കന്‍മാരുടെയും ഔദ്യോഗിക വാഹനം തിരഞ്ഞെടുക്കുമ്പേഴുള്ള ആദ്യ ഓപ്ഷന്‍ അംബാസഡര്‍ ആയിരുന്നു. കൊല്‍ക്കത്ത പോലുള്ള വന്‍ നഗരങ്ങളില്‍ ഇപ്പോഴും അംബാസഡര്‍ കാറുകള്‍ ടാക്‌സിയായി ഓടുന്നത് കാണാം. 2014 മാര്‍ച്ചില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് എച്ച്എം സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2,200 യൂണിറ്റ് അംബാസഡറുകള്‍ വിറ്റിരുന്നു.

2003 -ൽ, ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്നതിനായി HM അംബാസഡറിന്റെ വ്യത്യസ്ത രൂപത്തിലുള്ള ഒരു പതിപ്പ് പുറത്തിറക്കി. അവിഗോ എന്നായിരുന്നു ഈ പതിപ്പിന്റെ പേര്. വിപണിയിൽ ഉണ്ടായിരുന്ന നിരവധി ഇറ്റാലിയൻ, യൂറോപ്യൻ കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അവിഗോ രൂപകൽപ്പന ചെയ്തത്. അവിഗോയിലെ ബോണറ്റ്, ഫ്രണ്ട് ഗ്രില്ല്, ഹെഡ്‌ലാമ്പുകൾ എന്നിവ സാധാരണ അംബാസഡർ സെഡാനിൽ നിന്ന് വ്യത്യസ്തമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








