ഹോണ്ടയുടെ 'ജോൺസീന'! ഇടിക്കൂട്ടിൽ ഫൈവ് സ്റ്റാർ കരുത്തുമായി അമേസ്
ഹോണ്ട അമേസിന്റെ മൂന്നാം തലമുറ മോഡൽ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് നേടിയിരിക്കുകയാണ്. ഇതോടെ ഹോണ്ടുയടെ കച്ചവടം ഇരട്ടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ത്യയിൽ നിർമ്മിക്കുന്ന സുരക്ഷിത കാറുകളുടെ പട്ടികയിൽ ഇതോടെ ഹോണ്ട അമേസും ഇടംപിടിച്ചതോടെ വിപണിയിൽ വലിയ മുന്നേറ്റം നടത്താൻ സാധിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാർ റേറ്റിംഗുമാണ് ഹോണ്ട അമേസ് കരസ്ഥമാക്കിയത്.
ഇന്ത്യൻ വിപണിയിൽ കുറച്ച് നാളായിട്ടുണ്ടെങ്കിലും ഭാരത് എൻക്യാപ് ടെസ്റ്റിന് വിധേയമാക്കിയത് മോഡലിൻ്റെ സുരക്ഷാ റേറ്റിംഗ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. ആഗോളതലത്തിൽ അറിയപ്പെടുന്ന ഗ്ലോബൽ എൻക്യാപ്, യൂറോ എൻക്യാപ് എന്നിവയ്ക്ക് സമാനമായി ഇന്ത്യയിൽ മാത്രം നടത്തുന്ന ഒരു ക്രാഷ് ടെസ്റ്റിംഗ് സംവിധാനമാണ് ഭാരത് എൻക്യാപ് എന്ന് എല്ലാവർക്കും അറിയാമല്ലോ.

മുന്നിൽ നിന്നുള്ള കൂട്ടിയിടി, വശങ്ങളിൽ നിന്നുള്ള കൂട്ടിയിടി, കുട്ടികളുടെ സീറ്റുകൾ ഘടിപ്പിക്കൽ തുടങ്ങി നിരവധി പരീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമേസ് മൂന്നാം തലമുറ മോഡലിന്റെ വി സിവിടി, വിഎക്സ് സിവിടി, സെഡ്എക്സ് എംടി വേരിയന്റുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 1241 കിലോഗ്രാം ഭാരമുള്ള സെഡാൻ ബോഡി ടൈപ്പിലുള്ള രണ്ട് റോ വാഹനമാണിത്.
മുന്നിൽ നിന്നുള്ള കൂട്ടിയിടിയിൽ 16-ൽ 14.33 പോയിന്റും, വശങ്ങളിൽ നിന്നുള്ള കൂട്ടിയിടിയിൽ 16-ൽ 14.00 പോയിന്റും ഈ വാഹനം നേടിയിട്ടുണ്ട്. മുതിർന്നവരുടെ സുരക്ഷാ പരീക്ഷയിൽ മൊത്തം 24-ൽ 23.81 പോയിന്റാണ് ലഭിച്ചത്. മുന്നിലുള്ള 2 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പിന്നിലെ പാർക്കിംഗ് സെൻസറുകൾ, ഐഎസ്ഒഫിക്സ് മൗണ്ട്, കുട്ടികൾക്കുള്ള സീറ്റ് എന്നിവയെല്ലാം ഈ ഉയർന്ന സ്കോറിന് കാരണമായി.

കുട്ടികളുടെ സുരക്ഷയിലേക്ക് നോക്കിയാൽ, ചൈൽഡ് റെസ്‌ട്രെയിന്റ് സിസ്റ്റം (CRS) വിഭാഗത്തിൽ 12-ൽ 12 പോയിന്റും, ഡൈനാമിക് സ്കോറിൽ 8-ൽ 7.81 പോയിന്റും അമേസ് സ്വന്തമാക്കി. മൂന്ന് വയസ്സുള്ള കുട്ടിയുടെ ഡമ്മി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ സ്കോർ. അതേസമയം, 18 മാസം പ്രായമുള്ള കുട്ടിയുടെ ഡമ്മി ഉപയോഗിച്ചപ്പോൾ 8-ൽ 8 പോയിന്റും ലഭിച്ചു.
ഐഎസ്ഒഫിക്സ് സീറ്റുകളിൽ പിന്നിലേക്ക് തിരിഞ്ഞിരിക്കുന്ന സീറ്റുകളിൽ കാലുകൾക്ക് പ്രത്യേക സപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത് കൈക്കുഞ്ഞുങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്നുണ്ട്. ഇഎസ്‌സി, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡിയോട് കൂടിയ എബിഎസ്, എയർബാഗ് കട്ട് ഓഫ് സ്വിച്ച്, റിയർ ഡീഫോഗറുകൾ, കുട്ടികൾക്കുള്ള സുരക്ഷാ ലോക്കുകൾ എന്നിവയും ഈ കാറിൽ ലഭ്യമാണ്.

ഇന്ത്യയിൽ സുരക്ഷിതമായ കാറുകൾക്ക് വലിയ ഡിമാൻ്റാണുളളത്. ടാറ്റയുടെ കാറുകൾ ജനങ്ങൾക്കിടയിൽ പ്രിയങ്കരമാകാൻ കാരണം അവയുടെ സുരക്ഷാ ഫീച്ചറുകളും ക്രാഷ് ടെസ്റ്റിലെ ഉയർന്ന റേറ്റിംഗുകളുമാണ്. അത് കൊണ്ട് തന്നെ ഞാൻ ദ്യം പറഞ്ഞത് പോലെ 5 സ്റ്റാർ റേറ്റിംഗ് നേടിയ ഹോണ്ട അമേസിന് മികച്ച വിൽപ്പന നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








