ഈ മാസം ഹോണ്ടയുടെ കാറിൽ കറങ്ങാം; ഓഗസ്റ്റ് മാസം കൈനിറയെ ഡിസ്കൗണ്ടുകളുമായി ബ്രാൻഡ്

എല്ലാ മാസവും ഡീലർഷിപ്പുകൾ ചില കിഴിവുകളും ഓഫറുകളും ഒക്കെ നൽകാറുണ്ട്, ഈ ഓഗസ്റ്റ് മാസം നിങ്ങൾക്ക് ഹോണ്ട കാർ വാങ്ങാൻ പറ്റിയ സമയം തന്നെയാണ്. കൈനിറയെ ഓഫറുകളാണ് ബ്രാൻഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹോണ്ടയുടെ പ്രിയപ്പെട്ട എസ്‌യുവിയായ എലിവേറ്റ് അത് പോലെ തന്നെ സെഡാൻ മോഡലുകളായ ഹോണ്ട സിറ്റി, അമേസ് എന്നീ മോഡലുകൾക്കാണ് ഓഫറുകൾ നൽകുന്നത്. ഈ മൂന്ന് മോഡലുകൾകക് ഹോണ്ട ഓഗസ്റ്റ് മാസം എത്രയൊക്കെ ഓഫറുകളാണ് നൽകുന്നതെന്ന് വിശദമായി തന്നെ പരിശോധിക്കാം. ജപ്പാനിൽ WR-V എന്ന പേരിൽ വിൽക്കുന്ന മെയ്‌ഡ് ഇൻ ഇന്ത്യ ഹോണ്ട എലിവേറ്റ് ജപ്പാൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (JNCAP) ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.

എലിവേറ്റിന് തന്നെയാണ് ഈ മാസം ഏറ്റവും കൂടുതൽ ഓഫർ നൽകിയിരിക്കുന്നത്. എലിവേറ്റിൻ്റെ ടോപ്പ് എൻഡ് മോഡലിന് 1.22 ലക്ഷം രൂപ വരെയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. vx ട്രിമ്മിന് 78000 രൂപയും അത് പോലെ തന്നെ v വേരിയൻ്റിന് 55000 രൂപയുമാണ് ഈ മാസം ലഭിക്കുന്ന ഓഫർ. ബേസ് മോഡലിന് 25000 രൂപയുടെ ഓഫറും ലഭിക്കുന്നുണ്ട്.

honda discounts and benefuts in august 2025

11 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ വണ്ടി സെഗ്മെന്റിൽ ഇത്രവേഗം ക്ലച്ചുപിടിക്കുമെന്ന് പല എതിരാളികളും കരുതിയിരുന്നില്ല. ഇനി ഉഗ്രൻ സേഫ്റ്റി കൂടിയുണ്ടെന്നത് തെളിഞ്ഞിരിക്കുന്നതിനാൽ എലിവേറ്റ് വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടും. SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ കച്ചോടത്തിനിറങ്ങുന്ന എലിവേറ്റിന് നിലവിൽ 11.91 ലക്ഷം രൂപ മുതൽ 16.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

സെഡാൻ പ്രേമികളുടെ പ്രിയപ്പെട്ട വാഹനമാണ് ഹോണ്ട സിറ്റി.അടുത്തിടെ അവതരിപ്പിച്ച സിറ്റി സ്പോർട്ട് എഡിഷൻ ഉൾപ്പെടെ എല്ലാ പെട്രോൾ വേരിയന്റുകൾക്കും 1.07 ലക്ഷം രൂപ വരെയാണ് കമ്പനി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെര്‍ണ, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ് എന്നിവയുമായാണ് ഹോണ്ട സിറ്റി ഏറ്റുമുട്ടുന്നത്.

honda discounts and benefuts in august 2025

സിറ്റിയുടെ ബേസ് വേരിയന്റിന്റെ വില 12.28 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 16.55 ലക്ഷം രൂപ മുടക്കണം. അതേസമയം 20.75 ലക്ഷം രൂപയാണ് സിറ്റി ഹൈബ്രിഡിന്റെ വില. എക്‌സ്‌ഷോറൂം വിലകളാണിത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹോണ്ട സിറ്റിയില്‍ നല്‍കിയിരിക്കുന്നത്. ഇത് 121 bhp പവറും 145 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കാറിന്റെ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് സിവിടി ഗിയര്‍ബോക്‌സുമായി ഇണചേരുന്നു.

1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിന് 17.8 കിലോമീറ്റര്‍ മൈലേജ് കമ്പനി അവകാശപ്പെടുന്നു. അതേസമയം 1.5 ലിറ്റര്‍ സിവിടി വേരിയന്റ് ലിറ്ററിന് 18.4 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. ഹൈബ്രിഡ് സിറ്റി ലിറ്ററിന് 26.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. ADAS സജ്ജീകരിച്ച ഹോണ്ട കാറുകളുടെ വില്‍പ്പന 50000 യൂണിറ്റ് പിന്നിട്ടിരുന്നു.

honda discounts and benefuts in august 2025

ഹോണ്ടയുടെ വൻ ഡിമാൻ്റുളള മറ്റൊരു സെഡാനാണ് അമേസ്. 97200 രൂപ വരെയാണ് അമേസിന് കമ്പനി നൽകുന്ന ഓഫർ. 7.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഹോണ്ട അമേസ് വിപണിയിലെത്തിച്ചത്. V, VX, ZX എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഹോണ്ട അമേസ് ലഭ്യമാകുന്നത്. പ്ലാറ്റിനം വൈറ്റ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ഒബ്‌സിഡിയന്‍ ബ്ലൂ പേള്‍, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക് എന്നിവയാണ് നാലാം തലമുറ ഹോണ്ട അമേസിന്റെ കളര്‍ ഓപ്ഷനുകള്‍.

സേഫ്റ്റിയുടെ കാര്യത്തിലാണെങ്കില്‍ പുതിയ സെഡാന്റെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇതിന് പുറമെ പുതിയ അമേസ് ലെവല്‍ 2 ADAS സ്യൂട്ട്, ലെയ്ന്‍വാച്ച് ക്യാമറ, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ്, മള്‍ട്ടി-ആംഗിള്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD) തുടങ്ങി നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

honda discounts and benefuts in august 2025

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 4, 2025, 20:33 [IST]
English summary
Honda announced discounts and benefits on the elevate suv city sedan and amaze
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X