ജനുവരിയിൽ കാറുകള്‍ക്ക് വില കൂടും; മാമനോടൊന്നും തോന്നല്ലെയെന്ന് ഹോണ്ടയും

പുതുവര്‍ഷത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ പോകുന്ന ഏറ്റവും പുതിയ കമ്പനിയായി ഹോണ്ട കാര്‍സ് ഇന്ത്യ. തങ്ങളുടെ കാറുകള്‍ക്ക് 2026 ജനുവരി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ജാപ്പനീസ് ബ്രാന്‍ഡ് പ്രഖ്യാപിച്ചത്. അസംസ്‌കൃത വസ്തുക്കളുടെയും ലോജിസ്റ്റിക്സ് ചെലവുകളുടെയും വര്‍ധനവ് കാരണം വാഹന നിര്‍മ്മാതാക്കള്‍ ഇടയ്ക്കിടെ വില ക്രമീകരിക്കുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്ന ഒരു പ്രവണതയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയര്‍ന്നുവരുന്ന ഉല്‍പാദനച്ചെലവുകള്‍ ഉപഭോക്താക്കളെ ബാധിക്കാതിരിക്കാന്‍ ഹോണ്ട ശ്രമിച്ചിരുന്നു. നിലവിലുള്ള വിലകള്‍ നിലനിര്‍ത്തുന്നത് താല്‍ക്കാലികാശ്വാസം നല്‍കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് വില കൂട്ടാന്‍ കമ്പനി നിര്‍ബന്ധിതരായത്.

ചരക്ക് വില, ഉയര്‍ന്ന ഊര്‍ജ്ജ നിരക്കുകള്‍, വിതരണ ശൃംഖലയിലെ ചെലവുകള്‍ എന്നിവ വാഹനങ്ങളുടെ വില നിര്‍ണയത്തെ കാര്യമായി സ്വാധീനിക്കുന്നു. ഷീറ്റ് മെറ്റല്‍, ഇലക്ട്രോണിക് ഘടകങ്ങള്‍, പ്ലാസ്റ്റിക്, ഗതാഗത ചെലവുകള്‍ എന്നിവയെല്ലാമാണ് ഇന്‍പുട് ചെലവുകളില്‍ ഉള്‍പ്പെടുന്നത്. ഉത്പാദന ചെലവിനൊപ്പം ഡോളറിനെ അപേക്ഷിച്ച് മൂല്യം ഇടിയുന്നതും വില വര്‍ധനവ് പ്രഖ്യാപിക്കാന്‍ ഒരു കാരണമാണ്. രൂപയുടെ മൂല്യത്തകര്‍ച്ച കാരണം അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടുകയും ചരക്കുനീക്കത്തിനുള്ള ചെലവ് വര്‍ധിക്കുകയും ചെയ്തു.

honda cars india

ഈ വര്‍ഷം ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായ ഇന്ത്യന്‍ രൂപ ഈ മാസം എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. 'കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉയര്‍ന്നുവരുന്ന ഉല്‍പാദനച്ചെലവുകള്‍ ഉപഭോക്താക്കളെ കഴിയുന്നത്ര ബാധിക്കാതിരിക്കാന്‍ ഹോണ്ട കാര്‍സ് ഇന്ത്യ നിരന്തരം പ്രയത്നിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ സമ്മര്‍ദം തുടരുന്നതിനാല്‍ 2026 ജനുവരി മുതല്‍ വില പുതുക്കി നിശ്ചയിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ' ഹോണ്ട കാര്‍സ് ഇന്ത്യ വക്താവ് പറഞ്ഞു.

ഹോണ്ടയുടെ ഈ വില വര്‍ധനവ് 2026 ജനുവരിയിലെ പുതിയ മോഡല്‍ ഇയര്‍ മുതല്‍ വരുന്ന വാഹനങ്ങള്‍ക്ക് ബാധകമാകും. വാഹന വില സാധാരണയായി വാര്‍ഷിക ഉല്‍പാദന ചക്രത്തിനനുസരിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. ഇതിനര്‍ത്ഥം, പുതിയ മോഡല്‍ ഇയറിലെയും നിലവില്‍ സ്റ്റോക്കിലുള്ള കാറുകളുടെയും വിലകള്‍ വ്യത്യാസമുണ്ടാകുമെന്നാണ്. 2026 ജനുവരിക്ക് മുമ്പ് നിര്‍മ്മിച്ച വാഹനങ്ങള്‍ സ്റ്റോക്ക് തീരുന്നതുവരെ പഴയ വിലയില്‍ തന്നെ ലഭ്യമാകും.

honda elevate

ഇത് ഒരേ മോഡലിന്റെ തന്നെ വ്യത്യസ്ത നിര്‍മാണ വര്‍ഷങ്ങളിലുള്ള യൂണിറ്റുകള്‍ തമ്മില്‍ താല്‍ക്കാലിക വില വ്യത്യാസം സൃഷ്ടിക്കും. ഒരു ഉപഭോക്താവ് ഇയര്‍ എന്‍ഡ് സമയത്ത് കാര്‍ വാങ്ങാനായി ഷോറൂമില്‍ എത്തിയാല്‍ ഡീലര്‍മാര്‍ ഈ വില വ്യത്യാസവും ഓഫറുകളും അവരെ ധരിപ്പിക്കാറുണ്ട്. നിശ്ചിത സമയത്ത് വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബഡ്ജറ്റ് പരിഗണിക്കുന്നവര്‍ക്കും ഇത് പ്രയോജനകരമാണ്.

ഫ്ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ദീര്‍ഘകാല ഉപയോഗത്തിനായി കാര്‍ തിരയുള്ള ബജറ്റ് അവബോധമുള്ള സ്വകാര്യ ഉപഭോക്താക്കള്‍ക്കും പഴയ മോഡല്‍ ഇയര്‍ കാറുകള്‍ തിരഞ്ഞെടുക്കുന്നത് ലാഭകരമായ ഡീലായിരിക്കും. വില വര്‍ധനവിനൊപ്പം ഹോണ്ട വാഹനങ്ങളുടെ സവിശേഷതകളിലോ ഫീച്ചറുകളിലോ യാതൊരു മാറ്റവും വരുത്തുന്നില്ല. നിലവിലുള്ള സ്റ്റോക്കില്‍ നിന്നുള്ള വാഹനങ്ങളോ വരാനിരിക്കുന്ന മോഡല്‍ ഇയറിലെ വാഹനങ്ങളോ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും.

honda city hybrid

ഫീച്ചര്‍ വ്യത്യാസങ്ങളേക്കാള്‍, വാങ്ങുന്ന സമയം, ബജറ്റ്, ലഭ്യത എന്നിവയാണ് പലപ്പോഴും ഉപഭോക്തൃ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. ജനുവരിയില്‍ കാറുകള്‍ക്ക് എത്ര ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന കാര്യം ഹോണ്ട വ്യക്തമാക്കിയിട്ടില്ല. 1 മുതല്‍ 2 ശതമാനം വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാമ്പത്തിക വെല്ലുവിളികള്‍ കാരണം പുതുവര്‍ഷത്തില്‍ വില വര്‍ധനവ് പ്രഖ്യാപിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളല്ല ഹോണ്ട.

ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ, മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു മോട്ടോറാഡ് തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ വിലവര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി മുതല്‍ നിസാന്‍ മാഗ്‌നൈറ്റിനും വില കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഹീന്ദ്രയും മാരുതിയും വില വര്‍ധനവില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ടാറ്റയും ഹ്യുണ്ടായിയും ഇതുവരെ ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

More from DriveSpark

Article Published On: Friday, December 26, 2025, 10:05 [IST]
English summary
Honda announced price hike on car lineup from january 2026 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X