കാര്‍ കമ്പനികളിലെ പഠിപ്പിസ്റ്റായി ഹോണ്ട! കേന്ദ്രം പറഞ്ഞ സമയത്തിന് മുമ്പേ പരിഷ്‌കാരം നടപ്പാക്കി

പള്ളിക്കൂടത്തില്‍ പോയവര്‍ എല്ലാവരും തങ്ങളുടെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും 'പഠിപ്പിസ്റ്റ്' ആയ വിദ്യാര്‍ത്ഥിയെ കണ്ടിട്ടുണ്ടാകും. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഇവര്‍ നല്‍കുന്ന വര്‍ക്കുകള്‍ എല്ലാം പറയുന്ന സമയത്തിന് മുമ്പേ തീര്‍ക്കുന്നവര്‍ ആയിരിക്കും. ടീച്ചര്‍ സെമിനാര്‍ ചെയ്യാന്‍ പറഞ്ഞാല്‍ മറ്റ് കുട്ടികള്‍ക്ക് മുമ്പേ തീര്‍ക്കുന്നവര്‍ ആയിരിക്കും ഇവര്‍. ഈ കാര്യങ്ങള്‍ ഇവിടെ പറയുന്നത് എന്തിനാണെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ഇത് പറയാന്‍ കാരണമുണ്ട്. ഇന്ത്യയിലെ വണ്ടിക്കമ്പനികള്‍ക്കിടയിലെ പഠിപ്പിസ്റ്റായി മാറിയിരിക്കുകയാണ് ഹോണ്ട. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാര്‍ മോഡലുകളെയും E20 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്താണ് ഹോണ്ട എതിരാളികളെ പിന്നിലാക്കി സ്‌കോര്‍ ചെയ്തത്.

ഹോണ്ട ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്ന മൂന്ന് കാറുകളും E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുന്നു. തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും E20 വാഹനങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുന്ന ആദ്യത്തെ കമ്പനിയാണ് ഹോണ്ട. മറ്റ് വാഹന നിര്‍മ്മാതാക്കള്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ പാടുപെടുമ്പോള്‍, ഹോണ്ട കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ലക്ഷ്യം നേടി.

honda cars entire line-up e20 compliant

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹോണ്ട അമേസ് സബ് കോംപാക്ട് സെഡാന്റെ പുതിയ തലമുറ പതിപ്പ് വിപണിയിലെത്തിച്ചത്. ഈ മൂന്നാം തലമുറ അമേസ് സെഡാന്‍ മോഡലും E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുകയാണ് ഹോണ്ട. ഇതുകൂടാതെ, എലിവേറ്റ് എസ്‌യുവി, സിറ്റി മിഡ്‌സൈസ് സെഡാന്‍ മോഡലുകളും ജാപ്പനീസ് കമ്പനി E20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന തരത്തില്‍ പരിവര്‍ത്തനം ചെയ്തിട്ടുണ്ട്.

എന്താണ് E20 ഇന്ധനം എന്ന് അറിയാത്തവര്‍ക്കായി 1 ലിറ്റര്‍ പെട്രോളിലോ ഡീസലിലോ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന രീതിയാണിതെന്ന് പറയാം. അതായത് 1 ലിറ്റര്‍ പെട്രോളില്‍ 200 മില്ലി എഥനോള്‍ കലര്‍ത്തിയാല്‍ അതിനെ E20 ബ്ലെന്‍ഡഡ് പെട്രോള്‍ എന്ന് വിളിക്കാം. ഈ ഇന്ധനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഹോണ്ട തങ്ങളുടെ എല്ലാ കാര്‍ മോഡലുകളും പരിഷ്‌കരിച്ചത്.

ഈ വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പെട്രോള്‍ വാഹനങ്ങളും ബൈ-ഫ്യൂവല്‍ വാഹനങ്ങള്‍ പോലുള്ള ഐസി എഞ്ചിന്‍ വാഹനങ്ങള്‍ E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ സാഹചര്യത്തിലാണ് മറ്റ് ബ്രാന്‍ഡുകള്‍ക്ക് മുമ്പേ തന്നെ ഹോണ്ട തങ്ങളുടെ മോഡല്‍ നിര മൊത്തത്തില്‍ E20 നിയന്ത്രണങ്ങള്‍ പാലിക്കുന്ന തരത്തില്‍ പരിവര്‍ത്തനം ചെയ്തത്.

ഇതിലൂടെ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഹോണ്ട. പഴയ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്. വായു മലിനീകരണം നിയന്ത്രണവിധേയമാക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ E20 ഇന്ധനം പ്രോത്സാഹിപ്പിക്കുന്നത്. E20 പെട്രോള്‍ കത്തുമ്പോള്‍ സാധാരണ പെട്രോളിനേക്കാള്‍ കുറവ് കാര്‍ബണ്‍ മോണോക്‌സൈഡാണ് (CO) പുറത്തുവിടുന്നത്.

E20 ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ വായു മലിനീകരണം കുറയ്ക്കുന്നുവെന്ന് മാത്രമല്ല ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ E20 ഫ്യുവല്‍ നടപ്പിലാക്കിയത്. നേരത്തെ പെട്രോള്‍ പമ്പുകള്‍ E10 ഇന്ധനവും നല്‍കിയിരുന്നു. ജലരഹിതമായ ഈഥൈല്‍ ആല്‍ക്കഹോളിനാണ് എഥനോള്‍ എന്നു പറയുന്നത്. കരിമ്പ്, ധാന്യങ്ങള്‍ എന്നിങ്ങനെ അന്നജം ധാരാളം അടങ്ങിയ ജൈവ വസ്തുക്കളില്‍ നിന്നാണ് ഇതിന്റെ നിര്‍മാണവും.

അതുകൊണ്ട് തന്നെ ചെലവ് കുറയ്ക്കാനും കഴിയും. പുതിയ മോഡലുകള്‍ക്ക് അനുസൃതമായി രാജ്യത്തെ ആയിരക്കണക്കിന് ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ E20 പെട്രോളും ഡീസലും ലഭ്യമാക്കിയിട്ടുണ്ട്. ഹോണ്ട വഴികാണിച്ചതിനാല്‍ അധികം വൈകാതെ തന്നെ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ മോഡലുകള്‍ E20 കംപ്ലയിന്റ് ആക്കി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ മുന്‍ നിര കനികളും ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉടന്‍ നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, February 6, 2025, 17:26 [IST]
English summary
Honda becomes first car maker in india to make its complete range e20 compliant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X