ജിഎസ്ടി കുറച്ചിട്ടും ഗതിപിടിക്കുന്നില്ലെല്ലോ! വില്‍പ്പനയില്‍ തപ്പിത്തടഞ്ഞ് പ്രമുഖ ജാപ്പനീസ് ബ്രാന്‍ഡ്

സെപ്റ്റംബര്‍ 22 മുതല്‍ രാജ്യത്ത് പുതിയ ജിഎസ്ടി ഘടന പ്രാബല്യത്തില്‍ വന്നു. ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ വാഹന നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. ചില നിര്‍മാതാക്കള്‍ ജിഎസ്ടി കട്ടിന് ശേഷമുള്ള പുതിയ വിലകള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്തിയപ്പോള്‍ ചിലര്‍ സെപ്റ്റബര്‍ 22 ആകാന്‍ കാത്തിരുന്നു. ഏതായാലും രാജ്യത്തെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ നവരാത്രി സമയത്തായിരുന്നു ഉപഭോക്താക്കളെയും കമ്പനികളെയും ഒരുപോലെ സന്തോഷിപ്പിച്ച മാറ്റം നിലവില്‍ വന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ബ്രാന്‍ഡുകളുടെയെല്ലാം വില്‍പ്പന കണക്കുകളില്‍ ജിഎസ്ടി മാറ്റത്തിന്റെ നേട്ടം പ്രതിഫലിച്ചിരുന്നു.

എന്നാല്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സിന് അതുകൊണ്ടും വലിയ മെച്ചമുണ്ടായില്ലെന്നാണ് പറയാന്‍ കഴിയുക. ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (HCIL) 2025 സെപ്റ്റംബര്‍ മാസത്തില്‍ ആകെ 8,096 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ഇതില്‍ ആഭ്യന്തര വില്‍പ്പന 5,303 യൂണിറ്റുകളും വിദേശ കയറ്റുമതി 2,793 യൂണിറ്റുകളുമാണ്. ഇത് സാധാരണയായി ഇന്ത്യയില്‍ ഹോണ്ട വില്‍ക്കുന്ന കാറുകളുടെ എണ്ണത്തേക്കാള്‍ അല്‍പ്പം കുറവാണ്.

honda cars

2024 സെപ്റ്റംബര്‍ മാസം ഹോണ്ടയുടെ മൊത്തം വില്‍പ്പന 10914 യൂണിറ്റ് ആയിരുന്നു. 2818 യൂണിറ്റ് കുറഞ്ഞതോടെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 25.82 ശതമാനം ഇടിഞ്ഞു. 2024 സെപ്റ്റംബര്‍ മാസത്തില്‍ ഹോണ്ട ഇന്ത്യയില്‍ വിറ്റ കാറുകളുടെ എണ്ണം 5675 യൂണിറ്റായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 6.56 ശതമാനം ഇടിഞ്ഞു.

അതേസമയം വെറും 3850 കാറുകള്‍ മാത്രം വിറ്റ 2025 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ വളര്‍ച്ചയാണ്. മുന്‍ മാസത്തെ അപേക്ഷിച്ച് 2025 സെപ്റ്റംബറില്‍ 1453 യൂണിറ്റ് അധികം വിറ്റ് 37.74 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ മാസം ഹോണ്ട ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്തത് 2793 കാറുകളാണ്.

honda elevate

2024 സെപ്റ്റംബറില്‍ ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത ഹോണ്ട കാറുകളുടെ എണ്ണം 5,239 ആയിരുന്നു. 2024 സെപ്റ്റംബറിനെ അപേക്ഷിച്ച് ഏകദേശം 2,446 കാറുകളുടെ കുറവുണ്ട്. ഏകദേശം 46.68 ശതമാനമാണ് കയറ്റുമതിയിലെ ഇടിവ്. അതേസമയം വരും ദിവസങ്ങളില്‍ വില്‍പ്പന കൂടുമെന്നാണ് ഹോണ്ട അധികൃതരുടെ പ്രതീക്ഷ.

'സെപ്റ്റംബറില്‍ നവരാത്രി ആരംഭിച്ചതിനുശേഷം മൊത്തവ്യാപാരത്തിലും വിതരണത്തിലും ഗണ്യമായ വളര്‍ച്ചയുണ്ടായി. ജിഎസ്ടി പ്രഖ്യാപനങ്ങളെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ വാഹനങ്ങള്‍ വാങ്ങുന്നുണ്ട്. ജിഎസ്ടി 2.0 ഉപഭോക്താക്കള്‍ക്കും വാഹന വ്യവസായത്തിനും അനുഗ്രഹമാണ്. വിലക്കുറവും ഓഫറുകളും കാരണം ഇപ്പോള്‍ കാറുകള്‍ വളരെ താങ്ങാവുന്ന വിലയില്‍ ലഭ്യമാണ്. ദസറ, ദീപാവലി ആഘോഷ സീസണുകളില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കാര്‍ വാങ്ങാനുള്ള ആവേശം വര്‍ധിക്കുന്നതിനാല്‍ ഒക്ടോബറിലും ഇതിന് ആക്കം കൂടുമെന്ന് പ്രതീക്ഷിക്കുന്നു' ഹോണ്ട കാര്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ബെഹാല്‍ പറഞ്ഞു.

honda amaze

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (HCIL) 1995 ഡിസംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഈട്, വിശ്വാസ്യത, സുരക്ഷ, ഇന്ധനക്ഷമത എന്നിവയാല്‍ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ എളുപ്പം കയറിക്കൂടാന്‍ കമ്പനിക്ക് സാധിച്ചു. നിലവില്‍ ഹോണ്ടയുടെ അത്യാധുനിക നിര്‍മ്മാണ പ്ലാന്റ് രാജസ്ഥാനിലെ ആല്‍വാറില്‍ സ്ഥിതി ചെയ്യുന്നത്. രാജ്യത്തുടനീളം കമ്പനിക്ക് വിപുലവും ശക്തവുമായ സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖലയുണ്ട്.

ജാപ്പനീസ് കാറുകളോട് ഇന്ത്യക്കാര്‍ക്ക് എപ്പോഴും പ്രത്യേക ഇഷ്ടമുണ്ട്. സുസുക്കി, ടൊയോട്ട എന്നീ ബ്രാന്‍ഡുകളുടെ കാറുകള്‍ ചൂടപ്പം പോലെ വിറ്റുപോകുമ്പോള്‍ ഹോണ്ട തപ്പിത്തടയുകയാണ്. അതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് കമ്പനി ഇന്ത്യയിലെ വാഹന നിര വിപുലീകരിക്കാത്തതാണ്. സിറ്റി ഹൈബ്രിഡ് അടക്കം നിലവില്‍ ഹോണ്ട നാല് കാറുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

അമേസ്, സിറ്റി സെഡാനുകളും എലിവേറ്റ് എസ്‌യുവിയും മാത്രമാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. കൂടുതല്‍ ഗ്ലോബല്‍ മോഡലുകള്‍ കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരാതെ പഴയ പ്രതാപത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഏതായാലും ജിഎസ്ടി പരിഷ്‌കരണങ്ങളും ഉത്സവ സീസണും കാരണം വരും മാസങ്ങളില്‍ ഹോണ്ട കാര്‍ വില്‍പ്പന വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Saturday, October 4, 2025, 10:33 [IST]
English summary
Honda car sales decline in september 2025 despite gst price reduction all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X