₹95,500 വരെ ജിഎസ്ടി കട്ട്, ഒപ്പം ഓഫറുകളും! സാധാരണക്കാരനും ഇനി സുഖസുന്ദരമായി ഹോണ്ട കാറുടമയാകാം
ഓട്ടോമൊബൈല്‍ രംഗം സൂക്ഷ്മമായി പിന്തുടരുന്നവര്‍ക്കറിയാം വാഹന നിര്‍മാതാക്കള്‍ വില കൂട്ടുന്നതല്ലാതെ വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് വില കുറയ്ക്കുന്നത്. ഉത്പാദന ചെലവുകള്‍, പണപ്പെരുപ്പം എന്നീ പേരുകള്‍ ചൂണ്ടിക്കാട്ടി ബ്രാന്‍ഡുകള്‍ കൃത്യമായ ഇടവേളകളില്‍ ചെറിയ തോതില്‍ വില കൂട്ടിയാണ് നഷ്ടം നികത്തുന്നതെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടിയില്‍ വമ്പന്‍ പരിഷ്‌കാരം പ്രഖ്യാപിച്ചതോടെ വണ്ടിക്കമ്പനികളും ജനങ്ങളുമെല്ലാം ഹാപ്പിയാണ്. നേരത്തെ ഉണ്ടായിരുന്ന 28 ശതമാനത്തില്‍ നിന്ന് ചെറിയ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, സിഎന്‍ജി, എല്‍പിജി കാറുകളുടെ ജിഎസ്ടി ഇപ്പോള്‍ 18 ശതമാനമാക്കി കുറച്ചിരിക്കുകയാണ്.
പെട്രോള്‍, സിഎന്‍ജി കാറുകള്‍ക്ക് 1200 സിസിയോ അതില്‍ കുറവോ ശേഷിയുള്ള എഞ്ചിന്‍ ഉണ്ടായിരിക്കണം എന്നതാണ് ഇതിനുള്ള വ്യവസ്ഥ. അല്ലെങ്കില്‍ ഈ കാറുകളുടെ നീളം 4 മീറ്ററില്‍ കൂടരുത്. ജിഎസ്ടി 2.0 സെപ്റ്റംബര്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. അതിന് മുന്നോടിയായി തന്നെ
രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര, എംജി തുടങ്ങിയ കമ്പനികള്‍ പുതുക്കിയ വിലകള്‍ ഇതിനോടകം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു.

2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വിലകളോടെ പുതുക്കിയ ജിഎസ്ടി നിരക്കുകളുടെ മുഴുവന്‍ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎല്‍) പ്രഖ്യാപിച്ചു. ഉത്സവ സീസണില്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്ന സമയത്താണ് ഈ നീക്കം. നികുതി ലാഭിക്കുന്നതിനൊപ്പം പ്രത്യേക ഓഫറുകളും സംയോജിപ്പിച്ച് തങ്ങളുടെ കാറുകള്‍ കൂടുതല്‍ പ്രാപ്യമാക്കിക്കൊണ്ട് ഉത്സവകാലം ആഘോഷിക്കാന്‍ ഒരു അധിക കാരണം നല്‍കുകയാണ് ഹോണ്ട.
ജിഎസ്ടി 2.0 നടപ്പാക്കുന്നതിന്റെ ഫലമായി കോംപാക്റ്റ് സെഡാനുകള്‍ മുതല്‍ എസ്യുവികള്‍ വരെയുള്ള തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലുടനീളം ഉപഭോക്താക്കള്‍ക്ക് ഗണ്യമായ ലാഭം നേടാനാകുമെന്ന് ഹോണ്ട അധികൃതര്‍ വ്യക്തമാക്കി. ഇതിനോടകം കാറുകള്‍ക്കുള്ള ബുക്കിംഗുകള്‍ ആരംഭിച്ചതായും ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവര്‍ക്ക് ഏറ്റവും ശുഭകരമായ സമയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന നവരാത്രി സമയത്ത് ഡെലിവറികള്‍ ആരംഭിക്കുമെന്നും അറിയിച്ചു.

ജിഎസ്ടി ഇളവുകളുടെ ഫലമായി അമേസ്, എലിവേറ്റ്, സിറ്റി എന്നിവയ്ക്ക് 95,500 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ടാം തലമുറ ഹോണ്ട അമേസിന് 72,800 രൂപ വരെയും മൂന്നാം തലമുറ അമേസിന് 95,500 രൂപ വരെയും വിലക്കുറവ് ലഭിക്കും. ഹോണ്ട എലിവേറ്റിനും സിറ്റിക്കും യഥാക്രമം 58,400 രൂപയും 57,500 രൂപയും വരെ വിലക്കുറവ് ലഭിക്കും. വിശദമായ വിവരങ്ങള്‍ ചുവടെ കാണുന്ന പട്ടിക നോക്കി മനസ്സിലാക്കാം.
| മോഡല്‍ | പ്രതീക്ഷിക്കുന്ന വിലക്കുറവ് |
| രണ്ടാം തലമുറ ഹോണ്ട അമേസ് | ₹72,800 വരെ |
| മൂന്നാം തലമുറ ഹോണ്ട അമേസ് | ₹95,500 വരെ |
| ഹോണ്ട എലിവേറ്റ് | ₹58,400 വരെ |
| ഹോണ്ട സിറ്റി | ₹57,500 വരെ |
ഓട്ടോമൊബൈല്‍ വ്യവസായത്തിന് വളരെ സമയോചിതമായ ഒരു ഘട്ടത്തില്‍ വരുന്ന സര്‍ക്കാരിന്റെ പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ബെഹല്‍ പറഞ്ഞു. വേരിയന്റ് തിരിച്ചുള്ള വിശദമായ വിലനിര്‍ണയവും നിലവിലുള്ള ഉത്സവകാല ഓഫറുകളെയും കുറിച്ചുള്ള വിശദ വിവരങ്ങള്‍ അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും.
ജിഎസ്ടി നിരക്കിളവുകളും ഉത്സവകാല ഓഫറുകളും ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്ക് ഹോണ്ടയുടെ അമേസ്, സിറ്റി പോലുള്ള കാറുകള്‍ കൂടുതല്‍ എളുപ്പത്തില്‍ വാങ്ങാന്‍ സഹായിക്കുന്നു. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ അടുത്തുവരുമ്പോള്‍ ഡിമാന്‍ഡ് നിറവേറ്റാന്‍ ഹോണ്ട സ്വയം സജ്ജമാണ്. ജിഎസ്ടി 2.0 വഴിയുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണമായി ഉപഭോക്താക്കള്‍ക്ക് കൈമാറാനുള്ള തീരുമാനം ഹോണ്ടയുടെ സുതാര്യതയും ഉപഭോക്തൃ മുന്‍ഗണനകള്‍ക്കും അടിവരയിടുന്നു.
ജിഎസ്ടി 2.0 ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും കൈമാറാനുള്ള ഹോണ്ട കാര്‍സ് ഇന്ത്യയുടെ തീരുമാനം ബ്രാന്‍ഡിനും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാണ്. കുറഞ്ഞ വിലകള്‍ക്കൊപ്പം ആകര്‍ഷകമായ ഫെസ്റ്റിവല്‍ ഡിസ്‌കൗണ്ടുകള്‍ കൂടി ചേരുന്നതോടെ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന ഉത്സവ സീസൺ ഒരു ഹോണ്ട വാങ്ങാന്‍ ഏറ്റവും മികച്ച സമയമായി മാറുന്നു.

അമേസ്, എലിവേറ്റ്, സിറ്റി തുടങ്ങിയ മോഡലുകള്‍ ഇപ്പോള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്നതോടെ ഈ ഉത്സവ സീസണില്‍ ഫാമിലി കാര്‍, പ്രീമിയം വിഭാഗങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഹോണ്ടക്കും സാധിക്കും. ജിഎസ്ടി ഇളവ്, ഉത്സവ സീസണ്‍ ഓഫര്‍ എന്നിവയ്ക്ക് ശേഷം വേരിയന്റ് തിരിച്ചുള്ള വില വിവരരങ്ങള്‍ അറിയാന്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ഹോണ്ട ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നു.


Click it and Unblock the Notifications








