ഇതായിരുന്നോ ഹോണ്ടയുടെ ക്രിസ്മസ് സമ്മാനം; 1.76 ലക്ഷം രൂപ ലാഭത്തിൽ കാറുകൾ സ്വന്തമാക്കാനുള്ള അവസരം
ഡിസംബർ മാസം ഇങ്ങെത്തിയതോടെ ഉത്സവ കാലത്തിൻ്റെ ആരവം ഉയരുകയാണ്. ക്രിസ്മസും പുതുവത്സരവും എല്ലാം ഒന്നിനുപുറകെ ഒന്നായി അണിനിരക്കുന്നു. ഈ ആഘോഷരാവുകളിൽ വാഹനപ്രേമികൾക്കായിരിക്കും ഏറ്റവും കൂടുതൽ കോളടിച്ചത്. കാരണം ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളിലൊന്നായ ഹോണ്ട തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു ക്രിസ്മസ് വിരുന്നുതന്നെ തയ്യാറാക്കി വെച്ചിരിക്കുകയാണ്. അമേസ്, എലിവേറ്റ്, സിറ്റി എന്നീ കിടിലൻ മോഡലുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ് നൽകിയിരിക്കുന്നത്. ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷാവസാനം തന്നെയായിരിക്കും ഏറ്റവും നല്ല അവസരം. അതിനാൽ ഷോറൂമുകളിലേക്ക് ഓടും മുമ്പ് ഓഫർ വിവരങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞാലോ.
ആദ്യം തന്നെ അമേസിൻ്റെ വിശദാംശങ്ങളിലേക്ക് കടക്കാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്കോംപാക്റ്റ് സെഡാനുകളിൽ ഒന്നാണ് അമേസ്. ആകർഷകമായ ഡിസൈനും വിശാലമായ ഇൻ്റീരിയറും എല്ലാമാണ് ഇവൻ്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയേണ്ടത്. ഈ ഡിസംബർ മാസം ഓഫറുകൾ പ്രക്യാപിച്ചതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭത്തിൽ അമേസിനെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

7,40,800 രൂപ എന്ന ആകർഷകമായ എക്സ്ഷോറൂം വിലയിൽ വാങ്ങാൻ സാധിക്കുന്ന അമേസിന് 87,000 വരെയുള്ള ആനുകൂല്യങ്ങളോടെ ഇപ്പോൾ സ്വന്തമാക്കാനാവുന്നതാണ്. ഇതിൽ കാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ്, വാറണ്ടി എക്സ്റ്റൻഷൻ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നുണ്ട്. ഈ വലിയ ഓഫുറുകൾ മൂലം ആദ്യമായി കാർ വാങ്ങുന്നവർക്ക് ലാഭത്തിൽ കൂടുതൽ കംഫർട്ടായ ഒരു കിടിലൻ സെഡാനായിരിക്കും ലഭിക്കാൻ പോകുന്നത്.
അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയത് കാറിനെ സംബന്ധിച്ച് വലിയ മുന്നേറ്റമായാണ് കാണുന്നത്. കൂടാതെ ഉഗ്രൻ സാങ്കേതിവിദ്യകളും ഉയർന്ന മൈലേജും വരെ അമേസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ഇവൻ്റെ ഹൃദയം തുടിക്കുന്നത്. ഇത് മാനുവൽ ഗിയർബോക്സിനൊപ്പം CVT ഓട്ടോമാറ്റിക് ഓപ്ഷനിലും ലഭ്യമാണ്. മാത്രവുമല്ല 416 ലിറ്റർ ബൂട്ട് സ്‌പേസ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾസ് തുടങ്ങിയ സവിശേഷതകളുമുണ്ട്.

രണ്ടാമതായി പറയേണ്ടത് ഹോണ്ട സിറ്റിയെ കുറിച്ചാണ്. 1,57,700 രൂപ വരെ ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നതിനാൽ സെഡാൻ വിഭാഗത്തിലെ ആകർഷകമായ മോഡലായി മാറിയിരിക്കുകയാണ്. ഇതിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 11,95,300 രൂപ മുതലാണ്. ലെവൽ-2 ADAS സുരക്ഷാ സംവിധാനങ്ങൾ, ലെയ്ൻ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്മാർട്ട് ഇൻഫോടെയിൻമെന്റ്, മികച്ച റിയർ സീറ്റ് സ്പേസ് എന്നിവയെല്ലാമാണ് പ്രധാന പ്രത്യേകത.
സിറ്റിയിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് നൽകിരിക്കുന്നത്. ഇത് 19-121 bhp വരെ പവറും 145 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. മാത്രവുമല്ല 6-സ്പീഡ് മാനുവൽ ഗിയർബോക്സും CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കുന്നത് കാറിനെ ആകർഷിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. മാനുവൽ വേർഷനിൽ ശരാശരി 17.7-17.8 കിലോമീറ്റർ മൈലേജും, CVT ഓട്ടോമാറ്റിക് മോഡലിൽ ഏകദേശം 18.4 കിലോമീറ്റർ മൈലേജുമാണ് നൽകുന്നത്.

അവസാനമായി ഈ നിരയിൽ വരുന്ന മോഡലാണ് എലിവേറ്റ്. ഇതിനോടകം തന്നെ ജനഹ്യദയത്തിൽ വൻ സ്വീകാര്യത ലഭിച്ച ഈ എസ്‌യുവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 10,99,900 രൂപ മുതലാണ്. ഇപ്പോൾ 1,76,000 രൂപ വരെയുള്ള ഓഫറുകളിലാണ് സ്വന്തമാക്കാൻ സാധിക്കുന്നത്. ശക്തമായ റോഡ് പ്രെസൻസ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, വിശാലമായ ക്യാബിൻ, എന്നിവയെല്ലാം എലിവേറ്റിനെ ഫാമിലി ഫ്രണ്ട്ലി എസ്‌യുവിയാക്കി മാറ്റുന്നുണ്ട്.
1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇവൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് 121 bhp പവറും 145 Nm ടോർക്കും നൽകുന്നുണ്ട്. ഒപ്പം 6-സ്പീഡ് മാനുവലും CVT ഓട്ടോമാറ്റിക്കുമെന്ന രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്.മാത്രവുമല്ല മാനുവൽ വേർഷൻ ഏകദേശം 15.31 കിലോമീറ്റർ മൈലേജും CVT ഓട്ടോമാറ്റിക് 16.92 കിലോമീറ്റർ വരേയും മൈലേജ് കൈവരിക്കുന്നുണ്ട്. ഇത്രയും സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഈ മൂന്നു മോഡലുകളേയും ലാഭകരമായി സ്വന്തമാക്കാനുള്ള ഈ അവസരം പാഴാക്കരുതേ.


Click it and Unblock the Notifications








