ഇന്ത്യയിൽ നിന്ന് ഹോണ്ട കയറ്റിവിട്ടത് രണ്ട് ലക്ഷം യൂണിറ്റുകൾ; ഏതൊക്കെ രാജ്യത്തേക്കാണെന്ന് അറിയണ്ടേ
ഹോണ്ടയെന്നാൽ അതിന് തുല്യം കംഫർട്ട് എന്നാണല്ലാ. സെഡാൻ ആയാലും എസ്‌യുവി ആയാലും കംഫർട്ട് വിട്ടൊരു കളിയില്ല ബ്രാൻഡിന്. ഇന്ത്യയിൽ നിർമിക്കുക മാത്രമല്ല, പല രാജ്യങ്ങളിലേക്കും കയറ്റി വിടുന്നുമുണ്ട്. അത്തരത്തിൽ ഹോണ്ട ഇന്ത്യയിൽ നിന്ന് കയറ്റി വിട്ടത് രണ്ട് ലക്ഷം യൂണിറ്റുകളാണ്. SAARC രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, SADC രാജ്യങ്ങൾ എന്നിവടങ്ങളിലേക്കാണ് തുടക്കത്തിൽ അയച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ്, മെക്സിക്കോ, തുർക്കി എന്നിവടങ്ങളിലേക്കെല്ലാം തന്നെ ഹോണ്ട തങ്ങളുടെ കാറുകൾ അയച്ചിട്ടുണ്ട്. മൊത്തത്തിൽ, വാഹനങ്ങൾ ആഗോളതലത്തിൽ 33 രാജ്യങ്ങളിൽ എത്തിയിട്ടുണ്ട്. ഹോണ്ട സിറ്റി, എലിവേറ്റ് എന്നീ മോഡലുകളാണ് കയറ്റുമതിയിൽ മുന്നിൽ തന്നെ നിൽക്കുന്നത്.
78 ശതമാനം കയറ്റുമതിയിൽ പ്രധാന പങ്ക് ഈ രണ്ട് മോഡലുകളുടേതാണ്. ഹോണ്ട എലിവേറ്റ് V, VX, ZX വേരിയന്റുകളിൽ ക്രിസ്റ്റൽ ബ്ലാക്ക് പേൾ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും കമ്പനി പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്ത V, VX ട്രിമ്മുകളുടെ വില യഥാക്രമം 12.39 ലക്ഷം രൂപയിലും 14.13 ലക്ഷം രൂപയിലും ആരംഭിക്കുന്നു.

1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,600 ആർപിഎമ്മിൽ 119 bhp പവറും 4,300 ആർപിഎമ്മിൽ 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എലിവേറ്റിന്റെ മാനുവൽ മോഡലുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി പറയുന്നത്.
അതേസമയം എലിവേറ്റ് ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 16.92 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹോണ്ട അവകാശപ്പെടുന്നത്. സേഫ്റ്റി വർധിപ്പിക്കുന്നതിനായി ADAS ഫീച്ചറുകളുടെ പിന്തുണയും മിഡ്-സൈസ് എസ്‌യുവിയിലുണ്ട്. കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നീ ഉഗ്രൻ സംവിധാനങ്ങളാണ് ഹോണ്ട എലിവേറ്റിനറെ ADAS ഫീച്ചറുകളിൽ ഒരുക്കിയിരിക്കുന്നത്.
ഹോണ്ട സിറ്റിയുടെ എക്സ്ഷോറൂം വില 20.85 ലക്ഷം രൂപയാണ്. ഹൈബ്രിഡ് കാറിന്റെ ബേസ് മോഡൽ നിർത്തലാക്കിയതോടെ സിറ്റി e:HEV ZX എന്ന ഒരൊറ്റ വേരിയന്റിൽ മാത്രമേ ഇപ്പോൾ സ്വന്തമാക്കാനാവൂ. ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനാണ് കാറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
ഇസിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 126 bhp കരുത്തിൽ പരമാവധി 253 Nm torque വരെ നൽകാനുമാവും. ഹോണ്ട സിറ്റി ഹൈബ്രിഡിലെ ആദ്യത്തെ മോട്ടോർ ഒരു ഇലക്ട്രിക് ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ രണ്ടാമത്തേത് വാഹനത്തെ മുന്നോട്ട് നയിക്കാനുള്ള പവർ നൽകുന്നു. സ്റ്റാർട്ട്/സ്റ്റോപ്പ് സാഹചര്യങ്ങളിൽ മോഡൽ ഇലക്ട്രിക്-ഒൺലി മോഡിൽ കാർ തനിയെ പ്രവർത്തിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
അങ്ങനെ മൈലേജ് കൂടാനും ഇത് സഹായിക്കും. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 27.1 കിലോമീറ്റർ മൈലേജും 1,000 കിലോമീറ്റർ റേഞ്ചുമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അന്യായ യാത്രാ സുഖവും അടിപൊളി ഡ്രൈവിംഗ് കംഫർട്ടുമാണ് കാറിൽ ലഭിക്കുക. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആമസോൺ എക്കോ, ഗൂഗിൾ അസിസ്റ്റൻ്റ് ഇൻ്റഗ്രേഷൻ എന്നിവയ്‌ക്കൊപ്പം ഹോണ്ട കണക്റ്റ്, ഇലക്ട്രിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, 6 എയർബാഗുകൾ, തുടങ്ങി നിരവധി ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








