E20 പെട്രോള്‍: നുമ്മ 2009-ലേ സീന്‍ വിട്ടതാണെന്ന് ഹോണ്ട! ദീര്‍ഘവീക്ഷണം അപാരം തന്നെ...

മലിനീകരണം കുറയ്ക്കാനും ഫോസില്‍ ഇന്ധനങ്ങളിലുള്ള ആശ്രയം ലഘൂകരിക്കാനും ലക്ഷ്യമിട്ട് E20 ഇന്ധനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ.E20 ഇന്ധനത്തിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍ വാഹനലോകത്തെ ഒരു പ്രധാന ചര്‍ച്ചാവിഷയം. കേന്ദ്ര സര്‍ക്കാര്‍ E20 ഇന്ധനം നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി വരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. E20 ഇന്ധനത്തിലേക്കുള്ള മാറ്റം പഴയ വാഹനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക പല കാര്‍ ഉടമകള്‍ക്കുമുണ്ട്. എന്നാല്‍ ബിഗ് ബി സിനിമയിലെ ഐക്കണിക് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കില്‍ പറഞ്ഞ പോലെ '2009-ല്‍ നുമ്മ ഈ സീന്‍ വിട്ടതാണ്' എന്ന് പറയുകയാണ് ഹോണ്ട. അത് എങ്ങിനെയാണെന്ന് ചുവടെ വിശദീകരിക്കാം.

അതിനായി ആദ്യം നമ്മള്‍ E20 പെട്രോള്‍ (E20 Fuel) എന്താണെന്ന് മനസ്സിലാക്കണം. ഇന്ത്യ. ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറച്ച് പണം ലാഭിക്കാനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായാണ് കേന്ദ്രം പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന രീതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ പെട്രോളില്‍ 10% എഥനോള്‍ ആയിരുന്നു കലര്‍ത്തിയിരുന്നത്.

honda cars e20 compliant

ഇതിനെ E10 പെട്രോള്‍ എന്നാണ് വിളിക്കുന്നത്. 20% എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വ്യാപകമാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം മുതല്‍ പമ്പുകളില്‍ E20 പെട്രോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കരിമ്പ്, ചോളം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ നിര്‍മ്മിക്കുന്നത്. എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നത് വഴി എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന് പുറമെ രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്കും നല്ല വില ലഭിക്കുന്നു.

ഇതാണ് എഥനോള്‍ കലര്‍ത്തിയ ഇന്ധനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാനുള്ള മറ്റൊരു കാരണം. E20 പെട്രോള്‍ കൂടുതല്‍ ശുദ്ധവും പരിസ്ഥിതി സൗഹൃദവുമാണെങ്കിലും ഇത് തുരുമ്പിന് കാരണമാകും. എഥനോള്‍ കലര്‍ന്ന ഇന്ധനങ്ങള്‍ക്ക് അനുസൃതമായി നിര്‍മ്മിക്കാത്ത കാറുകളുടെ ഫ്യുവല്‍ ലൈനുകള്‍, സീലുകള്‍, ഇന്‍ജക്റ്ററുകള്‍ എന്നിവ തകരാറിലാക്കുമെന്നാണ് പറയപ്പെടുന്നത്. എഥനോളിന് ഊര്‍ജ്ജ സാന്ദ്രത കുറവായതുകൊണ്ട് E20 കംപ്ലയിന്റ് അല്ലാത്ത കാറുകളുടെ മൈലേജ് ചെറിയ തോതില്‍ കുറയുന്നതായി ചില ഉപഭോക്താക്കള്‍ പറയുന്നു. വിദഗ്ധരും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

e20 fuel

മാത്രമല്ല പെര്‍ഫോമന്‍സിലും ഇടിവ് കണ്ടേക്കാം. ഇതുകൊണ്ടാണ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ കാറുകളും ബൈക്കുകളും E20 ഇന്ധനത്തിന് അനുസൃതമായി അപ്‌ഡേറ്റ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കാറുകള്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഹാന്‍ഡില്‍ ചെയ്യുന്ന തരത്തിലല്ല എഞ്ചിനീയറിംഗ് ചെയ്തിരിക്കുന്നത്. കാലംചെല്ലുമ്പോള്‍ ഈ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഉയര്‍ന്ന പരിപാലന ചെലവുകളും വന്നുചേരും.

എന്നാല്‍ ഇതൊന്നും കേട്ട് ഹോണ്ട കാര്‍ ഉടമകള്‍ ബേജാറാകേണ്ട കാര്യമില്ല. 2009 ജനുവരി 1 മുതല്‍ നിര്‍മ്മിച്ച എല്ലാ കാറുകളും E20 ഇന്ധനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഹോണ്ട സ്ഥിരീകരിച്ചിട്ടുണ്ട്. പ്രത്യേകം ശ്രദ്ധിക്കുക, എല്ലാ കാറുകളുമില്ല നിലവില്‍ 16 കൊല്ലം വരെ പഴക്കമുള്ള ഹോണ്ട ഉല്‍പ്പന്നങ്ങളുടെ കാര്യമാണ് പറഞ്ഞുവന്നത്. ഇതിനര്‍ത്ഥം അവരുടെ എഞ്ചിനുകള്‍, ഫ്യുവല്‍ സിസ്റ്റംസ്, മറ്റ് പ്രധാന പാര്‍ട്‌സുകള്‍ എന്നിവ എഥനോള്‍ വഴിയുള്ള തുരുമ്പെടുക്കല്‍ സാധ്യതയില്‍ നിന്ന് സുരക്ഷിതമാണ് എന്നാണ്.

honda city

ഹോണ്ടയുടെ ദീര്‍ഘവീക്ഷണം കാരണം, ഉടമകള്‍ക്ക് പുതിയ പാര്‍ട്‌സുകള്‍ ഘടിപ്പിക്കുകയോ മാറ്റിവെക്കുകയോ പെര്‍ഫോമന്‍സസോ മൈലേജോ കുറയുമെന്ന ആശങ്കകളില്ലാതെ വണ്ടി കൊണ്ടുനടക്കാം. മനസമാധാനത്തോടെയും വിശ്വാസ്യതയോടെയും അവര്‍ക്ക് ഡ്രൈവിംഗ് ആസ്വദിക്കാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ സമയപരിധിക്ക് മുമ്പേ തന്നെ തങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാര്‍ മോഡലുകളും E20 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ഹോണ്ട വണ്ടിക്കമ്പനികള്‍ക്കിടയിലെ പഠിപ്പിസ്റ്റ് ആയി മാറിയിരുന്നു.

E20 റെഡി വാഹനങ്ങള്‍ പുറത്തിറക്കിയ ഹോണ്ടയുടെ മുന്നേറ്റം ഇപ്പോള്‍ ഫലം കാണുകയാണ്. ഇന്ത്യ ഗ്രീന്‍ മൊബിലിറ്റിയിലേക്ക് മാറുന്ന ഈ ഘട്ടത്തില്‍ ഇത് ഹോണ്ട ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ ഒരുപടി മുന്നിലാണെന്ന ഫീല്‍ നല്‍കും. E20 ഇന്ധനത്തെ ചുറ്റിപ്പറ്റിയുള്ള ചാര്‍ച്ചകളില്‍ ആശങ്കപ്പെട്ടിരിക്കുന്ന ഹോണ്ട കാര്‍ ഉപയോഗിക്കുന്ന ഏതെങ്കിലും സുഹൃത്ത് നിങ്ങള്‍ക്കുണ്ടോ?. എങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ചുകൊടുത്ത് ആശ്വാസം പകരുമെല്ലോ.

More from DriveSpark

Article Published On: Sunday, August 24, 2025, 19:57 [IST]
English summary
Honda cars manufactured from 01 january 2009 are e20 fuel compatible details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X