27.26 KM മൈലേജുള്ള കാറിൽ യാത്രാ സുഖം ഗ്യാരണ്ടി! ഇപ്പോള്‍ 1 ലക്ഷം രൂപ വിലക്കുറവിൽ വാങ്ങാം

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് സിറ്റി സെഡാന്‍. ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ മോഡലാണ് നിലവില്‍ നമ്മുടെ രാജ്യത്ത് വില്‍ക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സെഡാന്‍ ബോഡിടൈപ്പിലുള്ള കാറുകള്‍ക്ക് അത്ര നല്ല സമയമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരുകാലത്ത് സെഗ്‌മെന്റ് അടക്കിഭരിച്ചിരുന്ന ഹോണ്ട സിറ്റിയുടെ സ്ഥിതി അല്‍പ്പം മോശമാണ്. 2025 മെയ് മാസത്തില്‍ സിറ്റിക്ക് 491 യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അതില്‍ സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍, ഹൈബ്രിഡ് അല്ലെങ്കില്‍ e:HEV എന്നിവ ഉള്‍പ്പെടുന്നു.

അതേസമയം നിലവില്‍ സെഗ്‌മെന്റ് ലീഡറായി വിലസുന്ന ഫോക്സ്വാഗണ്‍ വെര്‍ട്ടിസിന്റെ വില്‍പ്പന 1,707 യൂണിറ്റ് ആയിരുന്നു. ഇപ്പോള്‍ വില്‍പ്പന ഉയര്‍ത്തുന്നതിനായി ഹോണ്ട ഇന്ത്യ തങ്ങളുടെ സിറ്റി e:HEV ഹൈബ്രിഡ് സെഡാന്റെ വില ഒരു ലക്ഷം രൂപയ്ക്കടുത്ത് വെട്ടിക്കുറച്ചിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 95,000 രൂപ കുറച്ചതോടെ ഹോണ്ട സിറ്റി ഹൈബ്രിഡ് സെഡാനിന്റെ പുതിയ എക്‌സ്-ഷോറൂം വില 19,89,990 രൂപയായി കുറഞ്ഞു.

honda city e-hev seating

മുമ്പ് 20,85,000 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്. ഇപ്പോള്‍ 2022-ല്‍ ലോഞ്ച് ചെയ്ത സമയത്തുണ്ടായിരുന്ന അതേ വിലയുടെ ചുറ്റുവട്ടത്ത് എത്തിയിരിക്കുകയാണ്. 19.50 ലക്ഷം രൂപയായിരുന്നു അന്നത്തെ വില. 2025 മെയില്‍ ഈ കാറിന് കമ്പനി 29900 രൂപ വില വര്‍ധിപ്പിച്ചിരുന്നു. അതിന്റെ തിരിച്ചടി വില്‍പ്പനയില്‍ നേരിട്ടതിനാല്‍ ആയിരിക്കാം കമ്പനി ഇപ്പോള്‍ വില പരിഷ്‌കരിച്ചത്. ബേസ് V വേരിയന്റ് നിര്‍ത്തലാക്കിയതിനാല്‍ ഇപ്പോള്‍ ഫുള്ളി ലോഡഡ് ZX ട്രിമ്മില്‍ മാത്രമാണ് സിറ്റി ഹൈബ്രിഡ് വാങ്ങാന്‍ സാധിക്കുന്നത്.

സെഗ്മെന്റിലെ ഒരേയൊരു സ്ട്രോംഗ് ഹൈബ്രിഡ് സെഡാന്‍ ഓപ്ഷനാണ് ഹോണ്ട സിറ്റി e:HEV. ഹോണ്ട സിറ്റി ഹൈബ്രിഡില്‍ 1.5-ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 98bhp പരമാവധി പവറും 127Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ ഒരു ഹൈബ്രിഡ് സെറ്റപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹോണ്ട സിറ്റി ഹൈബ്രിഡില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ വരുന്നുണ്ട്.

honda city e-hev seating price cut

ഒന്ന് ജനറേറ്ററായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊന്ന് വീലുകള്‍ക്ക് ശക്തി പകരുന്നു. സിറ്റി ഹൈബ്രിഡ് അതിന്റെ ഉപഭോക്താക്കള്‍ക്ക് 27.26 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.എതിരാളികള്‍ മൈല്‍ഡ് ഹൈബ്രിഡ് സെറ്റപ്പുമായി വരുമ്പോള്‍ 0.9 kWh ബാറ്ററി പായ്ക്കുള്ള സിറ്റി ഹൈബ്രിഡിന് നിശ്ചിത ദൂരം ഇലക്ട്രിക് പവറില്‍ മാത്രമായി ഓടാന്‍ സാധിക്കും.

ഹോണ്ട സിറ്റി e:HEV ഹൈബ്രിഡ് സെഡാനില്‍ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 37 കണക്റ്റഡ് ഫീച്ചറുകള്‍, സ്മാര്‍ട്ട് വാച്ച് ഇന്‍ഗ്രേഷന്‍ എന്നിവയുണ്ട്. കൂടാതെ ഈ കാറില്‍ ഇലക്ട്രിക് സണ്‍റൂഫ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് പോലുള്ള ഫീച്ചറുകളും ഉണ്ട്.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍ സിസ്റ്റം, കൊളീഷന്‍ മിറ്റിഗേറ്റിംഗ് ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ-ഹൈബീം, ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ നോട്ടിഫിക്കേഷന്‍ സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെ വരുന്ന ക്യാമറ അധിഷ്ഠിത ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

ആറ് എയര്‍ബാഗുകള്‍, ലെയ്ന്‍ വാച്ച് ക്യാമറ, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, സ്മാര്‍ട്ട്-ആംഗിള്‍ റിയര്‍ ക്യാമറ, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി സേഫ്റ്റി ഫീച്ചറുകള്‍ സെഡാനില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.

honda city e-hev adas

ഐസി എഞ്ചിന്‍, ഇലക്ട്രിക് കാറുകള്‍ക്കിടയില്‍ ഒരു മാര്‍ഗം തേടുന്ന വ്യക്തികള്‍ ഇപ്പോള്‍ ഹൈബ്രിഡ് വാഹനങ്ങളിലേക്ക് അടുക്കുകയാണ്. പെട്രോള്‍ സെഡാനുകള്‍ പരിഗണിക്കുന്ന എന്നാല്‍ കുറഞ്ഞ പ്രവര്‍ത്തനച്ചെലവും കൂടുതല്‍ സാങ്കേതികവിദ്യയും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സിറ്റിയെ ഒരു ആകര്‍ഷകമായ ഓപ്ഷനാക്കി മാറ്റാന്‍ വില വെട്ടിക്കുറക്കാനുള്ള തീരുമാനം സഹായിക്കും.

മികച്ച മൈലേജും സുരക്ഷാ ഫീച്ചറുകളുമുള്ള ഹോണ്ട സിറ്റിയുടെ തിരിച്ചുവരവ് എസ്‌യുവികളുടെ ജനപ്രീതി കൂടുന്നത് കാരണം പിന്തള്ളപ്പെട്ട് പോകുന്ന സെഡാന്‍ സെഗ്‌മെന്റിന്റെ പുനരുജ്ജീവനത്തിനും അത്യാവശ്യമാണ്. നിങ്ങളുടെ പരിചയക്കാരില്‍ ആരെങ്കിലും മികച്ച മൈലേജുള്ള ഹൈബ്രിഡ് കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ സിറ്റിയുടെ വില കുറച്ച വിവരം അവരെ അറിയിക്കുക. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവ മാത്രമല്ല കുറഞ്ഞ വിലയുള്ള ഹൈബ്രിഡ് കാര്‍ എന്ന് അവരും കൂടി അറിയട്ടെ.

More from DriveSpark

Article Published On: Saturday, July 5, 2025, 10:00 [IST]
English summary
Honda city e hev hybrid sedan gets rs 95000 price cut check new price mileage features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X