26 കി.മീ മൈലേജും 6 എയര്‍ബാഗും! യാത്രാസുഖമുള്ള കാര്‍ വില കുറച്ച് വിറ്റഴിക്കുന്നു
ഇന്ത്യയില പ്രമുഖ കാര്‍ നിര്‍മാതാക്കളാണ് ഹോണ്ട. 2024-2025 സാമ്പത്തിക വര്‍ഷം മൊത്തം 1,26,151 കാറുകള്‍ വിറ്റ് ഹോണ്ട കാര്‍സ് ഇന്ത്യ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേരിയ വളര്‍ച്ച നേടിയിരുന്നു. ആഭ്യന്തര വിപണിയില്‍ 65,925 യൂണിറ്റ് വിറ്റപ്പോള്‍ 60226 യൂണിറ്റ് കയറ്റുമതി ചെയ്തു. കയറ്റുമതിയുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വളര്‍ച്ചയാണുള്ളത്. 2025 മാര്‍ച്ച് മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കമ്പനി 7228 യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചപ്പോള്‍ 4656 യൂണിറ്റുകള്‍ കപ്പല്‍ കയറ്റി അയച്ചു. ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പന ഉയര്‍ത്താനുള്ള ശ്രമങ്ങളിലാണ് ഹോണ്ട.
ഇതിന്റെ ഭാഗമായി ചില കാറുകളില്‍ ഇപ്പോള്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2025 ഏപ്രില്‍ ഹോണ്ട കാര്‍സ് ഇന്ത്യ സിറ്റി സെഡാന് മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഹോണ്ട സിറ്റി e:HEV മോഡല്‍ വാങ്ങുന്നവര്‍ക്ക് 65,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ മാസം മറ്റ് ആനുകൂല്യങ്ങളൊന്നും ലഭ്യമാകില്ല. സിറ്റിയുടെ മറ്റെല്ലാ വകഭേദങ്ങളിലും 63,300 രൂപ വരെ കിഴിവ് ലഭിക്കും.

ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെര്‍ണ, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ് എന്നിവയുമായാണ് ഹോണ്ട സിറ്റി ഏറ്റുമുട്ടുന്നത്. സിറ്റിയുടെ ബേസ് വേരിയന്റിന്റെ വില 12.28 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 16.55 ലക്ഷം രൂപ മുടക്കണം. അതേസമയം 20.75 ലക്ഷം രൂപയാണ് സിറ്റി ഹൈബ്രിഡിന്റെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.
1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹോണ്ട സിറ്റിയില്‍ നല്‍കിയിരിക്കുന്നത്. ഇത് 121 bhp പവറും 145 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കാറിന്റെ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് സിവിടി ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് വേരിയന്റിന് 17.8 കിലോമീറ്റര്‍ മൈലേജ് കമ്പനി അവകാശപ്പെടുന്നു. അതേസമയം 1.5 ലിറ്റര്‍ സിവിടി വേരിയന്റ് ലിറ്ററിന് 18.4 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു.

ഹൈബ്രിഡ് സിറ്റി ലിറ്ററിന് 26.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ക്രൂയിസ് കണ്‍ട്രോള്‍, സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ഹോണ്ട സിറ്റി വരുന്നത്.
6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, ഇബിഡി ഉള്ള എബിഎസ്, ADAS എന്നിവ കാറിന്റെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഈ ADAS സ്യൂട്ടിനെ ഹോണ്ട സെന്‍സിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ADAS സജ്ജീകരിച്ച ഹോണ്ട കാറുകളുടെ വില്‍പ്പന 50000 യൂണിറ്റ് പിന്നിട്ടിരുന്നു.

ഏതായാലും പുതിയ ഓഫര്‍ സിറ്റിയുടെ വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. സിറ്റിയുടെ എതിരാളികളില്‍ ഒന്നായിരുന്ന മാരുതി സുസുക്കി സിയാസ് ഈ മാസം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോകുകയാണ്. ഇതും കാറിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഹോണ്ട സിറ്റി സെഡാന്റെ ഏപ്രില്‍ മാസത്തെ ഓഫറുകള്‍ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്ത പ്രകാരമാണ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ ഓഫര്‍ നിങ്ങളുടെ നഗരത്തിലെ ഡീലര്‍മാര്‍ക്ക് അനുകരിച്ച് കൂടാനോ കുറയാനോ സാധ്യതയുണ്ട്. സ്‌റ്റോക്കിന്റെ ലഭ്യതയും ഓഫറിനെ ബാധിച്ചേക്കാം. അതുകൊണ്ട് കാര്‍ വാങ്ങുന്നതിന് മുമ്പായി ഏറ്റവും അടുത്ത ഹോണ്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ഓഫര്‍ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കാന്‍ താല്‍പര്യപ്പെടുന്നു. ഈ വാര്‍ത്ത ഒരു ഹോണ്ട കാര്‍ വാങ്ങാന്‍ പദ്ധതിയിട്ട നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








