വാരിക്കോരി ഓഫര്‍ തന്നത് ഇതിനായിരുന്നല്ലേ... 27.13 കി.മീ മൈലേജ് തരുന്ന കാറിന്റെ വില കൂട്ടി ഹോണ്ട

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വരുന്നുണ്ട്. യാര്‍ഡിലുള്ള കാറുകള്‍ വിറ്റ് തീര്‍ക്കാനായി ഇയര്‍ എന്‍ഡ് ഓഫറുകള്‍ കൂടാതെ ഈ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്കും ഡിസ്‌കൗണ്ട് നല്‍കി. എന്നാല്‍ മറ്റ് പ്രധാന കാര്‍ ബ്രാന്‍ഡുകളെ പോലെ ഹോണ്ടയും തങ്ങളുടെ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയിരിക്കുകയാണ്. ഇന്‍പുട് ചെലവുകളുടെ വര്‍ധനവാണ് ഇതിന് കാരണമായി പറയുന്നത്. ജനപ്രിയ മിഡ്‌സൈസ് സെഡാനായി സിറ്റിക്കും എലിവേറ്റ് എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കുമാണ് വില വര്‍ധനവ് ലഭിച്ചത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

ആദ്യം നമുക്ക് സിറ്റി സെഡാനില്‍ നിന്ന് തുടങ്ങാം. സിറ്റിയുടെ വേരിയന്റുകളിലുടനീളം 20000 രൂപയുടെ വര്‍ധനവാണ് ലഭിച്ചത്. ബേസ് സിറ്റി SV മാനുവല്‍ വേരിയന്റിന്റെ പുതിയ വില 12,28,100 രൂപയായി. അതേസമയം ടോപ് സ്‌പെക് സിറ്റി പെട്രോള്‍ ZX സിവിടി ഓട്ടോമാറ്റിക് വേരിയന്റിന് ഇനി മുതല്‍ 16.55 ലക്ഷം രൂപ മുടക്കണം. സിറ്റി ഹൈബ്രിഡിന്റെ വില 20,55,100 രൂപയില്‍ നിന്ന് 2075100 രൂപയായി ഉയര്‍ന്നു.

honda city hybrid

2023 മാര്‍ച്ചിലാണ് സിറ്റി സെഡാന് ഹോണ്ട അവസാനം ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചത്. കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ കൂടാതെ കാറിന്റെ ഫീച്ചര്‍ ലിസ്റ്റും അപ്‌ഡേറ്റ് ചെയ്തു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഉള്‍പ്പെടുത്തിയതായിരുന്നു ഏറ്റവും വലിയ പരിഷ്‌കാരം. മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും ഇല്ലായിരുന്നു. സിറ്റി പ്യുവര്‍ പെട്രോള്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമായാണ് വരുന്നത്.

സിറ്റി സ്‌ട്രോങ്ങ് ഹൈബ്രിഡില്‍ ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച അറ്റ്കിന്‍സണ്‍ സൈക്കിള്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് സംയോജിതമായി 126 bhp പവര്‍ നല്‍കുന്നു. ലിറ്ററിന് 27.13 കിലോമീറ്റര്‍ വരെയാണ് സിറ്റി ഹൈബ്രിഡിന്റെ മൈലേജ്. സിറ്റി ഹൈബ്രിഡിന് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളിയില്ല. അതേസമയം സിറ്റിയുടെ പെട്രോള്‍ പതിപ്പ് ഹ്യുണ്ടായി വെര്‍ണ, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്, സ്‌കോഡ സ്ലാവിയ, മാരുതി സുസുക്കി സിയാസ് എന്നിവയുമായി കൊമ്പുകോര്‍ക്കുന്നു.

Honda City Old Price New Price
SV MT ₹12,08,100 ₹12,28,100
V MT ₹12,85,000 ₹13,05,000
V CVT ₹14,10,000 ₹14,30,000
VX MT ₹13,92,000 ₹14,12,000
VX CVT ₹15,17,000 ₹15,37,000
ZX MT ₹15,10,000 ₹15,30,000
ZX CVT ₹16,35,000 ₹16,55,000
e:HEV Hybrid ₹20,55,100 ₹20,75,100

എലിവേറ്റിലേറ്റിനെ കുറിച്ച് പറയുമ്പോള്‍ ബ്രാന്‍ഡിന്റെ ഇപ്പോഴത്തെ പിടിവള്ളിയാണ് മിഡ്‌സൈസ് എസ്‌യുവി. നിലവില്‍ എലിവേറ്റിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില മാത്രമാണ് ഹോണ്ട വര്‍ധിപ്പിച്ചത്. മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ എലിവേറ്റ് SV, V, VX, ZX എന്നീ വേരിയന്റുകള്‍ക്ക് വില വധനവ് പ്രഖ്യാപിച്ചിട്ടില്ല. എലിവേറ്റ് V സിവിടിയുടെ പ്രാരംഭ വില 13.91 ലക്ഷം രൂപയായി ഉയര്‍ന്നു. എലിവേറ്റ് VX സിവിടിക്ക് വില 16.63 ലക്ഷം രൂപയായി.

ടോപ് സ്പെക്ക് എലിവേറ്റ് ZX സിവിടിക്ക് ഇനി മുതല്‍ 16.63 ലക്ഷം രൂപ മുടക്കണം. സിറ്റിയുടെ അതേ 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന്റെ ഹൃദയം. അതേസമയം സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷന്‍ ഇതില്‍ നല്‍കിയിട്ടില്ല. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവയോടാണ് എലിവേറ്റ് മത്സരിക്കുന്നത്.

Honda Elevate Old Price New Price
V CVT ₹13,71,000 ₹13,91,000
VX CVT ₹15,10,000 ₹15,30,000
XZ CVT ₹16,43,000 ₹16,63,000

ഹോണ്ട ഉടന്‍ തന്നെ എലിവേറ്റ് ബ്ലാക്ക് എഡിഷന്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഫുള്‍ ബ്ലാക്ക് തീം ഉള്ള ഇന്റീരിയറും എക്സ്റ്റീരിയറുമായാണ് എലിവേറ്റ് ബ്ലാക്ക് എഡിഷന്‍ വരുന്നത്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ നിരത്തുകളില്‍ കാണപ്പെട്ട കാര്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് എലിവേറ്റിനേക്കാള്‍ അല്‍പ്പം പ്രീമിയം വിലയിലായിരിക്കും ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 10, 2025, 10:40 [IST]
English summary
Honda city sedan and elevate suv automatic variants gets rs 20000 price hike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X