ഗിയറ് മാറ്റി ബുദ്ധിമുട്ടേണ്ട, 18.4KM മൈലേജുമുണ്ട്! ഹോണ്ടയുടെ പുത്തന്‍ സ്‌പോര്‍ട്ടിയര്‍ സെഡാന്റെ വിലയറിയാം

ഇന്ത്യയിലെ ഏറ്റവും മികച്ച സെഡാന്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഹോണ്ട. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ സെഡാനുകള്‍ ഉപഭോക്താക്കള്‍ടയില്‍ വളരെ ജനപ്രിയമാണ്. എസ്യുവികള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുമ്പ് ഹോണ്ട അതിന്റെ സിറ്റി, അമേസ് സെഡാനുകള്‍ ഉപയോഗിച്ച് വിപണിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പഴയ ഹോണ്ട സിറ്റി മോഡലുകള്‍ കാര്‍ പ്രേമികള്‍ക്കിടയില്‍ ഇന്നും ജനപ്രിയമാണ്. അനന്തമായ മോഡിഫിക്കേഷന്‍ സാധ്യതകള്‍ ഉള്ള ഈ സെഡാന്‍ മോഡല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ ഇന്നും ഡിമാന്‍ഡ് ഉണ്ട്. അടുത്തിടെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ കാണപ്പെട്ട ഹോണ്ട സിറ്റി മോഡല്‍ ഇപ്പോള്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. പുത്തന്‍ കാറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ വായിക്കാം.

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയ പുതിയ കോംപാക്റ്റ് സെഡാന്‍ ഹോണ്ട സിറ്റി സ്‌പോര്‍ട് ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ്. സിവിടി വേരിയന്റിന് 14.89 ലക്ഷം രൂപയാണ് കമ്പനി എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ഈ പുതിയ മോഡലിന്റെ അകത്തും പുറത്തും വ്യത്യസ്തമായ സ്‌റ്റൈലിംഗ് അപഗ്രേഡുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

honda city sport edition launched

സ്റ്റാന്‍ഡേര്‍ഡ് സിവിടി പതിപ്പിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ വേരിയന്റ് സ്‌പോര്‍ട്ടി ലുക്കിനൊപ്പം ക്യാബിന്‍ അന്തരീക്ഷത്തിനും പ്രാധാന്യം നല്‍കുന്നു. കാറില്‍ അങ്ങിങ്ങായി ഒരു എക്‌സ്‌ക്ലൂസീവ് 'സ്‌പോര്‍ട്ട്' ബാഡ്ജും ഫീച്ചര്‍ ചെയ്യുന്നു. ഹോണ്ട സിറ്റി സ്പോര്‍ട് എഡിഷന്റെ എക്‌സ്റ്റീരിയറില്‍ നിരവധി സ്പോര്‍ട്ടി വിഷ്വല്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയിരിക്കുന്നു.

ബ്ലാക്ക് ഫ്രണ്ട് ഗ്രില്‍, ബ്ലാക്ക് ട്രങ്ക് ലിപ് സ്പോയിലര്‍, ഗ്ലോസി ബ്ലാക്ക് ഷാര്‍ക്ക് ഫിന്‍ ആന്റിന, ബ്ലാക്ക് ഔട്ട്സൈഡ് റിയര്‍-വ്യൂ മിററുകള്‍ (ORVM) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാധാരണ പതിപ്പിനെ അപേക്ഷിച്ച് സവിശേഷമായ മള്‍ട്ടി-സ്പോക്ക് ഗ്രേ അലോയ് വീലുകള്‍ അതിന്റെ ഡൈനാമിക് റോഡ് പ്രസന്‍സ് വര്‍ധിപ്പിക്കുന്നു.സിറ്റി സ്‌പോര്‍ട്ടിന്റെ ഇന്റീരിയര്‍ മിക്ക സിറ്റി വേരിയന്റുകളിലും കാണുന്ന ഡ്യുവല്‍-ടോണ്‍ ട്രീറ്റ്മെന്റില്‍ നിന്ന് വ്യത്യസ്തമായി ഫുള്‍ ബ്ലാക്ക് തീം കൊണ്ടുവരുന്നു.

honda city sport edition interior

സീറ്റുകള്‍, ഡോര്‍ ഇന്‍സേര്‍ട്ടുകള്‍, സ്റ്റിയറിംഗ് വീല്‍ എന്നിവയില്‍ വ്യത്യസ്തമായ റെഡ് സ്റ്റിച്ചിംഗ് കാണാം. ബ്ലാക്ക്ഡ്ഔട്ട് റൂഫ് ലൈനറും പില്ലറുകളും ഇതിന് ലഭിക്കുന്നു. ഡാര്‍ക്ക് റെഡ് ഡാഷ് ഇന്‍സേര്‍ട്ട്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകള്‍, ഏഴ് നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗ് എന്നിവ അഡീഷനല്‍ അപ്ഗ്രേഡുകളില്‍ ഉള്‍പ്പെടുന്നു.സ്റ്റാന്‍ഡേര്‍ഡ് സിറ്റിയുടെ ഉയര്‍ന്ന ട്രിമ്മുകളില്‍ നിന്നുള്ള എല്ലാ സുഖസൗകര്യങ്ങളും, സുരക്ഷാ സവിശേഷതകളും സിറ്റി സ്‌പോര്‍ട്ടില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഇതില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു അഡ്വാന്‍സ്ഡ് ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റം (ADAS) ആയ ഹോണ്ട സെന്‍സിംഗ് ഉള്‍പ്പെടുന്നു. കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ അല്ലാതെ സിറ്റി സ്‌പോര്‍ട് ട്രിമിനായി പ്രത്യേകമായി പുതിയ സവിശേഷതകളൊന്നും അവതരിപ്പിച്ചിട്ടില്ലെങ്കിലും ADAS സുരക്ഷ ഉറപ്പാക്കുന്നു.

honda city sport edition

അഞ്ചാം തലമുറ ഹോണ്ട സിറ്റിയെ അടിസ്ഥാനമാക്കിയുള്ള സിറ്റി സ്‌പോര്‍ട്, സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ വേരിയന്റിന്റെ മെക്കാനിക്കല്‍ പാക്കേജ് നിലനിര്‍ത്തുന്നു. ഹോണ്ടയുടെ 1.5 ലിറ്റര്‍, 4-സിലിണ്ടര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ ഇപ്പോള്‍ E20 ഫ്യുവല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നു. പാഡില്‍ ഷിഫ്റ്ററുകള്‍ ഉള്‍പ്പെടുന്ന ഒരു സിവിടി യൂണിറ്റുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ 119 bhp പവറും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

ലിറ്ററിന് 18.4 കിലോമീറ്ററാണ് സെഡാനിന്റെ ക്ലെയിംഡ് മൈലേജ്. റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സിറ്റി സ്‌പോര്‍ട്ട് ലഭ്യമാണ്. പേള്‍ ഫിനിഷ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 8,000 രൂപ അധിക ചിലവ് വരും. ശ്രദ്ധേയമായി ഈ വേരിയന്റ് ഓട്ടോമാറ്റിക് (സിവിടി) ട്രാന്‍സ്മിഷനില്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. മാനുവല്‍ പതിപ്പോ ഡീസല്‍/ഹൈബ്രിഡ് ഓപ്ഷനോ ലഭ്യമല്ല.

ഹോണ്ടി സിറ്റി സിവിടി വേരിയന്റുകള്‍ എക്‌സ്‌ഷോറൂം വില
V 14.40 ലക്ഷം രൂപ
സ്‌പോര്‍ട് (പുതിയത്) 14.89 ലക്ഷം രൂപ
VX 15.47 ലക്ഷം രൂപ
ZX 16.65 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ കാണപ്പെടുന്ന സുഖസൗകര്യങ്ങള്‍ എല്ലാം നിലനിര്‍ത്തിക്കൊണ്ട് സ്‌പോര്‍ട്ടി ഡിസൈന്‍ ഘടകങ്ങളും മെച്ചപ്പെടുത്തിയ ക്യാബിന്‍ അന്തരീക്ഷവും കൊണ്ട് ഹോണ്ട സിറ്റി സ്‌പോര്‍ട് എഡിഷന്‍ അതിന്റെ സെഗ്‌മെന്റില്‍ വേറിട്ടുനില്‍ക്കുന്നു. ADAS സ്യൂട്ടിന്റെ കൂടി വരവോടെ മികച്ച ലുക്കിനൊപ്പം കിടിലന്‍ സുരക്ഷയുമുള്ള സെഡാന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഹോണ്ടി സിറ്റി സ്‌പോര്‍ട് പരിഗണിക്കാവുന്നതാണ്.

More from DriveSpark

Article Published On: Friday, June 20, 2025, 14:38 [IST]
English summary
Honda city sport edition launched in india check price features cosmetic upgrades mileage details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X