ഹോണ്ട സിറ്റി vs സ്കോഡ സ്ലാവിയ! സ്റ്റൈലും പവറും ഒന്നിച്ച് വേണ്ടവർക്ക് വാങ്ങാം, പക്ഷേ കേമൻ ആരെന്ന് അറിയേണ്ടേ
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മിഡ്-സൈസ് സെഡാൻ വിഭാഗത്തിൽ എന്നും മത്സരാധിഷ്ഠിത പോരാട്ടം നടത്തുന്ന രണ്ട് മോഡലുകളാണ് ഹോണ്ട സിറ്റി സ്പോർട് എഡിഷനും സ്കോഡ സ്ലാവിയ സ്പോർട്‌ലൈനും. വിപണിയിലേക്ക് സ്‌പോർട്ടിനെസും ആധുനിക ആകർഷണവും കൊണ്ടുവരുന്നതിൽ ഈ രണ്ടു സെഡാനുകളും മികച്ച പങ്കുവഹിക്കുന്നണ്ട്. എങ്കിലും ഇവരിൽ രണ്ടിലും ആരാണ് മികച്ച സൈഡാൻനെന്ന ചോദ്യം പലരിലും കൺഫ്യൂഷൻ ഉളവാക്കുന്ന ഒന്നാണ്. അതിനാൽ ഈ ലേഖനത്തിൽ ഇവ തമ്മിലുള്ള കുറച്ച് വ്യത്യാസങ്ങൾ നമുക്കൊന്ന് നോക്കിയാലോ. ഒപ്പം കേമൻ ആരാണെന്ന് അറിയാൻ താരതമ്യവും ചെയ്യാം.
ഹോണ്ട സിറ്റി സ്‌പോർട്: മികച്ച പെർഫോമൻസും ആകർഷണവും ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാവുന്ന കാറാണിത്. ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, സ്ലീക്ക് ഷാർക്ക്-ഫിൻ ആന്റിന, ട്രങ്ക്-മൗണ്ടഡ് സ്‌പോയിലർ, സ്റ്റൈലിഷ് ഗ്രേ മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, സ്‌പെഷ്യൽ എഡിഷനിൽ ബൂട്ടിൽ ഒരു 'സ്‌പോർട്' എംബ്ലം എന്നിവയാണ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. അങ്ങനെ ആരെയും ഒറ്റ നോട്ടത്തിൽ വീഴ്ത്താൻ ഹോണ്ട സിറ്റി സ്‌പോർടിന് സാധിക്കുന്നുണ്ട്.

സീറ്റുകൾ, ഡോർ പാനലുകൾ, സ്റ്റിയറിംഗ് വീൽ എന്നിവയിൽ റെഡ് സ്റ്റിച്ചിംഗ്, ഡാഷ്‌ബോർഡിലെ ഡാർക്ക് റെഡ് ആക്‌സന്റുകൾ, ഗ്ലോസി ബ്ലാക്ക് എസി വെന്റുകൾ എന്നിവയ്‌ക്കൊപ്പം കറുത്ത നിറത്തിലുള്ള അകത്തളം ഉപയോഗിച്ച് ഇന്റീരിയർ അതിഗംഭീരമായി അലങ്കരിക്കാനും ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രവുമല്ല സിറ്റി സ്‌പോർട് എഡിഷനിൽ 7-കളർ ആംബിയന്റ് ലൈറ്റിംഗ് ഉൾപ്പെടുന്നുണ്ട്.
പെർഫോമൻസിൻ്റെ കാര്യം പറയുകയാണെങ്കിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് i-VTEC പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 118 bhp പവറിൽ 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന കാറിൽ പാഡിൽ ഷിഫ്റ്ററുകൾ ഘടിപ്പിച്ച 7-സ്പീഡ് CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വരുന്നത്. ഇത് സിറ്റിയിലും ഹൈവേയിലും സുഗമമായ ആക്സിലറേഷനും സുഖകരമായ ഡ്രൈവിംഗ് അനുഭവവും നൽകാൻ സഹായിക്കുന്നു.
ഏകദേശം 18.4 കിലോമീറ്റർ/ലിറ്റർ എന്ന ARAI-റേറ്റഡ് മൈലേജും വാഗ്ദാനം ചെയ്യുന്ന സിറ്റി സ്‌പോർട് എഡിഷൻ പെർഫോമൻസിൽ വിട്ടുവീഴ്ച ചെയ്യാതെ നല്ല മൈലേജ് തരും. കൂടാതെ എഞ്ചിൻ, ട്രാൻസ്മിഷൻ കോമ്പിനേഷൻ സുഗമമായ ഓവർടേക്കിംഗിനും ഹൈവേ ക്രൂയിസിംഗിനും മതിയായ ടോർക്ക് നൽകുന്നു. ഇവയെല്ലാം ഇണചേർന്ന ഹോണ്ട സിറ്റി സ്‌പോർട് നിങ്ങളുടെ ഏത് യാത്രയും ആനന്തകരമാക്കുന്നതിൽ തെരെഞ്ഞെടുക്കാവുന്ന ഒരു ബെസ്റ്റ് ചോയിസാണ്.
സ്കോഡ സ്ലാവിയ സ്പോർട്‌ലൈൻ: സുഖസൗകര്യങ്ങളിലോ പ്രായോഗികതയിലോ വിട്ടുവീഴ്ച ചെയ്യാതെ കൂടുതൽ സ്പോർട്ടിയർ സവിശേഷത നൽകുന്ന ഒരു കിടിലൻ സെഡാനാണ് സ്കോഡ സ്ലാവിയ സ്പോർട്‌ലൈൻ. അതിമനോഹരമായ ഫ്രണ്ട് ഗ്രില്ലാണ് ഇവൻ്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. കൂടാതെ മറ്റുപല ഡിസൈനുകളും ഇൻ്റീരിയറുകളും നിറഞ്ഞതാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ പ്രീമിയം സെഡാൻ.
ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ സൈഡ് മിററുകൾ, വിൻഡോ സറൗണ്ടുകൾ, റിയർ ബമ്പർ എന്നിവയോടൊപ്പം 16 ഇഞ്ച് കറുത്ത അലോയ് വീലുകൾ എന്നിവ കാറിന് മൊത്തത്തിൽ സ്ലീക്ക് ലുക്കാണ് സമ്മാനിക്കുന്നത്. പിൻവശത്തുള്ള ഡാർക്ക് എൽഇഡി ടെയിൽ ലാമ്പുകളും റിയർ ഡിഫ്യൂസറും സ്ലാവിയ സ്പോർട്‌ലൈനിന്റെ സ്പോർട്ടി സ്വഭാവം എടുത്തുക്കാണിക്കുന്ന ഓന്നാണ്.
ആന്റി-പിഞ്ച് സാങ്കേതികവിദ്യയുള്ള സിംഗിൾ-പാനൽ ഇലക്ട്രിക് സൺറൂഫ് ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ക്യാബിൻ ആഡംബരത്തിന്റെയും ആകർഷണത്തിൻ്റെയും ഒരു സ്പർശം നൽകുന്നു. കൂടാതെ കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗ്, സ്‌പോർട് പെഡലുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുള്ള ഒരു കറുത്ത ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ഉണ്ട്.
പെർഫോമൻസിൽ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.5 ലിറ്റർ TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് 150 bhp പവറും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടുതൽ ഇന്ധനക്ഷമതയുള്ള ഓപ്ഷൻ തേടുന്നവർക്ക് 1.0 ലിറ്റർ TSI മാനുവൽ വേരിയന്റ് നോക്കാവുന്നതാണ്. ഇതിൽ 115 bhp കരുത്തും 178 Nm ടോർക്കുമാണ് ലഭിക്കുക.


Click it and Unblock the Notifications








