ഹോണ്ടയുടെ ഈ സേഫ്റ്റി ഫീച്ചര്‍ ഇന്ത്യക്കാര്‍ക്ക് പെരുത്തിഷ്ടായി! ശരവേഗം വിറ്റുപോയത് 50000 കാറുകള്‍
ഇന്ത്യയില്‍ ഇന്ന് ഉപഭോക്താക്കള്‍ തങ്ങളുടെ കാറില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സംഗതിയാണ് ADAS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്. ഇന്ത്യയില്‍ വിപണനത്തിനെത്തിക്കുന്ന എല്ലാ കാറുകളിലും ADAS സജ്ജീകരിച്ച കമ്പനിയാണ് ഹോണ്ട. ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ സിറ്റി എക്‌സിക്യൂട്ടീവ്
സെഡാന്‍, എലിവേറ്റ് കോംപാക്ട് എസ്‌യുവി, അമേസ് കോംപാക്ട് സെഡാന്‍ എന്നീ കാറുകളില്‍ ഈ സേഫ്റ്റി സ്യൂട്ട് ഓഫര്‍ ചെയ്യുന്നു. ഇന്ത്യന്‍ റോഡുകളില്‍ 50,000 ഹോണ്ട സെന്‍സിംഗ് ADAS സജ്ജീകരിച്ച കാറുകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ഹോണ്ട കാര്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ടയുടെ പുത്തന്‍ നാഴികക്കല്ലിനെ കുറിച്ച് നമുക്ക് വിശദമായി വായിക്കാം.
2023 മെയ് മാസത്തിലാണ് സിറ്റി e:HEV -യിലൂടെ ഹോണ്ട ആദ്യമായി ഹോണ്ട സെന്‍സിംഗ് ADAS ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിനുശേഷം ഹോണ്ട ഇന്ത്യ പല സെഗ്മെന്റുകളിലും ADAS സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളില്‍ ADAS അവതരിപ്പിച്ച ആദ്യത്തെ കമ്പനിയും ഹോണ്ടയാണ്. 2023 സെപ്റ്റംബറില്‍ എലിവേറ്റ് എസ്‌യുവി ഫീച്ചറുമായി വന്നു.

2024 ഡിസംബറില്‍ അമേസ് സെഡാന് തലമുറ മാറ്റം സംഭവിച്ചപ്പോള്‍ അതിലെ പ്രധാന മാറ്റങ്ങളില്‍ ഒന്നായിരുന്ന ADAS കൂട്ടിച്ചേര്‍ക്കല്‍. ADAS വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണ് അമേസ്.ഹോണ്ട സിറ്റി വാങ്ങുന്നവരില്‍ 95 ശതമാനം പേരും ADAS-സജ്ജമായ വകഭേദങ്ങള്‍ തിരഞ്ഞെടുക്കുന്നു. എലിവേറ്റില്‍ 60 ശതമാനവും അമേസ് വാങ്ങുന്നവരില്‍ 30 ശതമാനവും ADAS-സജ്ജമായ വകഭേദങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. ഹോണ്ട തങ്ങളുടെ ADAS സിസ്റ്റത്തെ 'ഹോണ്ട സെന്‍സിംഗ്' എന്നാണ് വിളിക്കുന്നത്.
മുന്നിലുള്ള റോഡ് സ്‌കാന്‍ ചെയ്യുന്നതിന് ഈ സിസ്റ്റം വാഹനത്തിന്റെ മുന്‍വശത്ത് ഒരു വൈഡ്-വ്യൂ ക്യാമറ ഉപയോഗിക്കുന്നു. കൊളിഷന്‍ മിറ്റിഗേഷന്‍ ബ്രേക്ക് സിസ്റ്റം (സിഎംബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ (എസിസി), റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍ (ആര്‍ഡിഎം), ലെയ്ന്‍-കീപ്പ് അസിസ്റ്റ് സിസ്റ്റം (എല്‍കെഎഎസ്), ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ നോട്ടിഫിക്കേഷന്‍ (LCDN), ഓട്ടോ ഹൈ ബീം (AHB) തുടങ്ങിയ വിവിധ നൂതന ഡ്രൈവര്‍ അസിസ്റ്റന്‍സ് ടെക്‌നോളജികള്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

മോഡല്‍ നിരയിലുടനീളം ADAS ലഭ്യമാക്കി അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് ടെക്‌നോളജി ഉപയോഗിച്ച് ഇന്ത്യന്‍ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് ഹോണ്ട ഉറപ്പാക്കുന്നു. ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ 2025 ഫെബ്രുവരിയില്‍ കമ്പനി വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. പോയ മാസം മൊത്തം വില്‍പ്പന 10,323 യൂണിറ്റുകളായിരുന്നു. 2024 ഫെബ്രുവരിയില്‍ വിറ്റഴിച്ച 13,078 യൂണിറ്റുകളെ അപേക്ഷിച്ച് 21.07% ഇടിവാണ് രേഖപ്പെടുത്തിയത്.
ആഭ്യന്തര, കയറ്റുമതി വിപണികളില്‍ ഇടിവ് നേരിട്ടു. 2025 ഫെബ്രുവരിയില്‍ ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന 5,616 യൂണിറ്റായിരുന്നു. 2024 ഫെബ്രുവരിയിലെ 7,142 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ 21.37% ഇടിവ്. അതുപോലെ, കയറ്റുമതിയും 20.70% കുറഞ്ഞു. 12 മാസം മുമ്പ് കമ്പനി 5,936 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ 2025 ഫെബ്രുവരിയില്‍ 4,707 യൂണിറ്റുകള്‍ മാത്രമാണ് കപ്പല്‍ കയറ്റി അയക്കാന്‍ സാധിച്ചത്.

പ്രധാനമായും സെഡാനുകളും ഒരു കോംപാക്റ്റ് എസ്‌യുവിയും അണിനിരക്കുന്നതാണ് ഹോണ്ടയുടെ ഇന്ത്യയിലെ നിലവിലെ മോഡല്‍ നിര. മാര്‍ക്കറ്റ് ട്രെന്‍ഡുകളില്‍ വന്ന മാറ്റങ്ങളും, എസ്‌യുവികളില്‍ നിന്നുള്ള കടുത്ത മത്സരവും, പുതിയ മോഡലുകളുടെ പരിമിതമായ വില്‍പ്പനയുമാണ് ഹോണ്ടയുടെ വില്‍പ്പന കുറയാന്‍ കാരണമായി പറയുന്നത്. വില്‍പ്പന ഉയര്‍ത്തുന്നതിനായി ഹോണ്ട പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലത്തിച്ചേ മതിയാകൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








