ഫോർച്ച്യൂണറിനേക്കാൾ ആവശ്യക്കാരുള്ള ഹോണ്ടയുടെ എസ്‌യുവി! കഴിഞ്ഞ മാസത്തെ ഡിമാൻ്റ് കണ്ട് ഞെട്ടി ബ്രാൻഡ്

മിഡ് സൈസ് എസ്‌യുവികളിൽ ഇപ്പോൾ ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റുന്നതിൽ മുന്നിൽ തന്നെയാണ് ഹോണ്ടയുടെ എലിവേറ്റ്. കുടുതൽ സസ്പെനസ് അടിപ്പിക്കാതെ കാര്യത്തിലേക്ക് വന്നാൽ 2025 സെപ്റ്റംബർ മാസത്തിൽ 2,199 യൂണിറ്റുകളുടെ വിൽപ്പന നേടാൻ സാധിച്ചു. ഇത് കമ്പനിക്ക് ഏറെ പ്രതീക്ഷ നൽകുന്ന നേട്ടമായി തന്നെ കരുതപ്പെടാം. കാരണം മറ്റൊന്നുമല്ല വാഹനത്തിന് കച്ചോടം കുറവാണെന്നും ആരും വാങ്ങാൻ വരുന്നില്ല എന്നുളള കളിയാക്കലുകൾ എല്ലാ ഭാഗത്ത് നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ഇതുപോലെയുളള ഒരു നേട്ടം. മുൻമാസമായ ആഗസ്റ്റിൽ 1,660 യൂണിറ്റ് മാത്രമാണ് വിറ്റത്. അത് കൊണ്ട് തന്നെ ഏകദേശം 24.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

തലക്കെട്ടിൽ വെറുതെ തളളാൻ പറഞ്ഞതല്ല കേട്ടോ കഴിഞ്ഞ മാസം ഫോർച്ച്യൂണറിനെക്കാൾ വിൽപ്പന ഹോണ്ട എലിവേറ്റിന് ലഭിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ ഉപഭോക്താക്കളുടെ ഹോണ്ടയോടുളള താൽപ്പര്യത്തിൻ്റെ തെളിവാണ് 24 ശതമാനത്തിൻ്റെ വർധനവ്. ഹോണ്ട എലിവേറ്റിനെ സംബന്ധിച്ചിടത്തോളം 2025ലെ SUV വിപണിയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ഫലം കാണുന്നുണ്ട്. മികച്ച ബിൽഡ് ക്വാളിറ്റിയുംകരുത്തുറ്റ എഞ്ചിൻ പ്രകടനവും ഈ മോഡലിന് മികച്ച പേരുനൽകിയിട്ടുണ്ട്.

honda elevate sales in september

പുതിയ ഇന്റീരിയർ തീമുകൾ, എക്സ്റ്റീരിയർ സ്റ്റൈലിംഗ് ഘടകങ്ങൾ, ഷോറൂമുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സ്പെഷ്യൽ എഡിഷൻ എന്നിവയുൾപ്പെടെയുള്ള മാറ്റങ്ങളാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനമായ കൂട്ടിച്ചേർക്കൽ ZX വേരിയന്റിലായിരുന്നു.

ഇന്ത്യയിലെ ഹോണ്ടയുടെ തപുകര പ്ലാന്റിൽ നിർമിക്കുന്ന എലിവേറ്റ് ജപ്പാൻ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ജാപ്പനീസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത ഹോണ്ട വാഹനം കൂടിയാണിത്. JNCAP പരിശോധനകളിൽ എലിവേറ്റ് മൊത്തത്തിൽ 90 ശതമാനം സ്കോർ നേടിയതായാണ് റിപ്പോർട്ടുകൾ. അതായത് ഇടിക്കൂട്ടിലെ 193.8 പോയിന്റിൽ 176.23 പോയിന്റും കരസ്ഥമാക്കി A ഗ്രേഡ് വാങ്ങിയിട്ടുണ്ടെന്ന് ചുരുക്കം.

honda elevate sales in september

പ്രിവെന്റീവ് സേഫ്റ്റി പെർഫോമൻസിൽ 95 ശതമാനം സ്കോർ (82.22/85.8) നേടിയപ്പോൾ കൊളിഷൻ സേഫ്റ്റി പെർഫോമൻസിൽ 86 ശതമാനം സ്കോറും (86.01/100) എലിവേറ്റ് കരസ്ഥമാക്കി. കൂടാതെ യാത്രക്കാർക്കായുള്ള സംരക്ഷണത്തിന് 57.73 പോയിന്റും കാൽനടയാത്രക്കാരുടെ സംരക്ഷണത്തിന് 28.28 പോയിന്റും നേടിയാണ് ക്രാഷ് ടെസ്റ്റിൽ നിന്നും ഹോണ്ട എലിവേറ്റ് മടങ്ങിയത്.

ഫുൾ-ഫ്രണ്ടൽ കൊളീഷൻ ടെസ്റ്റിൽ എലിവേറ്റ് ഡ്രൈവർക്ക് 96 ശതമാനവും റിയർ പാസഞ്ചറിന് 88 ശതമാനവും വിജയിച്ചു. ഓഫ്‌സെറ്റ് ഫ്രണ്ടൽ കൊളീഷൻ ടെസ്റ്റിൽ ഡ്രൈവർക്ക് 86.9 ശതമാനവും റിയർ പാസഞ്ചറിന് 100 ശതമാനവും സ്കോർ ലഭിച്ചു. സൈഡ് കൊളീഷൻ സേഫ്റ്റി ടെസ്റ്റിലും പരമാവധി പോയിന്റുകൾ നേടിയെടുക്കാനും എസ്‌യുവിക്കായിട്ടുണ്ട്. ഹോണ്ട സെൻസിംഗ് സജ്ജീകരിച്ചിരിക്കുന്ന ടോപ്പ് വേരിയന്റുകളാണ് പരീക്ഷണത്തിന് എത്തിയത്.

honda elevate sales in september

11 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ വണ്ടി സെഗ്മെന്റിൽ ഇത്രവേഗം ക്ലച്ചുപിടിക്കുമെന്ന് പല എതിരാളികളും കരുതിയിരുന്നില്ല. ഇനി ഉഗ്രൻ സേഫ്റ്റി കൂടിയുണ്ടെന്നത് തെളിഞ്ഞിരിക്കുന്നതിനാൽ എലിവേറ്റ് വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടും. SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ കച്ചോടത്തിനിറങ്ങുന്ന എലിവേറ്റിന് നിലവിൽ 11.91 ലക്ഷം രൂപ മുതൽ 16.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ

More from DriveSpark

Article Published On: Thursday, October 30, 2025, 7:00 [IST]
English summary
Honda elevate achieved 32 percentage growth in september sales details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X