ഫാമിലി എസ്‌യുവിക്ക് 26+ Km മൈലേജ് കിട്ടും! മാരുതിയുടെയും ടൊയോട്ടയുടെയും തന്ത്രം പയറ്റാന്‍ ഹോണ്ട

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട നിലവില്‍ മൂന്ന് കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. അമേസ്, സിറ്റി സെഡാനുകള്‍ക്കൊപ്പം എലിവേറ്റ് (Honda Elevate) എന്ന മിഡ്‌സൈസ് എസ്‌യുവിയും കമ്പനി വില്‍പ്പനക്കെത്തിക്കുന്നു. 2023 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് ഹോണ്ട എലിവേറ്റ് പുറത്തിറക്കിയത്. അത്യന്ത്യം മത്സരം നിറഞ്ഞ ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ എലിവേറ്റിലൂടെ ചുവടുവെച്ച ഹോണ്ടക്ക് തുടക്കത്തില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വില്‍പ്പന മന്ദഗതിയിലായി. മറുവശത്ത് ഹ്യുണ്ടായി ക്രെറ്റ പോലുള്ള കാറുകള്‍ വമ്പന്‍ വില്‍പ്പനയുമായി ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ വരെയായി.

നിലവില്‍ ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് ഹോണ്ട എലിവേറ്റ് വാഗ്ദാനം ചെയ്യുന്നത്. എലിവേറ്റിലെ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 121 bhp പവറും 145 Nm ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍, 7 സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

honda elevate apex seating

എതിരാളികള്‍ ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ഒരു പെട്രോള്‍ എഞ്ചിന്‍ മാത്രം ലഭിക്കുന്നത് എലിവേറ്റിന്റെ ആകര്‍ഷണം കുറച്ചതായി പറയപ്പെടുന്നു. എലിവേറ്റിന്റെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കാത്തതിന് ലോഞ്ച് വേളയില്‍ തന്നെ വാഹനപ്രേമികള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എലിവേറ്റിന്റെ എതിരാളികളായ മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നീ എസ്‌യുവികളുടെ പ്രധാന ആകര്‍ഷണവും ഉയര്‍ന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് സെറ്റപ്പാണ്.

പരാതികള്‍ പരിഗണിച്ചും വില്‍പ്പന കണക്കുകള്‍ വിശകലനം ചെയ്ത് ഹോണ്ട എലിവേറ്റിന്റെ ഹൈബ്രിഡ് പതിപ്പ് കൊണ്ടുവരാന്‍ പോകുകയാണ്. ഹോണ്ട എലിവേറ്റ് ഹൈബ്രിഡ് എസ്‌യുവി 2026-ല്‍ പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോണ്ടയുടെ ഈ ഹൈബ്രിഡ് എസ്‌യുവി രാജസ്ഥാനിലെ ആല്‍വാറിലുള്ള തപുകര നിര്‍മ്മാണ കേന്ദ്രത്തില്‍ ഉടന്‍ തന്നെ ഉത്പാദനം ആരംഭിക്കും.

honda elevate front profile

ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും 2026-ലെ ഉത്സവ സീസണോടനുബന്ധിച്ച് വാഹനം വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നും പറയപ്പെടുന്നു.ഹോണ്ട എലിവേറ്റ് ഹൈബ്രിഡിന്റെ പവര്‍ട്രെയിന്‍ വിവരങ്ങള്‍ ഒന്നും നിലവില്‍ ലഭ്യമല്ല. നിലവില്‍ ഹോണ്ട സിറ്റി e:HEV ഹൈബ്രിഡ് സെഡാന്‍ ഇന്ത്യയില്‍ വിപണനം ചെയ്യുന്നുണ്ട്.

രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള അറ്റ്കിന്‍സണ്‍ സൈക്കിള്‍ 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഹോണ്ട സിറ്റ e: HEV സെഡാനില്‍ വരുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോറുകളില്‍ ഒന്ന് ഇലക്ട്രിക് ജനറേറ്ററായും മറ്റൊന്ന് പ്രൊപ്പല്‍ഷനായും പ്രവര്‍ത്തിക്കുന്നു. എഞ്ചിന്‍ ഇസിവിടി ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് വാഗദാനം ചെയ്യുന്ന കാറുകളില്‍ ഒന്ന് കൂടിയാണ് സിറ്റി ഹൈബ്രിഡ്.

honda elevate rear profile

ലിറ്ററിന് 26.5 കിലോമീറ്റാണ് ഹോണ്ട സിറ്റി e:HEV ഹൈബ്രിഡ് കാറിന്റെ ക്ലെയിംഡ് മൈലേജ്. ഫുള്‍ ടാങ്കില്‍ 1,000 ഡ്രൈവിംഗ് റേഞ്ചും പറയപ്പെടുന്നു. ഇതേ പവര്‍ട്രെയിന്‍ തന്നെയായിരിക്കും പുതിയ ഹോണ്ട ഹൈബ്രിഡ് എസ്യുവിയിലും ഉപയോഗിക്കുകയെന്നാണ് സൂചന. എന്നാലും എസ്‌യുവിക്ക് അനുസൃതമായി ട്യൂണിംഗില്‍ മാറ്റമുണ്ടാകും.

നിലവില്‍ എലിവേറ്റ് അപെക്‌സ്, ബ്ലാക്ക് എഡിഷന്‍ ഉള്‍പ്പെടെ 21 വേരിയന്റുകളില്‍ ലഭ്യമാണ്. ബേസ് വേരിയന്റിന് 11.91 ലക്ഷം രൂപയാണ് വില. ടോപ്‌സ്‌പെക് വേരിയന്റിന് 16.73 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടതുണ്ട്. ഹൈബ്രിഡ് എലിവേറ്റിന് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ ഏകദേശം 2 ലക്ഷം മുതല്‍ 2.50 ലക്ഷം രൂപ വരെ അധികം വില പ്രതീക്ഷിക്കാം. 2026-ല്‍ ഈ വാഹനം പുറത്തിറങ്ങുന്നതോടെ മിഡ്സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഹോണ്ടക്ക് ഒരുപാട് മുന്നേറ്റം നടത്താന്‍ സാധിക്കും.

More from DriveSpark

Article Published On: Wednesday, July 9, 2025, 14:52 [IST]
English summary
Honda elevate hybrid suv set to launch in india by second half of 2026 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X