ഹോണ്ട എലിവേറ്റ് ഒരു സംഭവം തന്നെ; വാഗമണ്ണിൽ നിന്ന് ആലപ്പുഴയ്ക്കൊരു റോഡ് ട്രിപ്പ്
ഹോണ്ട എലിവേറ്റ് വിപണിയിൽ എത്തിയപ്പോൾ മുതൽ ഹോണ്ടയ്ക്ക് വീണ്ടും ഒരു ഊർജ്ജം ലഭിച്ച പ്രതീതി ആയിരുന്നു. വാഗമണ്ണിൽ നിന്ന് ആരംഭിക്കുന്ന ഒരു റോഡ് ട്രിപ്പിലേക്കാണ് നിങ്ങളെ കൊണ്ടുപോകുന്നത്. ഹോണ്ട എലിവേറ്റിലെ യാത്ര വളരെ മനോഹരവും യാത്ര സുഖത്തിൻ്റെ കാര്യത്തിൽ അടിപൊളി തന്നെ ആയിരുന്നു. പുറത്തിറങ്ങി 18 മാസത്തിനുള്ളിൽ ഹോണ്ട എലിവേറ്റ് എസ്‌യുവി ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു എന്ന നാഴികകല്ല് നേടിയ ഈ സമയത്ത് തന്നെ ഇ വീഡിയോ നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ഹോണ്ട എലിവേറ്റ് എസ്‌യുവി ഇന്ത്യയിലും വിദേശ വിപണികളിലും വിൽക്കുന്നുമുണ്ട്.
ഈ വർഷം ജനുവരി വരെ കാർ നിർമാതാവ് ഇന്ത്യയിൽ 53,326 യൂണിറ്റ് എസ്‌യുവി വിറ്റുവെന്നാണ് കണക്കുകൾ. കഴിഞ്ഞ 18 മാസത്തിനിടെ ജപ്പാൻ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് 47,653 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് എലിവേറ്റ് 1 ലക്ഷം വിൽപ്പനയെന്ന് നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത ഹോണ്ട കാർ കൂടിയാണ് എലിവേറ്റ്.

നിലവിൽ 11.91 ലക്ഷം രൂപ മുതൽ 16.73 ലക്ഷം രൂപ വരെയാണ് ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലും വാഹനം സ്വന്തമാക്കാനാവും. ടോപ്പ് എൻഡ് ZS വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയുടെ സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും അടുത്തിടെ വിപണയിൽ എത്തിയിരുന്നു.
1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,600 ആർപിഎമ്മിൽ 119 bhp പവറും 4,300 ആർപിഎമ്മിൽ 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സെഗ്മെന്റിലെ കിങുകളുമായി മുട്ടിനിൽക്കാനായി ഹോണ്ട എലിവേറ്റിൽ നിരവധി സവിശേഷതകളും അവതരിപ്പിച്ചിട്ടുണ്ട്.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ് പാഡ്, സൺറൂഫ് എന്നിവയാണ് ഇതിൽ പ്രധാനം. ഒപ്പം ADAS, 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിനൊപ്പം ഒരുക്കിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








