ഹോണ്ട കാര്‍ വാങ്ങിയാല്‍ ₹1.51 ലക്ഷം വരെ ലാഭം! ഈ വര്‍ഷം ഇതിലും മികച്ച ഓഫര്‍ ഇനി കിട്ടില്ല

ജിഎസ്ടി നിരക്കിളവുകളുടെ ഫലമായി കാറുകള്‍ക്ക് വമ്പന്‍ വിലക്കുറവ് ലഭിച്ചിട്ടും ജാപ്പനീസ് ബ്രാന്‍ഡ് ആയ ഹോണ്ടക്ക് ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാനായിരുന്നില്ല. 2025 സെപ്റ്റംബറില്‍ വില്‍പ്പനയില്‍ ഇടിവ് നേരിട്ട ചുരുക്കം ചില കാര്‍ കമ്പനികളില്‍ ഒന്നായിരുന്നു ഹോണ്ട. എന്നാല്‍ ദീപാവലി സമയത്തുണ്ടാകുന്ന ഡിമാന്‍ഡ് മുതലെടുക്കാനും വില്‍പ്പന വളര്‍ച്ച കൈവരിക്കാനുമായി ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലുകളായ എലിവേറ്റ്, സിറ്റി, അമേസ് എന്നിവയ്ക്ക് ആകര്‍ഷകമായ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.

ഈ മാസം ഹോണ്ട കാറുകള്‍ക്ക് വാങ്ങുന്നവര്‍ക്ക് 1.51 ലക്ഷം രൂപ വരെയാണ് കിഴിവുകള്‍ നേടാന്‍ അവസരമുള്ളത്. ക്യാഷ് ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ എക്‌സ്റ്റന്റഡ് വാറണ്ടി പാക്കേജുകളും കമ്പനി നല്‍കുന്നു. 2025 ഒക്‌ടോബറില്‍ ഹോണ്ടയുടെ സിറ്റി, അമേസ്, എലിവേറ്റ് എന്നീ മോഡലുകള്‍ക്കുള്ള ഓഫറുകള്‍ ചുവടെ വിശദമായി വായിക്കാം.

honda festive discounts october 2025

ഹോണ്ട എലിവേറ്റ്: കമ്പനി പുറത്തിറക്കുന്ന എലിവേറ്റ് കോംപാക്ട് എസ്‌യുവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1.51 ലക്ഷം രൂപ വരെ കിഴിവുകള്‍ നേടാന്‍ അവസരമുണ്ട്. 220 mm ഗ്രൗണ്ട് ക്ലിയറന്‍സും 458 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുമുള്ള എസ്‌യുവി സിറ്റി ഉപയോഗത്തിനും വാരാന്ത്യ യാത്രകള്‍ക്കും അനുയോജ്യമാണ്. ഹോണ്ട സെന്‍സിംഗ് ADAS സാങ്കേതികവിദ്യ, ലെയ്ന്‍ വാച്ച് ക്യാമറ, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ മോഡേണ്‍ എസ്‌യുവി ഉപഭോക്താക്കളെ ആകര്‍ഷിക്കും.

1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന് കരുത്ത് പകരുന്നത്. ഇത് 121 bhp പവറും 145 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.ഓഫര്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയുടെ ആധിപത്യമുള്ള കോംപാക്ട് എസ്‌യുവി വിപണിയില്‍ എലിവേറ്റിന് ഇത് വലിയ ഉത്തേജനം നല്‍കിയേക്കും.

honda festive discounts october 2025

ഹോണ്ട സിറ്റി: പതിറ്റാണ്ടുകളായി ഇന്ത്യക്കാര്‍ക്കി പ്രിയപ്പെട്ട സെഡാന്‍ മോഡലായ ഹോണ്ട സിറ്റിക്ക് 1.27 ലക്ഷം രൂപ വരെയാണ് ഹോണ്ട ഫെസ്റ്റീവ് ഓഫറായി വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ക്യാബിനും വിശാലമായ റിയര്‍സീറ്റ് എക്‌സ്പീരിയന്‍സുമാണ് സിറ്റിയുടെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. സിറ്റിയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്.

സുരക്ഷ വര്‍ധിപ്പിക്കാനായി ഹോണ്ട സെന്‍സിംഗ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) പാക്കേജുമുണ്ട്. ഹോണ്ട സിറ്റിയിലും 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകള്‍ ലഭ്യമാണ്. മികച്ച ഡ്രൈവിംഗ് അനുഭവവും ആഡംബര ഫീച്ചറുകളും ആഗ്രഹിക്കുന്നവരെ ഇത് ആകര്‍ഷിക്കും.

രണ്ടാം തലമുറ ഹോണ്ട അമേസ്: കഴിഞ്ഞ വര്‍ഷം തലമുറമാറ്റം സംഭവിച്ചെങ്കിലും രണ്ടാം തലമുറ അമേസ് ഇപ്പോഴും ഷോറൂമില്‍ വില്‍പ്പനക്കെത്തുന്നുണ്ട്. ഈ ഉത്സവകാലത്ത് രണ്ടാം തലമുറ അമേസിന് ഹോണ്ട 98,000 രൂപ വരെ ഫെസ്റ്റീവ് ബോണസായി നല്‍കുന്നു. നഗര യാത്രകള്‍ക്ക് അനുയോജ്യമായ ഈ കാറില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ലഭിക്കുന്നു.

420 ലിറ്റര്‍ ബൂട്ട് ശേഷിയുള്ളതിനാല്‍ വാരാന്ത്യത്തില്‍ കുടുംബത്തോടൊപ്പം യാത്രകള്‍ പോകാന്‍ ഏറെ അനുയോജ്യമായിരിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ടാം തലമുറ അമേസിന്റെ ഹൃദയം. 90 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. പുതിയ തലമുറ വേണമെന്ന് വാശിയില്ലാത്തവര്‍ക്ക് ഇത് ഒരു മികച്ച ഡീല്‍ ആയിരിക്കും.

honda festive discounts october 2025

ന്യൂജെന്‍ അമേസ്: ഈ ഉത്സവകാലത്ത് മൂന്നാം തലമുറ അമേസിന് 68,000 രൂപ വരെ ഓഫറുകളുണ്ട്. മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ സുന്ദരനായ അമേസ് കൂടുതല്‍ സുഖസൗകര്യങ്ങളും നല്‍കുന്നതിനൊപ്പം മെച്ചപ്പെട്ട NVH ലെവലുകള്‍ ഡ്രൈവിംഗ് അനുഭവം സുഗമമാക്കുന്നു. സിറ്റി യൂത്തിനെ ലക്ഷ്യം വെച്ചാണ് കാറിലെ പുതിയ ഡാഷ്ബോര്‍ഡ് രൂപകല്‍പ്പനയും വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും. ദൈനംദിന ഉപയോഗത്തിന് സൗകര്യപ്രദമായ ഒരു സബ് കോംപാക്ട് സെഡാന്‍ ആണ് ഇത്.

ഹോണ്ട സിറ്റി ഹൈബ്രിഡ്: ഈ മാസം ഹോണ്ട സിറ്റി ഹൈബ്രിഡിന് നേരിട്ടുള്ള കിഴിവുകള്‍ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. പകരം എക്‌സ്റ്റന്റഡ് വാറണ്ടിക്ക് പ്രത്യേക ആനുകൂല്യമുണ്ട്. ഏഴ് വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടി പാക്കേജ് പ്രത്യേക വിലയില്‍ സ്വന്തമാക്കാം. ഹൈബ്രിഡ് സാങ്കേതികവിദ്യയെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിച്ച് വര്‍ഷങ്ങളോളം കിടിലന്‍ മൈലേജുള്ള ഈ കാര്‍ കൊണ്ടുനടക്കാനാകും. ഹോണ്ടയുടെ ഈ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ അടുത്തുള്ള ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.

More from DriveSpark

Article Published On: Tuesday, October 14, 2025, 6:00 [IST]
English summary
Honda festive season discounts october 2025 up to rs 1 51 lakh discount on elevate city amaze
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X