ഈ അവസരം നഷ്ടപ്പെടുത്തരുത്! എലിവേറ്റ് അടക്കം വമ്പിച്ച ഓഫറില്‍ വിറ്റഴിച്ച് ഹോണ്ട

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട നിലവില്‍ ഇന്ത്യയില്‍ മൂന്ന് മോഡലുകളാണ് വില്‍പ്പനക്കെത്തിക്കുന്നത്. മൂന്നും മികച്ച മോഡലുകള്‍ ആണെങ്കിലും ഹോണ്ട പ്രതീക്ഷിക്കുന്ന വില്‍പ്പന കൊണ്ടുവരാന്‍ ഇവയ്ക്ക് സാധിക്കുന്നില്ല. കോംപാക്ട് എസ്‌യുവിയായ എലിവേറ്റിനെ കൊണ്ട് മാത്രം ബ്രാന്‍ഡിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നില്ല. വില്‍പ്പന ഉത്തേജിപ്പിക്കാനായി അടുത്ത കാലത്തായി ഹോണ്ട എല്ലാ മാസവും തങ്ങളുടെ വാഹന നിരയില്‍ ഗണ്യമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2025 മെയ് മാസത്തില്‍ ഒരു പുതിയ കാര്‍ വാങ്ങുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഹോണ്ട കാര്‍സ് ഇന്ത്യയുടെ പുതിയ ഓഫര്‍ നിങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരമാണ് വെച്ച് നീട്ടുന്നത്.

എലിവേറ്റിലടക്കം കമ്പനി മികച്ച ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. എലിവേറ്റിന് തന്നെയാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്ളതും. 2025 മെയ് മാസത്തിിെ ഓഫറുകളുടെ ഭാഗമായി ഹോണ്ട കാറുകള്‍ വാങ്ങുന്നവര്‍ക്ക് 76,100 രൂപ വരെ ലാഭിക്കാം. ഇതില്‍ സാധാരണയായി ലോയല്‍റ്റി ബോണസ്, ബൈബാക്ക് ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് പാക്കേജുകള്‍, 7 വര്‍ഷത്തെ എക്‌സ്റ്റന്റഡ് വാറണ്ടി എന്നിവ ഉള്‍പ്പെടുന്നു. ഓരോ മോഡലിനും മെയ് മാസത്തില്‍ ലഭ്യമായ ഓഫറുകള്‍ ചുവടെ വിശദമായി നോക്കാം.

honda car line up

ഹോണ്ടയുടെ ജനപ്രിയ സബ് കോംപാക്ട് സെഡാന്‍ മോഡലായ അമേസ് വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഹോണ്ട കാര്‍സ് ഇന്ത്യ ഈ മാസം രണ്ടാം തലമുറ അമേസിന് 57,200 രൂപ വരെ കിഴിവ് കമ്പനി നല്‍കുന്നുണ്ട്. ഹോണ്ടയുടെ ചില ഡീലര്‍ഷിപ്പുകളില്‍ ഇപ്പോഴും രണ്ടാം തലമുറ അമേസിന്റെ സ്റ്റോക്ക് ഉണ്ട്. അത് ക്ലിയര്‍ ചെയ്യുന്നതിനായാണ് കമ്പനി മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്.

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയല്‍റ്റി ആനുകൂല്യങ്ങള്‍, 7 വര്‍ഷത്തെ സൗജന്യ എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നിവ ഈ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ മോഡലിന് ആകര്‍ഷകമായ ഇഎംഐ പ്ലാനുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഹോണ്ടയുടെ പുതിയ മൂന്നാം തലമുറ അമേസിന് ഈ മാസം ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നില്ല. പക്ഷേ, ഉപഭോക്താക്കള്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് കരുതരുത്.

2025 honda amaze

തിരഞ്ഞെടുത്ത ജോബ് പ്രൊഫൈലുകളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് കമ്പനി കോര്‍പ്പറേറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ഇതിനകം ഒരു ഹോണ്ട ഉപഭോക്താവാണെങ്കില്‍ ലോയല്‍റ്റി ബോണസും ലഭിക്കും. സബ് കോംപാക്റ്റ് സെഡാന് ഒരു ലക്ഷത്തിന് 1,111 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐ ഓഫറുകളും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഹോണ്ട അമേസ് അതിന്റെ സെഗ്മെന്റില്‍ മാരുതി സുസുക്കി ഡിസയറിനെതിരെയാണ് മത്സരിക്കുന്നത്.

ഹോണ്ടയുടെ പുതിയ കരുത്തുറ്റ എസ്‌യുവി എലിവേറ്റിന്റെ ഉയര്‍ന്ന ZX വേരിയന്റിലാണ് ഏറ്റവും കൂടുതല്‍ കിഴിവ്. എലിവേറ്റിന്റെ ഈ വേരിയന്റ് തെരഞ്ഞെടുക്കുന്നവര്‍ക്ക് 76,100 രൂപ വരെ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, ലോയല്‍റ്റി ബോണസ് എന്നിവയും ഉള്‍പ്പെടുന്നു.

honda elevate

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ എസ്‌യുവികളോട് മത്സരിക്കുന്ന ഹോണ്ട എലിവേറ്റിന് ശക്തമായ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. ഇത് മികച്ച പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്നു. താങ്ങാനാവുന്ന ബജറ്റില്‍ വിശ്വസനീയവും ഫീച്ചര്‍ സമ്പന്നവും സ്‌റ്റൈലിഷുമായ ഒരു എസ്‌യുവിയാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ എലിവേറ്റിന് ഹോണ്ട നല്‍കുന്ന ഈ ഓഫര്‍ ഉപയോഗപ്പെടുത്താം.

ഹോണ്ടയില്‍ നിന്നുള്ള ജനപ്രിയ മിഡ്‌സൈസ് സെഡാന്‍ ആയ സിറ്റിയുടെ രണ്ട് പതിപ്പുകള്‍ക്കും ഈ മാസം ഓഫറുണ്ട്. സിറ്റി മോഡലില്‍ ഹോണ്ട 63,300 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നു. അതേസമയം ഹോണ്ട സിറ്റി ഹൈബ്രിഡില്‍ ആകെ 65,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. രണ്ട് മോഡലുകളുടെയും എല്ലാ വേരിയന്റുകള്‍ക്കും ഈ ഓഫറുകള്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ സ്ലാവിയ, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്, ഹ്യുണ്ടായി വെര്‍ണ തുടങ്ങിയ മോഡലുകളുമായാണ് ഹോണ്ട സിറ്റി മത്സരിക്കുന്നത്.

ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഓഫറുകള്‍ക്ക് 2025 മെയ് അവസാനം വരെ സാധുതയുണ്ട്. അന്തിമ ഓഫറുകളും കിഴിവുകളും സ്റ്റോക്ക് ലഭ്യത, ഡീലര്‍ഷിപ്പ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു എന്നത് മാന്യ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഈ പ്രമോഷനല്‍ ഡീലുകളെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ വിവരങ്ങള്‍ക്ക് നിങ്ങളുടെ സ്ഥലത്തെ ഹോണ്ട ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, May 8, 2025, 13:30 [IST]
English summary
Honda introduced offers for amaze city elevate in may 2025 offering up to rs 76100 discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X