മൈലേജ് മാത്രമല്ല പുത്തൻ മോഡലും തരുമെന്ന് ഹോണ്ട; ഹൈബ്രിഡ് ചുണക്കുട്ടൻമാർ വരുന്നതേ ഉളളു

ഒരു പുതിയ വാഹനം വാങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യം തന്നെയാണ് മൈലജ് എന്ന ഘടകം. അത് കൊണ്ട് തന്നെ എല്ലാ വാഹന നിർമാതാക്കളും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇതിൽ തന്നെയാണ്. മാരുതി തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും മൈലേജും അത് പോലെ തന്നെ സേഫ്റ്റിക്കും പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ ഇതിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ് ഹോണ്ടയുടെ കാര്യം. ഹൈബ്രിഡ് സംവിധാനം അവതരിപ്പിച്ചതിന് ശേഷം പിന്നീട് വലിയ ഓളം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ പഴയ ഓളം സൃഷ്ടിക്കാൻ ഹോണ്ട തങ്ങളുടെ ഹൈബ്രിഡ് ലൈനപ്പ് ഒന്ന് വിപുലീകരിക്കുകയാണ്.

15 മുതൽ 30 ലക്ഷം രൂപ വരെ വില വരുന്ന പുതിയ മോഡൽ അവതരിപ്പിക്കാനാണ് ബ്രാൻഡ് ഇപ്പോൾ തയ്യാറെടുക്കുന്നത്. എന്ത് എങ്ങനെ എന്നുള്ള ഒരു ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ല, നിലവിൽ സിറ്റ് ഹൈബ്രിഡ് ആണ് ഹോണ്ടയുടെ തുറുപ്പ്ചീട്ട്. ഹൈബ്രിഡ് കാറിന്റെ ബേസ് മോഡൽ നിർത്തലാക്കിയതോടെ സിറ്റി e:HEV ZX എന്ന ഒരൊറ്റ വേരിയന്റിൽ മാത്രമേ ഇപ്പോൾ സ്വന്തമാക്കാനാവൂ.

honda expanding hybrid lineup

ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനാണ് കാറിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇസിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 126 bhp കരുത്തിൽ പരമാവധി 253 Nm torque വരെ നൽകാനുമാവും.

ഹോണ്ട സിറ്റി ഹൈബ്രിഡിലെ ആദ്യത്തെ മോട്ടോർ ഒരു ഇലക്ട്രിക് ജനറേറ്ററായി പ്രവർത്തിക്കുമ്പോൾ രണ്ടാമത്തേത് വാഹനത്തെ മുന്നോട്ട് നയിക്കാനുള്ള പവർ നൽകുന്നു. സ്റ്റാർട്ട്/സ്റ്റോപ്പ് സാഹചര്യങ്ങളിൽ മോഡൽ ഇലക്ട്രിക്-ഒൺലി മോഡിൽ കാർ തനിയെ പ്രവർത്തിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ മൈലേജ് കൂടാനും ഇത് സഹായിക്കും. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 27.1 കിലോമീറ്റർ മൈലേജും 1,000 കിലോമീറ്റർ റേഞ്ചുമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

honda expanding hybrid lineup

വില കൂടുതലാണെന്ന് തോന്നുമെങ്കിലും മികച്ച യാത്രാ സുഖവും അടിപൊളി ഡ്രൈവിംഗ് കംഫർട്ടുമാണ് കാറിൽ ലഭിക്കുക. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആമസോൺ എക്കോ, ഗൂഗിൾ അസിസ്റ്റൻ്റ് ഇൻ്റഗ്രേഷൻ എന്നിവയ്‌ക്കൊപ്പം ഹോണ്ട കണക്റ്റ്, ഇലക്ട്രിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, 6 എയർബാഗുകൾ, തുടങ്ങി നിരവധി ഫീച്ചറുകളാലും വാഹനം സമ്പന്നമാണ് എന്ന കാര്യത്തിൽ തർക്കമില്ല.

സേഫ്റ്റിയിലും സിറ്റി ഹൈബ്രിഡ് വേറെ ലെവലാണെന്ന് കമ്പനി ഉറപ്പുവരുത്തിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഹോണ്ട സെൻസിംഗ് സ്യൂട്ട് എന്നപേരിൽ അറിയപ്പെടുന്ന ADAS, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലെയ്ൻ വാച്ച് ക്യാമറകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഐസോഫിക്സ് പിൻ സീറ്റുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ORVM-മൌണ്ടഡ് ലെയ്ൻ വാച്ച് ക്യാമറകൾ, കൂടാതെ മറ്റു പല നൂതന ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും മിഡ്-സൈസ് സെഡാനിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

honda expanding hybrid lineup

ഇന്ധന വില, ചാര്‍ജിംഗ് സൗകര്യങ്ങളുടെ കുറവ്, ഡ്രൈവിംഗ് സാഹചര്യങ്ങള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഹൈബ്രിഡ് കാറുകളുടെ ഉപയോഗം. നിലവില്‍ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളാണ് ഇന്ത്യക്ക് ഏറ്റവും അനുയോജ്യമെന്ന് കരുതുന്നു. അതിന് ചില കാരണങ്ങള്‍ ഉണ്ട്. മികച്ച ഇന്ധനക്ഷമത തന്നെയാണ് എല്ലാവരും ഹൈബ്രിഡിലേക്ക് ചാടി വീഴുന്നതിൻ്റെ കാരണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, June 30, 2025, 11:44 [IST]
English summary
Honda motors planning to expanding its hybrid lineup all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X