ഹോണ്ടയ്ക്ക് മെയ്‌മാസം 'പഞ്ഞ'മായിരുന്നെന്ന് കണക്കുകൾ; ബ്രാൻഡിന് വെല്ലുവിളിയാകുന്നത് എന്തൊക്കെ

ഹോണ്ടയുടെ വാഹനങ്ങൾക്ക് എന്നും ആരാധകരുണ്ട്. വിൽപ്പനയിലും മോഡലുകൾക്ക് ഒരു കുറവും ഇല്ലാത്ത ബ്രാൻഡായി മാറിയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ മാസം ഹോണ്ടയ്ക്ക് അത്ര നല്ല കാലം അല്ലായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ടെന്ന് കമ്പനിയും വ്യക്തമാക്കുന്നുണ്ട്, എന്നാൽ ഈ കുറവ് താൽക്കാലികം മാത്രമാണെന്നും കമ്പനി മുന്നോട്ട് കുതിക്കുകയാണെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഹോണ്ട ഭാവിയിൽ കൂടുതലായി ഹൈബ്രിഡ് മോഡലുകളിൽ ശ്രദ്ധ ചെലുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഹോണ്ടയുടെ വിൽപ്പനയിൽ അൽപ്പം കുറവ് നേരിട്ടിരിക്കുന്നത് ഹോണ്ട സിറ്റിക്കാണ്. സിറ്റിയുടെ മറ്റ് വിശേഷങ്ങളിലേക്ക് കൂടി നോക്കിയാലോ.

ഏറെ നാളുകളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളിലൊന്നായി അരങ്ങുവാഴാൻ തുടങ്ങിയിട്ട് നാളിമ്മിണിയായെങ്കിലും കുറച്ച്കാലമായി കാര്യങ്ങളൊന്നും ഹോണ്ടയുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് കൈയിൽ നിൽക്കുന്നില്ലെന്ന് വേണം പറയാൻ. അതിന് തെളിവാണ് സിറ്റിയുടെ വിൽപ്പനയിലെ ഈ ഇടിവ്. പണ്ട് ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിലെത്തിയിരുന്നത് സിറ്റിയുടെ പ്ലസ് പോയിന്റായിരുന്നുവെങ്കിലും പിന്നീട് രാജ്യത്ത് നടപ്പിലാക്കിയ മലിനീകരണ മാനദണ്ഡങ്ങൾ കാരണം ഡീസൽ എഞ്ചിൻ കമ്പനി ഒഴിവാക്കിയിരുന്നു.

hondas sale in may are weak

നിലവിൽ SV, V, VX, ZX എലഗന്റ് എഡിഷൻ എന്നിങ്ങനെ വിവിധ വേരിയന്റുകളിൽ വരുന്ന ഹോണ്ട സിറ്റിക്ക് 12.42 ലക്ഷം രൂപ മുതൽ 16.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഗംഭീര യാത്രാ സുഖം, സുഖപ്രദമായ ഇന്റീരിയറുകൾ, റെസ്‌പോൺസിവ് എഞ്ചിൻ എന്നിവയ്ക്ക് പേരുകേട്ട പ്രീമിയം സെഡാൻ ഇന്നും ഇക്കാര്യങ്ങളിലൊന്നും യാതൊരുവിധ വിട്ടുവീഴ്ച്ചയും വരുത്താതെയാണ് വിപണിയിലെത്തുന്നത്.

121 bhp കരുത്തിൽ 145 Nm torque നൽകുന്ന 1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിക്ക് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് സെഡാനുള്ളത്. സിവിടി ഗിയർബോക്സുള്ള സ്റ്റാൻഡേർഡ് സിറ്റി പെട്രോൾ 18.4 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരണത്തിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, 4 സിലിണ്ടർ എഞ്ചിനാണ് സിറ്റിയുടെ ഹൃദയം.

hondas sale in may are weak

ഇസിവിടി ട്രാൻസ്മിഷനുമായി മാത്രം വരുന്ന ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 126 bhp പവറിൽ പരമാവധി 253 Nm torque വരെ നൽകാനാവും. സിറ്റി ഹൈബ്രിഡ് ലിറ്ററിന് 26.5 കിലോമീറ്റർ ഇന്ധനക്ഷമതയും 1,000 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഡ്രൈവിംഗ് സ്റ്റാർട്ട്/സ്റ്റോപ്പ് സാഹചര്യങ്ങളിൽ മോഡൽ ഇലക്ട്രിക്-ഒൺലി മോഡിൽ കാർ തനിയെ പ്രവർത്തിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

സെഡാൻ മോഡലായ അമേസും ഹോണ്ടയുടെ വിൽപ്പന ചാർട്ടിൽ മുന്നിൽ തന്നെ നിൽക്കുന്ന സെഡാനാണ്. സെഡാൻ സഹോദരങ്ങളെ പോലെ തന്നെയാണ് കോംപാക്ട് എസ്‌യുവിയായ എലിവേറ്റും.ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ എസ്‌യുവികളോട് മത്സരിക്കുന്ന ഹോണ്ട എലിവേറ്റിന് ശക്തമായ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. ഇത് മികച്ച പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്നു.

hondas sale in may are weak

11 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ വണ്ടി സെഗ്മെന്റിൽ ഇത്രവേഗം ക്ലച്ചുപിടിക്കുമെന്ന് പല എതിരാളികളും കരുതിയിരുന്നില്ല. ഇനി ഉഗ്രൻ സേഫ്റ്റി കൂടിയുണ്ടെന്നത് തെളിഞ്ഞിരിക്കുന്നതിനാൽ എലിവേറ്റ് വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടും. SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ കച്ചോടത്തിനിറങ്ങുന്ന എലിവേറ്റിന് നിലവിൽ 11.91 ലക്ഷം രൂപ മുതൽ 16.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, June 2, 2025, 14:24 [IST]
English summary
Honda motors sales are weak in may compared to last year reason behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X