കാര്‍ട്ടൂണ്‍ കാര്‍ അല്ല, ഹോണ്ടയുടെ കിടുക്കാച്ചി ഇവിയാണ്! ഇന്ത്യയിലേക്ക് എത്താന്‍ പ്രാര്‍ത്ഥിക്കാം
ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട ഒരുപിടി കാര്‍ നിര്‍മാതാക്കള്‍ ജപ്പാനില്‍ നിന്ന് കടല്‍ കടന്ന് എത്തിയവരാണ്. അതുകൊണ്ട് നിലവില്‍ ജപ്പാനില്‍ നടന്നുകൊണ്ടിരിക്കുന്ന 2025 ജപ്പാന്‍ മൊബിലിറ്റി ഷോ ഇന്ത്യക്കാരും സസൂക്ഷ്മം വീക്ഷിക്കുന്നു. ഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറാന്‍ സാധ്യതയുള്ള ചില ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ജാപ്പനീസ് ബ്രാന്‍ഡുകളില്‍ ഒന്നായ ഹോണ്ടയും ഈ വര്‍ഷത്തെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സജീവമാണ്. കമ്പനിയില്‍ നിന്നുള്ള ഭാവി ഉല്‍പ്പന്നങ്ങളും കണ്‍സെപ്റ്റുകളും ഹോണ്ട തങ്ങളുടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹോണ്ടയുടെ പവലിയനിലെത്തുന്നവരെ ആകര്‍ഷിച്ച ഒരു പ്രേട്ടോടൈപ്പിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
2025 ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ കണ്ട സൂപ്പര്‍ ഇവി കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുളള സൂപ്പര്‍-വണ്‍ പ്രോട്ടോടൈപ്പ് ആണ് ഷോയില്‍ കാണികളെ ആകര്‍ഷിക്കുന്നത്. മൊത്തത്തിലുള്ള രൂപവും ഭാവവും ഗുഡ്‌വില്‍ ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ കണ്ട കണ്‍സെപ്റ്റിന് സമാനമാണെങ്കിലും സൂപ്പര്‍-വണ്‍ പ്രോട്ടോടൈപ്പ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍-സ്‌പെക്ക് അല്ലെങ്കില്‍ പ്രൊഡക്ഷനോട് അടുത്ത പതിപ്പ് പോലെയാണ് കാണപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്താന്‍ സാധ്യതയുള്ള 0 ആല്‍ഫ ഇലക്ട്രിക് എസ്യുവി കണ്‍സെപ്റ്റിന്റെ മൂടുപടമഴിച്ച ശേഷമാണ് ഹോണ്ട സൂപ്പര്‍-വുണ്‍ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചത്. കെയ് കാര്‍ സ്‌പെസിഫിക്കേഷനുകളുള്ള ഒരു കോംപാക്റ്റ് ടോള്‍-ബോയ് ഹാച്ച്ബാക്ക് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ടോള്‍-ബോയ് ആണെങ്കലും വിശാലമായ ബേസും പുറത്ത് വീതിയേറിയ ട്രാക്കും ട്രെയിലിംഗ് ഫ്‌ലേര്‍ഡ് വീലുകളും ചേര്‍ത്തിട്ടുണ്ട്. ഡ്രൈവിംഗ് വളരെ രസകരമാക്കാന്‍ സഹായിക്കുന്ന സംഗതികളാണ് ഇവ.
കെയ് കാര്‍ സ്‌പെസിഫിക്കേഷനുകള്‍ പാലിക്കുന്നതിനാല്‍ 3.4 മീറ്ററില്‍ താഴെ മാത്രമേ ഇതിന് നീളമുണ്ടാകൂ. പക്ഷേ 5-ഡോര്‍ ലേഔട്ട് ലഭിക്കും. ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ഫ്‌ലാറ്റ് ക്ലാംഷെല്‍ ബോണറ്റ്, ഫ്‌ലാറ്റ്-ഇഷ് ഫാസിയ, സ്‌ക്വയര്‍ഡ് ഓഫ് റിയര്‍ എന്‍ഡ് എന്നിവയടങ്ങുന്ന സ്‌ക്വയറിഷ് സിലൗറ്റ് ആണ് ഇതിന് ലഭിക്കുക. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകളും എല്‍ഇഡി ഡിആര്‍എല്ലുകളും ലൈറ്റിംഗ് സെറ്റപ്പില്‍ ഉള്‍പ്പെടുന്നു.
രണ്ട് ഹെഡ്ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ഒരു കറുത്ത സ്ട്രിപ്പ് ഉണ്ട്. മുന്‍വശത്ത് തന്നെ ചാര്‍ജിംഗ് പോര്‍ട്ട് ഫ്‌ലാപ്പുകളും എയര്‍ ഇന്‍ടേക്കിനായി ഒരു ഹൊറിസോണ്ടല്‍ കാവിറ്റിയും നമുക്ക് കാണാന്‍ കഴിയും. എയറോഡൈനാമിക്‌സിനായി ബമ്പറില്‍ ഇരുവശത്തും രണ്ട് ഫങ്ഷണല്‍ വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള ഒരു വലിയ എയര്‍ ഇന്‍ടേക്ക് നല്‍കിയിട്ടുണ്ട്. പ്രോട്ടോടൈപ്പിന്റെ വശങ്ങളില്‍ വരുന്ന 8-സ്‌പോക്ക് അലോയ് വീല്‍ ഡിസൈനും ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകളും ആകര്‍ഷകമാണ്.
വലിയ വിന്‍ഡോസ്, കറുപ്പ് നിറം ചാര്‍ത്തിയ ഫ്‌ലാറ്റ് റൂഫ്, പരമ്പരാഗത ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവയും ഇതില്‍ നല്‍കിയിരിക്കുന്നു. മുന്‍വശത്തിന് സമാനമായി ബമ്പറില്‍ വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍, സ്‌മോക്ക്ഡ്-ഔട്ട് എല്‍ഇഡി ടെയില്‍ലൈറ്റ് ഹൗസിംഗുകള്‍, 'ഹോണ്ട' ലെറ്ററിംഗ്, ഷാര്‍ക്ക്-ഫിന്‍ ആന്റിന എന്നിവയാണ് പിന്‍വശത്തെ പ്രധാന ഹൈലൈറ്റുകള്‍. ഹോണ്ട ബ്രിയോയെ അനുസമരിപ്പിക്കുന്ന ഗ്ലാസ് ടെയില്‍ഗെയിറ്റും പിന്‍വശത്ത് കാണാം.
0 സീരീസില്‍ കാണപ്പെടുന്ന തരത്തില്‍ ഫ്യൂച്ചറിസ്റ്റിക് ഹോണ്ട ലോഗോയില്‍ നിന്ന് വ്യത്യസ്തമായി സൂപ്പര്‍-വണ്‍ പ്രോട്ടോടൈപ്പില്‍ പരമ്പരാഗത ഹോണ്ട ലോഗോയാണ് നല്‍കിയിരിക്കുന്നത്. സൂപ്പര്‍-വണ്‍ പ്രോട്ടോടൈപ്പിന്റെ അകത്തളത്തില്‍ 2 സ്‌പോക് സ്റ്റിയറിംഗ് വീല്‍, ഫംഗ്ഷനല്‍ ലെയേര്‍ഡ് ഡാഷ്‌ബോര്‍ഡ്, വിവിധ ഫംഗ്ഷനുകള്‍ക്കായി ഫിസിക്കല്‍ ബട്ടണുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.
ഹൊറിസോണ്ടല്‍ ഇന്‍ഫോടെയിന്‍മെന്റും സ്‌ക്വയറിഷ് ഇന്‍സ്ട്രുമെന്‍േറഷനുമായി രണ്ട് ഡിസ്‌പ്ലേകള്‍ ഇതിന് ലഭിക്കുന്നു. ബാറ്ററി, മോട്ടോര്‍ എന്നിവ സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഹോണ്ട സൂപ്പര്‍ വണ്‍ പ്രോട്ടോടൈപ്പില്‍ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതിനായി ഒരു ബൂസ്റ്റ് മോഡ് നല്‍കിയതായി കാണാം. ഐസി എഞ്ചിന്‍ കാര്‍ ഓടിക്കുന്ന അതേ ഫീല്‍ ലഭ്യമാക്കാന്‍ സ്‌പോര്‍ട്ടി വിര്‍ച്വല്‍ എഞ്ചിന്‍ സൗണ്ടും ഈ ഇവി പുറപ്പെടുവിക്കും.
അടുത്ത വര്‍ഷം ജപ്പാന്‍, യുകെ അടക്കമുള്ള വിദേശ വിപണികളില്‍ ഈ മോഡല്‍ പുറത്തിറക്കാനാണ് ഹോണ്ടയുടെ പ്ലാന്‍. ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യം ഹോണ്ട ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏതായാലും ഇലക്ട്രിക് വാഹങ്ങൾക്ക് പ്രചാരമേറിക്കൊണ്ടിരിക്കുന്നതിനാല്‍ ഹോണ്ട സമീപഭാവിയിൽ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








