സജിയേട്ടാ നിങ്ങളുടെ കാർ സേഫാണോ! ഷോറൂമിൽ എത്തുന്നതിന് മുൻപ് നടത്തുന്ന ടെസ്റ്റുകൾ

ഒരു കാർ ഷോറൂമിലെത്തുന്നതിന് മുൻപ് നിരവധി കർശന പരിശോധനകളിലൂടെയാണ് കടന്നുപോകുന്നത്. ഡിസൈൻ മുതൽ അവസാന പ്രൊഡക്ഷൻ വരെ, സേഫ്റ്റി, ദൃഢത, വിശ്വാസ്യത എന്നിവ ഉറപ്പാക്കാൻ നൂറുകണക്കിന് ടെസ്റ്റുകൾ നടക്കുന്നുണ്ട്. ഉപഭോക്താവ് ഒരിക്കലും കാണാത്ത ഈ പരീക്ഷണങ്ങളാണ് ഒരു കാറിന്റെ യഥാർത്ഥ ഗുണനിലവാരം നിർണ്ണയിക്കുന്നത് തന്നെ. ക്രാഷ് ടെസ്റ്റെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്. ഒരു വാഹനം ഏതൊക്ക തരത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണ് പോകുന്നതെന്ന് വിശദമായി തന്നെ പരിശോധിച്ചാലോ. ആദ്യഘട്ടം ലാബ് ടെസ്റ്റുകളാണ്. എഞ്ചിൻ, ഗിയർബോക്സ്, സസ്പെൻഷൻ പോലുള്ള ഘടകങ്ങൾ ആയിരക്കണക്കിന് മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിച്ച് പരിശോധിക്കും.

ഒരു ഭാഗം തകരാറിലായാൽ, മുഴുവൻ ഡിസൈനും വീണ്ടും പുനഃപരിശോധിക്കും. അടുത്ത ഘട്ടം റോഡ് ടെസ്റ്റുകളാണ്. ചൂട്, കഠിന തണുപ്പ്, പൊടി നിറഞ്ഞ മരുഭൂമി, മലനിരകൾ-എല്ലാ സാഹചര്യങ്ങളിലും കാറുകൾ ഓടിക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പ്രത്യേകമായി മോശം റോഡുകളും വലിയ സ്പീഡ് ബ്രേക്കറുകളും ഉൾപ്പെടുത്തി പരീക്ഷണം നടത്തുന്നുണ്ട്. ഇത് യഥാർത്ഥ ഉപയോക്തൃ അനുഭവം എങ്ങനെയെന്ന് അനുകരിക്കുകയാണ്.

cars test before sale

സുരക്ഷാ പരിശോധനകൾ ഏറ്റവും നിർണായകമാണ്. ക്രാഷ് ടെസ്റ്റുകളിൽ കാറുകൾ മനപൂർവ്വം തകർക്കപ്പെടുന്നു. മുൻവശം, വശം, പിന്നിൽ നിന്ന് ഇടികൾ-എല്ലാം അളക്കപ്പെടും. ഡമ്മികളുടെ സെൻസറുകൾ വഴി യാത്രക്കാരുടെ ശരീരത്തിന് എത്ര ആഘാതം ലഭിക്കുന്നു എന്ന് വിലയിരുത്തി, എയർബാഗ് പ്രവർത്തനം വരെ പരിശോധിക്കും.

ഇലക്ട്രോണിക് സിസ്റ്റങ്ങൾക്കും കർശന പരിശോധനയുണ്ട്. ABS, ESC, ADAS പോലുള്ള സംവിധാനങ്ങൾ കൃത്രിമ സാഹചര്യങ്ങളിൽ വീണ്ടും വീണ്ടും പരീക്ഷിക്കും. ഒരു സെൻസർ തെറ്റായ സിഗ്നൽ നൽകിയാൽ പോലും അത് അപകടമാകാം. അതിനാൽ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും ഒരുപോലെ ടെസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

cars test before sale

ദീർഘകാല ദൃഢത പരിശോധിക്കാൻ "ലൈഫ് സൈക്കിൾ ടെസ്റ്റുകൾ" നടത്തുന്നുണ്ട്. ഒരു കാർ 1-2 ലക്ഷം കിലോമീറ്റർ ഓടിച്ച അനുഭവം ലാബിൽ മാസങ്ങൾ കൊണ്ട് പരീക്ഷിക്കും. വാതിലുകൾ ആയിരക്കണക്കിന് തവണ തുറന്നു അടയ്ക്കും. സീറ്റുകൾ, സ്വിച്ച്‌കൾ, ടച്ച്‌സ്‌ക്രീൻ-എല്ലാം വളരെ ഹാർഷായി തന്നെ പരിശോധിക്കും.

ഇന്ധനക്ഷമതയും മലിനീകരണവും സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമാണ് പരിശോധിക്കുന്നത്. ലാബ് ടെസ്റ്റുകളിൽ ലഭിക്കുന്ന മൈലേജ് റിയൽ വേൾഡി വ്യത്യാസപ്പെടാമെങ്കിലും, എമിഷൻ പരിധികൾ കർശനമായി പാലിക്കണം. BS6 പോലുള്ള നിയമങ്ങൾ കാരണം എൻജിൻ ട്യൂണിംഗ് മുതൽ എക്സോസ്റ്റ് ഡിസൈൻ വരെ മാറാറുണ്ട്. അതായത് ഇപ്പോൾ രാജ്യത്ത് മലിനീകരണവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്നുണ്ടല്ലോ.

cars test before sale

എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞാലും, ഒരു കാർ പൂർണമായിട്ടും ഉപഭോക്താവിൻ്റെ കൈകളിൽ എത്തിയതിന് ശേഷമാണ് ശരിക്കുള്ള പരീക്ഷണം നടക്കുന്നത്. നിങ്ങൾ ഷോറുമിൽ ചെന്ന് കാണുന്ന കാറുകൾ എത്രത്തോളം പരീക്ഷണങ്ങൾക്ക് ശേഷമാണ് വന്നിരിക്കുന്നതെന്ന് മനസിലാക്കണം. അത് കൊണ്ട് ഇനി നിങ്ങൾ ഷോറൂമിൽ പോയു ഒരു വാഹനം വാങ്ങാൻ തയ്യാറാകുമ്പോൾ തീർച്ചയായും നിരവധി തവണ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 26, 2025, 20:46 [IST]
English summary
How cars are tested before you buy explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X