ഫൈവ് സ്റ്റാർ നോക്കി വണ്ടി വാങ്ങുന്നവരാണോ നിങ്ങൾ; ക്രാഷ് ടെസ്റ്റ് വിപണിയെ സ്വാധീനിക്കുന്നുണ്ടോ

പണ്ടൊക്കെ വാഹനം വാങ്ങുമ്പോൾ പ്രാധാന്യം നൽകിയിരുന്നത് മൈലേജിനും വിലയിലുമൊക്കെ ആയിരുന്നു എങ്കിൽ ഇപ്പോൾ വാഹനത്തിൻ്റെ സേഫ്റ്റിയിലേക്ക് മാറിയിട്ടുണ്ട്. ഉപഭോക്താക്കളുടെ മുൻഗണനയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതിന് പ്രധാന കാരണമാകുന്നത് ഗ്ലോബൽ എൻ.സി.എ.പി (Global NCAP) പോലുള്ള ഏജൻസികളുടെ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ആണെന്ന് വേണം പറയാൻ. ക്രാഷ് ടെസ്റ്റ് റിസൾട്ട് ഒരു വാഹനത്തിൻ്റെ വിൽപ്പനയെ പോലും നിശ്ചയിക്കുന്ന മാനദണ്ഡമായി മാറിയിരിക്കുകയാണ്. ഒരു കാറിന്റെ അപകടസമയത്തിലെ സുരക്ഷാ പ്രകടനം വിലയിരുത്താനുള്ള പരീക്ഷണമാണ് ക്രാഷ് ടെസ്റ്റ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.

വാഹനത്തെ ഒരു നിശ്ചിത വേഗതയിൽ ഇടിച്ച്, ഡ്രൈവർക്കും യാത്രക്കാർക്കും എത്രത്തോളം പരിക്ക് സംഭവിക്കാമെന്നതാണ് പരിശോധിക്കുന്നത്. ടെസ്റ്റിന്റെ ഫലം അടിസ്ഥാനമാക്കി കാറുകൾക്ക് 1 മുതൽ 5 വരെ സ്റ്റാർ റേറ്റിംഗ് നൽകുന്നു. 1 സ്റ്റാർ ലഭിച്ചാൽ വാഹനത്തിന് അടിസ്ഥാന സുരക്ഷയേ ഉളളു എന്നതാണ് കണക്കാക്കുന്നത്. 4 സ്റ്റാർ അല്ലെങ്കിൽ 5 സ്റ്റാർ ലഭിച്ചാൽ വാഹനത്തിന് ഉയർന്ന സുരക്ഷയുണ്ട് എന്ന് മനസിലാക്കാം. പല ഇന്ത്യൻ വാഹനങ്ങൾക്കും വർഷങ്ങൾക്ക് മുൻപ് 2 സ്റ്റാർ റേറ്റിങ്ങ് മാത്രമേ ലഭിച്ചിരുന്നുളളു.

how crash test influencing car buyers

ടാറ്റ നെക്സോൺ ആണ് ഇന്ത്യയിലെ ആദ്യത്തെ 5-സ്റ്റാർ റേറ്റിംഗ് നേടിയ എസ്‌യുവി. അതിന് ശേഷം മഹീന്ദ്ര,ടാറ്റ പഞ്ച് എന്നീ മോഡലുകൾക്കും ലഭിച്ചു.ഈ നേട്ടങ്ങൾ ബ്രാൻഡിന്റെ വിശ്വാസ്യതയും വില്പനയും വർധിപ്പിച്ചു എന്ന് പറയേണ്ട കാര്യമില്ലല്ലോ. സോഷ്യൽ മീഡിയയിലൂടെ വാഹനങ്ങളുടെ സുരക്ഷ റേറ്റിങ്ങ് വളരെ പെട്ടെന്ന് തന്നെ ജനങ്ങളിലേക്ക് എത്തുന്നുണ്ട്. കുറഞ്ഞ വിലയുള്ള സെഗ്മന്റിൽ പോലും ഇപ്പോൾ സുരക്ഷാ ഫീച്ചറുകൾ കൂട്ടിചേർക്കേണ്ടതായി വന്നിട്ടുണ്ട്.

പണ്ട് ഗ്ലോബൽ എൻക്യാപിലൂടെ ആയിരുന്നു വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് ഭാരത് എൻക്യാപ് വഴിയാണ്. അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം തദ്ദേശീയമായി കാര്‍ ക്രാഷ് ടെസ്റ്റ് സൗകര്യമുള്ള ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

how crash test influencing car buyers

ഫ്രണ്ട് ഇംപാക്റ്റ്, സൈഡ് പോള്‍ ഇംപാക്റ്റ്, സൈഡ് ബാരിയര്‍ ഇംപാക്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), കാല്‍നടയാത്രക്കാരുടെ സുരക്ഷ എന്നിവ മുന്‍നിര്‍ത്തി വിവിധ ക്രാഷ് ടെസ്റ്റുകളാണ് ഭാരത് NCAP വഴി നടത്തുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 27 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 41 പോയിന്റും നേടുന്ന കാറുകള്‍ക്ക് മാത്രമേ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കൂ.

3 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കാന്‍ ചുരുങ്ങിയത് ആറ് എയര്‍ബാഗുകള്‍, ESC, കാല്‍നടയാത്രക്കാരുടെ സംരക്ഷണത്തിന് അനുയോജ്യമായ ഫ്രണ്ട് ഡിസൈന്‍, ഫ്രണ്ട് സീറ്റുകള്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ കാറുകളില്‍ ഉണ്ടായിരിക്കണം. M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്താനാവുക. ആറ് എയര്‍ബാഗുകളുള്ള കാറുകള്‍ക്ക് ഭാരത് NCAP 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കു.

how crash test influencing car buyers

ക്രാഷ് ടെസ്റ്റ് നടത്താത്ത വാഹനങ്ങളുമുണ്ട് കേട്ടോ. അതിൽ പ്രധാനിയാണ് ആഡംബര രാജാവായ റോൾസ് റോയ്സ്. ബ്രിട്ടീഷ് മാർക്വീ തങ്ങളുടെ കാർ കസ്റ്റമൈസ് ചെയ്ത രീതിയിലാണ് നിർമിക്കുന്നത്. ഇതിനുശേഷം വാങ്ങുന്നയാളുടെ മുഴുവൻ ഡാറ്റയും കമ്പനി കൈവശം വെക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഏതൊരു ടെസ്റ്റിംഗ് ഏജൻസിക്കും ക്രാഷ് ടെസ്റ്റിന് ഒരു കാറിന്റെ 4 മുതൽ 5 വരെ യൂണിറ്റുകൾ ആവശ്യമായി വരും.

ബ്രിട്ടീഷ് കമ്പനി സ്വന്തമായി കാറുകൾ ക്രാഷ് ടെസ്റ്റിന് കൊടുക്കാറില്ല.ആയതിനാൽ ഇടിപരീക്ഷണത്തിനായി GNCAP പോലുള്ള സംഘടനകൾ കാറുൾ സ്വയമേ മേടിക്കേണ്ടി വരും.റോൾസ് റോയ്‌സിന്റെ ഒരു കാറിന് ഏകദേശം 5 കോടി രൂപയോളമാണ് വില വരുന്നത്. റോൾസ് റോയ്‌സ് കാറുകളുടെ ചെലവ് താങ്ങാനാവാത്തതിനാൽ GNCAP പോലുള്ളവർ ഈ സാഹസത്തിന് മുതിർന്നിട്ടില്ലെന്നു പറയാം.

how crash test influencing car buyers

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 15, 2025, 19:00 [IST]
English summary
How crash test result influencing car buyers in india explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X