ഇന്ന് ലോക ഇവി ദിനം; ഇന്ത്യൻ ഗതാഗത രംഗത്ത് പുതിയ അധ്യായം തുറന്ന് ഇലക്ട്രിക് വാഹനങ്ങൾ

നിങ്ങൾ ഒരു ഇലക്ട്രിക് വാഹനയുടമയാണോ, എങ്കിൽ ഇന്ന് നിങ്ങളുടെ ദിവസമാണ്. ഇന്നാണ് ലോക ഇവി ദിനം. ഒരു ഇവി വാങ്ങുന്നതിലൂടെ നിങ്ങൾ പ്രകൃതിയിലേക്ക കൂടുതൽ അടുക്കുകയാണ്. രാജ്യത്തിൻറെ ഗതാഗത രംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാൻ ഇലക്ട്രി വാഹനങ്ങൾക്ക് സാധിച്ചു എന്നതാണ് വലിയ കാര്യം. ദിനംപ്രതി കൂടി വരുന്ന ഇന്ധനവില തന്നെയാണ് പലരേയും ഇവികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത് എന്ന് പറയാം. രാജ്യത്തിൻ്റെ ഇവികളുടെ കാര്യത്തിലേക്ക് നോക്കിയാൽ രാജ്യത്തിൻ്റെ വായു മലിനീകരണ നിലവാരത്തിൽ ഇവികൾ വലിയ രീതിയിൽ സംഭാവന നൽകുന്നുണ്ട്.

സീറോ-ടെയിൽപൈപ്പ് എമിഷൻ വാഹനങ്ങളായ ഇലക്ട്രിക് വാഹനങ്ങളിലൂടെ ഹരിതഗൃഹ വാതകങ്ങൾ പുറന്തളളുന്നത് കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. 2070 ഓടെ നെറ്റ്-സീറോ എമിഷൻ കൈവരിക്കാനാണ് ഇന്ത്യയുടെ ശ്രമം. അതിന് വേണ്ടി കേന്ദ്ര സർക്കാർ നിരവധി പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അതിൻ്റെ ഭാഗമാണ് ഫെയിം II സ്കീം,പിഎൽഐ സ്കീമുകൾ എന്നിങ്ങനെ.

world ev day specialities

രാജ്യത്ത് തന്നെ ബാറ്ററി നിർമിക്കുന്നതിലൂടെ വാഹനങ്ങളുടെ നിർമാണ് വർധിപ്പിക്കാനും അത് പോലെ തന്നെ വിലയിൽ വ്യത്യാസം വരുത്താനുമാണ് ഉദ്ദേശിക്കുന്നത്. അതിനൊപ്പം തന്നെ ഇലക്ട്രിക് വാഹന വിപണി തുടക്കത്തിൽ നേരിട്ടിരുന്ന പ്രശ്നങ്ങളായിരുന്നു ആവശ്യത്തിന് ചാർജിങ്ങ് സ്റ്റേഷനുകളില്ല എന്നത്, എന്നാൽ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ പോലും പലയിടത്തും ചാർജിങ്ങ് സ്റ്റേഷനുകൾ ഉയർന്ന് വരുന്നുണ്ട്.

ഇവി എന്നാൽ കേവലം കാറും ബൈക്കും മാത്രമല്ല ഇലക്ട്രിക് ബസുകൾ, ത്രീ-വീലറുകൾ, ഫ്ലീറ്റ് ടാക്സികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്.ബസുകൾ ട്രക്കുകൾ എന്നിവയെല്ലാം ഇവിയിലേക്ക് തിരിയുമ്പോൾ ചര്ക്ക് നീക്കത്തിൽ നേരിടുന്ന വൻ ചിലവുകൾ കുറയ്ക്കാനും അത് വഴി നിത്യോപയോഗസാധനങ്ങളുടെ വില കുറയാനും കാരണമാകുന്നു. ഇവിയുടെ വിലയിലേക്ക് കൂടി ഒന്ന് വിശദമായി നോക്കാം. പ്രാരംഭ വില കൂടുതലാണ് എന്നതാണ് ഇവികൾ നേരിടുന്ന മറ്റൊരു വെല്ലുവിളി.

world ev day specialities

എന്നാൽ വാഹനം വാങ്ങുമ്പോഴുളള വില കൂടുതലാണെങ്കിലും അതിന് ശേഷമുള്ള മെയിൻ്റെനൻസ് ചിലവ്, സർവീസ് ചിലവുകൾ കുറവാണ് എന്നത് ആരും ശ്രദ്ധിക്കുന്നില്ല, ഐസിഇ എഞ്ചിനുകളെ പോലെ എഞ്ചിൻ ഓയിൽ, മറ്റ് ഓയിലുകൾ,എന്നിങ്ങനെയുള്ള തലവേദനകളൊന്നും തന്നെ ഇവികളിൽ ഇല്ല എന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.

പെട്രോർ,ഡീസൽ വാഹനങ്ങൾക്ക് പകരമൊരു ബദലായി മാത്രമല്ല ഇപ്പോൾ കണക്കാക്കുന്നത്. രാജ്യത്തിൻ്റെ ഒരു മുഖമുദ്രയായി മാറുകയാണ് ഇലക്ട്രിക് വാഹനങ്ങൾ.അടുത്ത ഒരു പത്ത് വർഷത്തിനുളളിൽ തന്നെ രാജ്യത്ത് ഇവികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുകയും, ഐസിഇ എഞ്ചിനുകൾക്ക് ഒരു വെല്ലുവിളിയാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന എംജി കോമെറ്റ്, ടാറ്റ ടിയാഗോ ഇവി എന്നിവയില്‍ തുടങ്ങി ഏകദേശം 30 ലക്ഷം വില വരുന്ന മഹീന്ദ്ര XEV 9e വരെയുള്ള നിരവധി മോഡലുകളുണ്ട്.

world ev day specialities

ഇവി ചാർജിങ്ങിൻ്റെ ഭീമമായ തുക കുറയ്ക്കാൻ ഏക പോംവഴിയെന്നത് വീട്ടിൽ സോളാർ എനർജി ഉപയോഗിക്കുക എന്നതാണ്. സർക്കാർ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡിയും നൽകുന്നുണ്ട്. നിങ്ങളുടെ വീട്ടിൽ സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വേണ്ടത് ഒരു ഗാർഹിക സോളാർ ഫോട്ടോവോൾട്ടെയ്ക് സിസ്റ്റവും ഇലക്ട്രിക് കാറിൻ്റെ ബാറ്ററിക്കുള്ള സോളാർ ചാർജർ കേബിളും മാത്രം മതിയാകും. എല്ലാ ഇവി ഉപഭോക്താക്കൾക്കും ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റെ ലോക ഇവി ദിനാശംസകൾ നേരുകയും ചെയ്യുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 9, 2025, 12:00 [IST]
English summary
How evs are shaping the future of mobility in india all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X