ഇനിയും പെട്രോൾ അടിച്ചു കാശ് കളയണോ? കേരളത്തിൽ ഇവി ചാർജ് ചെയ്യാൻ വെറും തുച്ഛമായ നിരക്കേയുളളു

കേരളത്തിൽ ഇവി ഉടമകളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഇവി വാങ്ങിയാൽ പെട്രോളും ഡീസലും അടിക്കുന്ന കാശ് ലാഭിക്കാം എന്ന ചിന്തയാണ് ഭൂരിഭാഗം മലയാളികളേയും ഇവി വാങ്ങാൻ പ്രേരിപ്പിക്കുന്നത്. വീട്ടിൽ ചാർജ് ചെയ്യാൻ സാധിക്കുന്നത് കൊണ്ട് തന്നെ പോക്കറ്റ് കീറാതെ ഇവി കൊണ്ടു നടക്കാമല്ലോ എന്നാണ് എല്ലാവരും പറയുന്നത്, എന്നാൽ എപ്പോഴും വീട്ടിൽ ചാർജ് ചെയ്യാൻ സാധിച്ചുവെന്ന് വരില്ല, പുറത്തുള്ള ചാർജിങ്ങ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും. അവിടെയാണ് നമ്മുടെ സ്വന്തം കെഎസ്ഇബിയുടെ(KSEB) ചാർജിങ്ങ് സ്റ്റേഷനുകളുടെ പ്രാധാന്യം എടുത്തു പറയേണ്ടത്. പലരും അവിടെ യൂണിറ്റിന് വലിയ ചാർജാണ് എന്നാണ് വിചാരിച്ചിരിക്കുന്നത്.

എന്നാൽ ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് നിങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതിന് മുൻപായി ഇവി സ്വന്തമാക്കുന്ന ഭൂരിഭാഗം ഉപഭോക്താക്കളുടെ വീട്ടിൽ സോളാർ സംവിധാനം സ്ഥാപിച്ചിട്ടുളളവരാകും. സോളാർ ഉപയോഗിച്ച് ഇവി ചാർജ് ചെയ്താൽ ഏറ്റവും ലാഭകരമായ ഒന്നാണ്. ഇതിനെപറ്റി വിശദമായി ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റെ വെബ്സൈറ്റിൽ പങ്കുവച്ചിട്ടുളളതാണ്.

kseb charging station detailed tariff

ഇനി നമ്മുടെ വിഷയത്തിലേക്ക് വന്നാൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നേരിട്ട് നടത്തുന്ന ചാർജിങ്ങ് സ്റ്റേഷനുകളിൽ ഒരു വാഹനം ചാർജ് ചെയ്യാൻ എത്ര രൂപയാകും എന്നാണ് നിങ്ങളുമായി ഈ ലേഖനത്തിലൂടെ ഞങ്ങൾ പങ്കുവയ്ക്കാൻ പോകുന്നത്. പലരുടേയും സംശയമാണ് ചാർജിങ്ങ് സ്റ്റേഷനിൽ രാവിലെയാണോ രാത്രിയാണോ ചാർജിങ്ങ് നടത്തേണ്ടത് എന്നത്. എന്നാൽ ഇനി അങ്ങനെയൊരു സംശയം നിങ്ങൾക്ക് വേണ്ട. കെഎസ്ഇബിയുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ യൂണിറ്റ് നിരക്ക് കണക്കാക്കുന്നത് രണ്ട് രീതിയിലാണ്.

അതായത് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സോളാർ ഹവേഴ്സ്, 4 മണി മുതൽ അടുത്ത ദിവസം രാവിലെ 9 മണി വരെ നോൺ സോളാർ ഹവേഴ്സാണ്. ഇതിൽ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ AC ചാർജിങ്ങ് അതായത് സ്ലോ ചാർജറിൻ്റെ നിരക്ക് എന്നത് 8.50 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ്. എന്നാൽ വൈകിട്ട് 4 മണിക്ക് ശേഷമുള്ള ചാർജിങ്ങിന് യൂണിറ്റിന് 14.23 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് ഈടാക്കുന്നത്.

kseb charging station detailed tariff

എന്നാൽ ഇനി ഫാസ്റ്റ് ചാർജിങ്ങിൻ്റെ നിരക്കിലേക്ക് നോക്കിയാൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ ഒരു യൂണിറ്റിന് 16.50 രൂപയും 18 ശതമാനം ജിഎസ്ടുയുമാണ് ഈടാക്കുന്നതെങ്കിൽ വൈകിട്ട് 4 മണിക്ക് ശേഷം ഒരു യൂണിറ്റിന് 23.23 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ്. ഉദാഹരണത്തിന് ടാറ്റ നെക്സോൺ എടുക്കാം. ഇവിയുടെ കമ്പനി പറയുന്ന റേഞ്ച് 450 ആണെങ്കിലും നമ്മൾക്ക് അതൊരു 350 കിലോമീറ്ററായി കണക്കാക്കാം.

ഇനി നെക്സോൺ ഇവിയുടെ ബാറ്ററി പായ്ക്കുകളിലേക്ക് നോക്കിയാൽ 30 kWh, 40.5 kWh, and 45 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്കുകളിലാണ് വാഹനം ലഭിക്കുന്നത്. ബേസ് പായ്ക്ക് തന്നെ ആവാം. 30 കിലോവാട്ട് ബാറ്ററി പായ്ക്കുമായി കെഎസ്ഇബിയുടെ ചാർജിങ്ങ് സ്റ്റേഷനിൽ ചെല്ലുന്നു. രാവിലെ 9 മണിക്ക് ശേഷമാണ് ചെല്ലുന്നതെങ്കിൽ യൂണിറ്റ് നിരക്ക് കുറവാണെന്ന് ആദ്യമേ ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ, ഇവി ഉപഭോക്താക്കൾ ഇതിൽ എന്തെങ്കിലും തിരുത്ത് ഉണ്ടെങ്കിൽ ഉറപ്പായും കമൻ്റ് ചെയ്യാൻ മറക്കരുതേ.

പോകാൻ വലിയ തിരക്കില്ലാത്തത് കൊണ്ട് AC സ്ലോ ചാർജറിൽ ആണ് ചാർജ് ചെയ്യുന്നത്. ഏകദേശം ആറ് മണിക്കൂറോളം വേണം ഇവി ചാർജ് കയറാൻ. 30 കിലോവാട്ടിൻ്റെ ബാറ്ററി പായ്ക്കുളള നെക്സോൺ ഇവി ഫുൾ ചാർജ് ആകുന്നതിന് 30 മുതൽ 40 യൂണിറ്റ് വൈദ്യുതി വേണ്ടി വരും. 30 എന്ന് തന്നെ കണക്ക് കൂട്ടാം. രാവിലെ സമയമായത് കൊണ്ട് 8.50 രൂപയാണ് യൂണിറ്റിന് അപ്പോൾ 30 X 8.50 = 255 രൂപ വരും, അതിനൊപ്പം 18 ശതമാനം ജിഎസ്ടിയായ 45.9 രൂപയും കൂട്ടുമ്പോൾ മൊത്തം 300 രൂപയോളം വരും.

300 രൂപയ്ക്ക് നിങ്ങൾക്ക് സുഖമായി 350 കിലോമീറ്റർ സഞ്ചരിക്കാം. കിലോമീറ്ററിന് നിങ്ങൾക്ക് വെറും 1.16 രൂപ മാത്രമേ ചിലവാകുന്നുളളു. ഇനി പെട്രോൾ വണ്ടിയിൽ നിങ്ങൾക്ക് 350 കിലോമീറ്റർ ദൂരം എത്ര രൂപ ചിലവാകും എന്ന് നോക്കിയാലോ. നിങ്ങളുടെ വാഹനത്തിന് ഒരു 20 കിലോമീറ്റർ മൈലേജ് ലഭിക്കുന്നുണ്ട് എന്ന് കരുതുക. 350/20 = 17.5 ലിറ്റർ പെട്രോൾ നിങ്ങൾ വാഹനത്തിൽ നിറയ്ക്കണം. പെട്രോളിന് ലിറ്ററിന് 106 രൂപയാണ്. അപ്പോൾ 17.5X106=1855 രൂപ വരും.ഇവി ഉപയോഗിച്ചാൽ നിങ്ങളുടെ ലാഭം 1555 രൂപ. ഫാസ്റ്റ് ചാർജറിൻ്റെ നിരക്ക് നിങ്ങൾക്ക് അറിയണമെങ്കിൽ തീർച്ചയായും കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, June 24, 2025, 20:34 [IST]
English summary
How much does it cost to charge your electric vehicle at kseb charging station details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X