ഇനി ധൈര്യമായി ഇവി വാങ്ങാം! വീട്ടിൽ ചാർജിങ്ങിന് ചിലവാകുന്നത് കണ്ടാൽ കണ്ണുനിറഞ്ഞു പോകും

പെട്രോൾ കാശ് ലാഭിക്കാനാണല്ലോ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകൾ തിരിയുന്നത്. എന്നാൽ ചിലർ പറയുന്നത് തങ്ങൾ വറുചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടിയ പോലെയായി എന്നാണ്. പെട്രോൾ കാശ് ലാഭിക്കാൻ പോയിട്ട് വൈദ്യുതി ബില്ല് കണ്ട് നെഞ്ചുവേദന എടുക്കുന്നവരാണ് കൂടുതലും. എന്നാൽ കേരളത്തിൽ ഇലക്ട്രിക് വാഹനം വീട്ടിൽ ചാർജ് ചെയ്യുമ്പോൾ എത്ര രൂപ നിങ്ങൾക്ക് ചിലവ് വരും എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ. ആളുകൾ പറയുന്നതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ. നിങ്ങൾ ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ തീർച്ചയായും ഈ കണക്കുകൾ വായിക്കാതെ പോകരുത്.

ഇവി വിപണിയിൽ ഏറ്റവും ഡിമാൻ്റുളള ഒരു മോഡലാണ് ടാറ്റ നെക്സോൺ ഇവി. ഒരു നെക്സോൺ ഇവി നിങ്ങളുടെ വീട്ടിൽ ചാർജ് ചെയ്യുമ്പോൾ എത്ര രൂപയാകും എന്നും അതോടൊപ്പം തന്നെ പെട്രോൾ കാറുമായി ഒരു താരതമ്യവും കൂടി നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ഈ ലേഖനത്തിലൂടെ. 40 കിലോവാട്ട് ബാറ്ററി പായ്ക്കുമായി വരുന്ന ടാറ്റ നെക്സോൺ ഇവി നിങ്ങളുടെ വീട്ടിൽ ചാർജ് ചെയ്യുമ്പോൾ എത്ര രൂപയാണ് നിങ്ങൾക്ക് ചിലവ് വരുന്നതെന്ന് നോക്കിയാലോ.

cost to charge ev at home

വാഹനത്തിൻ്റെ റേഞ്ച് കമ്പനി അവകാശപ്പെടുന്നത് 450 കിലോമീറ്ററാണ്. നമ്മൾക്ക് അതൊരു 400 എന്ന് കണക്കാക്കാം. വീട്ടിലുളള നിങ്ങളുടെ കണക്ഷൻ 4 കിലോവാട്ട് ആണെന്ന് വിചാരിക്കുക, നെക്സോൺ ഇവി ചാർജ് ആവാൻ ഏകദേശം 40 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടതെന്നാണ് കണക്ക്. നിങ്ങളുടെ വീട്ടിലെ കണക്ഷൻ കൊണ്ട് നെക്സോൺ ഇവി ഫുൾചാർജ് ആകുന്നതിന് ഏകദേശം 8 മുതൽ 9 മണിക്കൂർ സമയം വേണ്ടി വരും. അപ്പോൾ നിങ്ങൾക്ക് ചിലവാകുന്നത് 260 രൂപയാണ്.

260 രൂപ കൊണ്ട് നിങ്ങൾക്ക് 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുന്നു. അതായത് കിലോമീറ്ററിന് നിങ്ങൾക്ക് ചിലവ് വെറും 65 പൈസയാണ്. ഇനി നെഞ്ചുവേദന വരില്ലെങ്കിൽ പെട്രോൾ വാഹനത്തിൻ്റെ കണക്ക് കൂടി പറയാം. സാധാരണ 15 കിലോമീറ്റർ മൈലേജുളള ഒരു പെട്രോൾ കാർ 400 കിലോമീറ്റർ സഞ്ചരിക്കണമെങ്കിൽ 2826 രൂപയ്ക്ക് പെട്രോൾ നിറയ്ക്കേണ്ടി വരും. എന്നാൽ ഇവി ഉപയോഗിച്ചാൽ നിങ്ങളുടെ ലാഭം 2566 രൂപയാണ്. ഇനി നിങ്ങൾ തന്നെ ആലോചിക്ക് ഇവി വേണോ പെട്രോൾ വേണോ എന്ന്.

cost to charge ev at home

ഇതിനൊപ്പം തന്നെ ഇവി ചാർജിങ്ങിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടി ഓർമ്മപ്പെടുത്തുകയാണ്. ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്.

നനഞ്ഞ സാഹചര്യത്തിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയെന്നതും ഇവികളെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണ്. വൈദ്യുതി വെള്ളവുമായി നന്നായി ചേർന്ന് പ്രവർത്തിക്കുന്നില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ. ഇവ രണ്ടും കൂടിച്ചേരുമ്പോൾ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ, നനഞ്ഞ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. നനഞ്ഞ സാഹചര്യത്തിലാണ് ഇവി ചാർജ് ചെയ്യേണ്ടതെങ്കിൽ, ചാർജിംഗ് സ്റ്റേഷനും കേബിളും വെള്ളത്തിന് വെളിയിലാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

cost to charge ev at home

ഇവി ചാർജ് ചെയ്യുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിംഗ് സ്റ്റേഷനും ഉപയോഗിക്കണം. സർട്ടിഫൈഡ് ചാർജിംഗ് സ്‌റ്റേഷനുകളും അവയുടെ ചാർജറുകളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വരുന്നത്. ഇവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ഓവർ ചാർജിംഗ്, ഓവർ ഹീറ്റിംഗ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ തടയാൻ പ്രാപ്തമായ രീതിയിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 26, 2025, 8:30 [IST]
English summary
How much it costs to charge your ev at home all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X